20 പിന്നെ എകൂതാ പള്ളീലെല്ലാം പോയ് ഏശുതാൻ തെയ്‌വ മകൻ ഒൺ ശവുൽ വുളിച്ച് ചൊല്ലി തുടയ്‌ങ്കെ.
അവൻ തെയ്‌വത്തുകാൽ ഉടയാളെ ഒപ്പണയ്‌ക്കിനെ; തെയ്‌വത്തുക്ക് ചെന്നേത്തിൽ ആതരവിരുന്താ ഇപ്പെ വുടുതലെ കൊടുക്കട്ടെ; എന്തൊണ്ണാ ‘ഏൻ തെയ്‌വ മകൻ’ ഒൺ അവൻ ചൊല്ലിയതാനെ?” ഒൺ ചൊല്ലിയെ.
ശതാതിപനുക്കും ഏശുവെ കാവൽ കാത്തു നുണ്ണെ പടയാളികേക്കും അങ്ക് നടന്തെ പൂമി കുലുക്കമും നടമായെ കാരിയങ്കാടാം കണ്ടവോളെ ചരിയാനത്തിൽ അരണ്ട് “മെച്ചക്കമാ ചെൻ തെയ്‌വ മകൻതാൻ” ഒൺ ചൊല്ലിയെ.
അമ്പോളെ ഉരുമൻ കിട്ടേക്ക് വന്ത് ഏശുവുകാക്ക്, “നീ തെയ്‌വ മകൻ ഒണ്ണാ ഇം കൽകാട്ടുകാൽ അപ്പമാകേക്ക് ചൊൽ” ഒൺ ചൊല്ലിയെ.
അവ്വോളെ നതാനിയേൽ, “റബീ, നീ തെയ്‌വ മകൻതാൻ; നീ താൻ ഇശ്‌രവേലിലെ രാശാവ്” ഒൺ വതിലെ ചൊല്ലിയെ.
അത്തുക്ക് എകൂതര് അവൻകാക്ക്, “എങ്കാക്ക് ഒരു നായപുറമാണം ഒണ്ട്; അവൻ ഉടയാളേ തെയ്‌വ മകൻ ഒൺ അവകാശപ്പടിനനാലെ അവൻ ചാകോണും” ഒൺ ചൊല്ലിയെ.
തോമശ് അവൻകാക്ക്, “എൻ കരുത്താവും എൻ തെയ്‌വമുമാനവനെ” ഒൺ ചൊല്ലിയെ.
ഒണ്ണാ ഏശു തെയ്‌വ മകനാനെ കിരിശ്ത്തു ഒൺ നിങ്കാക്ക് തിക്കിലൊണ്ടാളത്തുക്കും നമ്പിനതുനാലെ അവൻ നാമത്തിൽ നിങ്കാക്ക് ഉശിര് ഒണ്ടാളത്തുക്കുച്ചൂട്ടീം ഇതയെല്ലാം എളുതിയിരുക്കിനെ.
അവറെ പെരുക്കിയാ ഒണ്ണാനിൽ നുൺ പിശിത്തിയാവിലെ അന്തിയോക്കിയാവുക്ക് പോയെ [പിശിത്തിയാവിലെ ഒരു പട്ടണം താൻ അന്തിയോക്കിയാവ്]. ശബത്ത് നാ അങ്കിളെ എകൂതാ പള്ളീക്ക് പോയെ.
അന്നേരം പവുലോശും ബർന്നബാശും ചുണയാ എകൂതരുകാക്ക്, മിന്നേ നിങ്കകാൽ താൻ തെയ്‌വ വശനമെ ചൊല്ലവേണ്ടിയിരുന്തത്; ഒണ്ണാ നിങ്കെ അതെ ഏത്തെടാതെ എണ്ണെണ്ണേക്കുമിരുക്കിനെ പിശപ്പിൽ നുൺ നിങ്കെ നിങ്കളമേ ഓകം നാത്തവേരാ ആയ്‌ക്കാച്ചെ; അതുനാലെ ഇനി എങ്കെ എകൂതരല്ലാത്തെ മാനടവൻ ഇടേൽ തെയ്‌വ വശനമെ ചൊൽവെ മണ്ണെ.
ശലമീശുക്ക് പോയാലെ എകൂതാ പള്ളീക്ക് പോയ് തെയ്‌വ വശനമെ വുളിച്ച് ചൊല്ലിയെ. ഓകന്നാൻ ഒണ്ണെ മരുക്കോശ് അവറാത്തുക്ക് ഏവലാളിയായ് കൂട്ടത്തിൽ ഒണ്ടായെ.
അന്തിയോക്കിയാവിൽ പവുലോശുക്കും ബർന്നബാശുക്കും ആയവോലയേ ഇക്കോനിയാവിലും നടന്തെ. പവുലോശും ബർന്നബാശും മൊത്തമാ എകൂതാ പള്ളീക്ക് പോയാലെ എകൂതരും എകൂതരല്ലാത്തവേരാളും കരുത്താവുകാൽ നമ്പിക്കെ വച്ച് വരിളവോലെ തെയ്‌വ വശനമെ കുരവുട്ടെ.
ശബത്തുനാ എങ്കെ പട്ടണത്തുക്ക് പുറത്തോളെ ആത്തോരത്തുകാക്ക് പോയെ; അവുടെ എകൂതരുകാട് കുമിടെ വായ്‌ങ്കി വായാതിനെ പണ്ണെ ഒള്ളതൊണ്ണോൺ താൻ പോയത്. അവുടെ വന്തെ പെണ്ണാകാൽ എങ്കെ തെയ്‌വ കാരിയമെ കുരവുട്ടെ.
റാവായാവോളയേ നമ്പിക്കയാനവേരാ പവുലോശാം ശീലാശാം ബെരോവായ്‌ക്ക് കടത്തിവുട്ടെ. അങ്ക് പോയവോളെ അവറെ എകൂതാ പള്ളീക്ക് പോയെ.
അതുനാലെ അവൻ എകൂതാ പള്ളീൽ വന്തു കൂടുമെ എകൂതരുകാലും ചാമിക്കാറായാനെ എകൂതരല്ലാത്തവേരാകാലും ചന്തേൽ ഒവ്വൊരുനാളും കാൺമവേരാകാലും തെയ്‌വ വശനമെ കുരവുട്ടെ.
പവുലോശ് എപ്പണുംവോല അങ്കും പോയ് തെയ്‌വ വശനമെ പേരേത്തി മൂണ് ശബത്ത് നാളിൽ അവറകാക്ക് കുരവുട്ടെ.
അവറെ എപശോശിൽ പോയ് ചേന്തവോളെ പിരിശ്‌ക്കിലാവാം അക്കിലാവാം അങ്ക് വുട്ടാലെ പവുലോശ് അങ്കിളെ എകൂതാ പള്ളീക്ക് പോയ് എകൂതരുക്ക് തെയ്‌വ വശനമെ പടിയ്‌ക്കെ വച്ചെ.
ഒണ്ണാ ശബത്തുനായെല്ലാം എകൂതാ പള്ളീക്ക് പോയ് എകൂതരുക്കും എകൂതരല്ലാത്തവേരാക്കും റൂപ്പ്‌റൂപ്പായ് തെയ്‌വ വശനമെ ചൊല്ലി കൊടുത്ത് തിട്ടമായ്‌ക്കെ.
മൂണുമാശം പവുലോശ് എകൂതാ പള്ളീക്ക് പോയ് തെയ്‌വ വശനമെ പേടിയാതെ വുളിച്ച് ചൊല്ലീം തെയ്‌വരാച്ചമെ ചൊല്ലി അവറാത്തുക്ക് നമ്പിക്കെ വരിളത്തുക്കുചൂട്ടി തിട്ടമാക്കുകേം ചെയ്യെ.
അകനെ അവറെ മിന്നുക്ക് പോയ് തണ്ണി ഒള്ളാനായതും, “ഇതെ തണ്ണി ഏൻ രാടിപിരാടിനത്തുക്ക് എന്തൻ വുറോതം” ഒൺ കങ്കാണി കേട്ടെ.
[അത്തുക്ക് പിലിപ്പോശ്, നീ മനശാരെ നമ്പിക്കെ വയ്‌ക്കിനതൊണ്ണാ അകനെ ചെയ്യിളെ. “ഏശുകിരിശ്ത്തു തെയ്‌വ മകൻതാൻ ഒൺ ഏൻ നമ്പുനെ” ഒൺ അവൻ വതിലെ ചൊല്ലിയെ]
അപ്പണും ശവുൽ പേടിനാതെ, “ഏശുവുതാൻ കിരിശ്ത്തു” ഒൺ വുളിച്ച് ചൊല്ലി തെമശ്‌ക്കോശിൽ പിശയ്‌ക്കിനെ എകൂതരെ മൂച്ചാട്ടമില്ലാതായ്‌ക്കെ.
ഒണ്ണാ ചത്തവേരാ ഇടേലിരുന്ത് തെയ്‌വം ഉടയാ ആത്തുമാവിലെ ചക്കിതീൽ അവനുക്ക് ഉശിരെ കൊടുത്ത് എത്തിയതുനാലെ ഏശുവെ തെയ്‌വത്തിലെ മകൻ ഒൺ നങ്കാക്ക് തിക്കിലൊണ്ടാനെ.
എകൂതരല്ലാത്തവേരാകാൽ അമ്പാളെചൊല്ലിയൊള്ളെ നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്ക് എന്നേത്തിൽ ഉടയാ മകനെ വെളിപ്പടുത്തുകേക്ക് തീരുമാനമെ എടുത്തവോളെ ഏൻ ഒരു മനിശൻകാലും ഉവതേശമെ കോപ്പേക്ക് പോകയോ
ഏശുകിരിശ്ത്തുവും മത്തും ഏൻ എന്നമേ കുരിശീൽ തറയ്ക്കെ വച്ചിരുക്കിനെ; ഇനി ഏനില്ലെ പിശയ്‌ക്കിനത് കിരിശ്ത്തു താൻ എന്നേത്തിൽ പിശയ്‌ക്കിനത്; ഇപ്പണേലെ എൻ പിശപ്പ് എനക്കുചൂട്ടി ഉടയാ ഉശിരമേ കൊടുത്താളും എന്നെ ആത്തിരത്തോടെ അരുവണച്ചിരുക്കിനവനുമാനെ തെയ്‌വ മകനിലെ നമ്പിക്കേൽ താൻ.
തുയത്തയിരാ ശവേലെ തൂതനുക്ക് ഇകനെ എളുതിൻ, തീവോലത്തെ കണ്ണും ഉലേൽ ചുട്ടെ വെള്ളെ ഓടുവോലത്തെ കാലുമൊള്ളെ തെയ്‌വ മകൻ ചൊന്നത്.