5 പിലിപ്പോശ് ശമരിയാ പട്ടണത്തുക്ക് പോയ് കിരിശ്‌ത്തുവിലെ കാരിയമെ വുളിച്ച് ചൊല്ലിയെ.
ഒണ്ണാ തെയ്‌വ ആത്തുമാവ് നിങ്കളേത്തിൽ വരിനവോളെ നിങ്കാക്ക് തെയ്‌വ ചക്കിതി കിടച്ചാലെ എരുശലേമിലും എകൂതിയാ മുച്ചൂടും ശമരിയാവിലും എന്തുക്ക്, പൂമീലെ അത്തം വരേക്ക് നിങ്കെ എന്നെ വെളിവാക്കും.”
പിത്തുനാ അങ്ക് ഇരുന്ത് എങ്കെ കയ്‌ശരിയാവില് പോയ് ചേന്തെ; തെയ്‌വ വേലക്കാറൻ പിലിപ്പോശ് ഒണ്ണാ കൂരേൽ പോയ് ചിലനാ ഇരുന്തെ; എരുശലേമിൽ വച്ച് നല്ലെ ചേതിയെ വുളിച്ച് ചൊൽകേക്ക് വുളിച്ചെടുത്തെ ഏളായിൽ ഒരാതാൻ ഇവ്വാൾ.
പിന്നെ അവറെ ഒവ്വൊരുനാളും തെയ്‌വ ആലയത്തിലും കൂരകൂരേലും ഓറി ഉവതേശമെ കൊടുത്തും ഏശുകിരിശ്ത്തു താൻ രച്ചകനൊണ്ണെ നല്ലെ ചേതിയെ പടിയ്‌ക്കെ വച്ചും വുളിച്ച് ചൊല്ലികിട്ടുമിരുന്തെ.
ഇകനെ അപ്പോശ്‌ത്തലരുകാട് ചൊല്ലിയെ ചേതിയെ എല്ലാരും ഏത്തെടുത്തെ; തെയ്‌വത്തിൽ നമ്പിക്കെ വച്ച് തെയ്‌വ ആത്തുമാവിൽ നുറഞ്ച തേവാനോശ്, പിലിപ്പോശ്, പൊരുക്കരോശ്, നിക്കനോര്, തീമോൻ, പരുമ്മനാശ്, എകൂതാ ചാതീൽ ചേന്തെ അന്തിയോക്കിയോവിലെ നിക്കോലാവശ് ഒണ്ണെ ഏളാളെ അവറെ വുളിച്ചെടുത്തെ.
തേവാനോശെ കൊണ്ണത് ശവുലുക്ക് ചമ്മതമായ് താൻ ഇരുന്തത്. അണ്ണേക്ക് എരുശലേമിലെ ശവേക്ക് ചരിയാനെ തണ്ടനെ വന്തെ; അപ്പോശ്‌ത്തലരുകാടല്ലാതെ കരുത്താവുകാൽ നമ്പിക്കയാ ഇരുന്തയാളുകെ എകൂതിയാ ശമരിയാ ഒണ്ണാനുക്കെല്ലാം കലഞ്ച് പറന്തെ.
പിന്നെ കരുത്താവിലെ തൂതൻ പിലിപ്പോശുകാൽ, “നീ എന്തി തെക്കോളെ ഇടത്തിൽ എരുശലേമിൽ നുൺ കെശ്ശാവുക്ക് പോനെ വശീൽ ആരും നാത്താനുക്ക് പോ” ഒണ്ണെ.
പിലിപ്പോശ് ഓടി പോയപ്പെ കങ്കാണിയാനവൻ പലകപ്പാട്ടുക്കാറൻ എശ്ശയ്യാവ് പൊത്തകമെ വാശിക്കിനതെ കേട്ടെ. “നീ വാശിക്കിനത് നിനക്ക് വിളക്കമാനതീ?” ഒൺ കേട്ടെ.
പിന്നെ പിലിപ്പോശെ കണ്ടത് അശുത്തോതിൽ താൻ; അവൻ എല്ലാ പട്ടണത്തിലും നല്ലെ ചേതിയെ വുളിച്ച് ചൊല്ലികിടന്ത് കയ്‌ശരിയാവുക്ക് പോയെ.
പിലിപ്പോശ് ചെയ്യെ അടകാളമെ മാനടവൻകാട് കണ്ടു കേട്ട് ഇരുന്തനാലെ മൂച്ചവുടാതെ കേട്ട് ഇരുന്തെ.
പിന്നെ എകൂതാ പള്ളീലെല്ലാം പോയ് ഏശുതാൻ തെയ്‌വ മകൻ ഒൺ ശവുൽ വുളിച്ച് ചൊല്ലി തുടയ്‌ങ്കെ.
എങ്കളോ ശിലുവയടഞ്ചെ കിരിശ്ത്തുവെ വുളിച്ച് ചൊന്നെ; ഒണ്ണാ അത് എകൂതരുക്ക് തടങ്കലും എകൂതരല്ലാത്തവേരാക്ക് പുത്തി കെട്ടതുമാനെ.
ശിലുവേൽ തറച്ചെ ഏശുകിരിശ്ത്തുവെ അല്ലാതെ വോറൊണ്ണും തിക്കിനാത്തവനായ് നിങ്കെ ഇടേൽ ഇരുക്കോണും ഒൺതാൻ ഏൻ തീരുമാനമെ എടുത്തത്.
ഇപ്പണെ ഒരു അടിത്താനമൊള്ളനാലെ ഇനിയൊരു അടിത്താനമെ ഇടുകേക്ക് ആരുനാലേം മുടിയാത്ത്; ഏശു കിരിശ്‌ത്തുതാൻ ഇട്ടിരുക്കിനെ അം അടിത്താനം.