4 അങ്കിങ്കാ കലഞ്ചുപോയവേരാ എല്ലാ പണ്ണേലും പോയ് തെയ്‌വ വശനമെ വുളിച്ച് ചൊല്ലിയെ.
ഒണ്ണാ ഒരു പട്ടണത്തിൽ നുൺ നിങ്കാക്ക് തണ്ടനെ കിടച്ചാ ഇനിയൊരു പണ്ണേക്ക് ഓടി പോനിൻ. മനിശൻ മകൻ വരിനത്തുക്ക് മിന്നേ നിങ്കെ എല്ലാ ഇശ്‌രവേൽ പട്ടണങ്കാട്ടിലും വേലേ ചെയ് ഓയാത്ത് ഒൺ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ.
മുതയിരുന്തേ നടമാടിവന്തെ കാരിയങ്കാടെ കണ്ടവേരാളും നല്ലെ ചേതിയെ വുളിച്ച് ചൊന്നവേരാളും നങ്കകാൽ ചൊല്ലി തന്തതുവോലയൊള്ളെ കതെ എളുതുകേക്ക് അവറെ തുടയ്‌ങ്കത്.
തേവാനോശുക്ക് കിടച്ചെ തണ്ടനെ കണ്ട് പേടിച്ചരണ്ട് എരുശലേമിലിരുന്ത് പൊയ്‌നീനിക്കാവ്, കുപ്പുറോശ്, അന്തിയോക്കിയാവ് ഒണ്ണാനുക്കെല്ലാം കലഞ്ചുപോയവേരാ, എകൂതരുകാലല്ലാതെ വോറേ ആരുകാലും തെയ്‌വ വശനമെ ചൊല്ലിയതില്ലെ.
ഒണ്ണാ പവുലോശും ബർന്നബാശും ചിലെ മാശം കൂടി അന്തിയോക്കിയാവിൽ താൻ ഇരുന്തെ. അവറെ ചിലവേരാളും മത്തും കരുത്താവ് വശനമെ കുരവുട്ട് കരുത്താവ് വശനമെ വുളിച്ച് ചൊല്ലീം നടന്തെ.
തേവാനോശെ കൊണ്ണത് ശവുലുക്ക് ചമ്മതമായ് താൻ ഇരുന്തത്. അണ്ണേക്ക് എരുശലേമിലെ ശവേക്ക് ചരിയാനെ തണ്ടനെ വന്തെ; അപ്പോശ്‌ത്തലരുകാടല്ലാതെ കരുത്താവുകാൽ നമ്പിക്കയാ ഇരുന്തയാളുകെ എകൂതിയാ ശമരിയാ ഒണ്ണാനുക്കെല്ലാം കലഞ്ച് പറന്തെ.
ഒണ്ണാ തെയ്‌വ രാച്ചമപ്പത്തീം ഏശു കിരിശ്‌ത്തുവപ്പത്തീം നല്ലെ ചേതിയെ പിലിപ്പോശ് വുളിച്ച് ചൊല്ലിയെ; ഇകനെ പിലിപ്പോശ് ചൊല്ലിയെ ഉവതേശമെ കേട്ട് കനേകമാ ആണാളും പെണ്ണാളും രാടിപിരാടിയെ.
തെശലോനിക്കാവിൽ നിങ്കകാക്ക് വരിനത്തുക്ക് മിന്നേ പിലിപ്പിയാ ഒണ്ണെ തേശത്തിൽ വച്ച് തണ്ടനകാടും മാനക്കേടും എങ്കെ അടഞ്ചതൊൺ നിങ്കാക്ക് തിക്കിനൊള്ളതാനേ? വൻ വിലക്ക് ഒണ്ടായപ്പണും അവനിലെ നല്ലെ ചേതിയെ നിങ്കകാൽ വുളിച്ച് ചൊൽവിളത്തുക്കൊള്ളെ ചുണെ എങ്കെ തെയ്‌വം എങ്കാക്ക് തന്തെ.