16 എന്തൊണ്ണാ അണ്ണേക്ക് വരെ അവറെ ആരളേത്തിലും തെയ്‌വ ആത്തുമാവ് കിടച്ചതില്ല; അവറെ കരുത്താവാനെ ഏശുവിലെ നാമത്തിൽ രാടിപിരാടിയത് മട്ടുംതാൻ.
അതുനാലെ നിങ്കെ പുറപ്പെട്ട് ചാതീ ശനങ്കാടെ ബൂറാ ശിശിയരുകാടാക്കിൻ. അവറളെ തകപ്പനിലേം മകനിലേം തെയ്‌വ ആത്തുമാവിലേം നാമത്തിൽ രാട്ടിപിരാട്ടുകേം ഏൻ നിങ്കകാൽ കൽപ്പനയിട്ടതുകാടെ പാലിക്കിളെ നിലമേൽ ഉവതേശമെ കൊടുക്കുകേം ചെയ്യിൻ; ഏനോ ഉലകത്തിലെ കടശി നാ വരേക്ക് എല്ലാ നാളും നിങ്കെ കൂട്ടത്തിൽ ഒണ്ട്” ഒൺ ചൊല്ലിയെ.
“നിങ്കെ നമ്പിയവോളെ തെയ്‌വ ആത്തുമാവ് കിടച്ചതീ?” ഒൺ പവുലോശ് അവറകാക്ക് കേട്ടെ. അന്നേരം അവറെ, “ഇല്ലെ, പരിശുത്തെ ആത്തുമാവ് ഒള്ളതൊൺ കൂടി എങ്കെ കേട്ട് ഇരുക്കിനതില്ലെ” ഒണ്ണെ.
പത്തിരോശ് അവറകാക്ക്, “നിങ്കെ പാപമെ നുറുത്തിയാച്ചെ ഒണ്ണത്തുക്കു മനശെ തിരുപ്പി ഒവ്വൊരുത്തനും ഏശു കിരിശ്‌ത്തുവിലെ നാമത്തിൽ രാടിപിരാടോണും; അകനെ നിങ്കെ പാപത്തുക്ക് മന്നിപ്പ് കിടച്ചോകും; തെയ്‌വ ആത്തുമാവ് ഒണ്ണെ വരമും കിടയ്‌ക്കും.
കിരിശ്ത്തു ഏശുവിലെ കൂട്ടായ്‌മേക്ക് രാടിപിരാടിയെ നിങ്കെ എല്ലാരും കിരിശ്ത്തു കുണമെ ഏത്തെടുത്തിരുക്കിനെ.