40 അകനെ കെമാലിയേൽ ചൊല്ലിയതെ അവറെ കേട്ട്, അപ്പോശ്‌ത്തലരളെ വുളിച്ച് കുടത്ത് അടിയ്‌ക്കെ വച്ചാലെ, കണ്ടിപ്പാ ഇനി ഏശു പേച്ചമേ കുരവുടുവാനില്ലെ ഒൺ ചൊല്ലി അവറളെ കടത്തിവുട്ടെ.
മനിശെ മാനടവൻകാടെ കെവുനിച്ചോകോണും; അവറെ നിങ്കളെ പുടിച്ച് കെട്ടി എകൂതാ പള്ളികാട്ടിൽ വച്ചി നിങ്കളെ ചാട്ടവാറിൽ അടിയ്‌ക്കുകേം ശന്നത്തിരീം കൂട്ടത്തുക്ക് കൊണ്ടോകേം ചെയ്യും.
വെക്കം കെടുത്തുകേക്കും അടിപ്പേക്കും ശിലുവേൽ തറപ്പേക്കും അവനെ എകൂതരല്ലാത്തവേരാ കയ്യിൽ കൊടുക്കുകേം, ഒണ്ണാ മൂണാമതുനാ മനിശൻ മകനാനെ ഏൻ ഉശിരോടെ എന്തി വരുകേം ചെയ്യും.
അതുനാലെ ഏൻ പലകപ്പാട്ടുക്കാറാളാം അറിവാളികളാം നീമപണ്ടിതരുകാടാം നിങ്കകാക്ക് കടത്തിവുടുക്കിനെ. അവറളിൽ ചിലവേരാളെ നിങ്കെ കൊൽകേം ചിലവേരാളെ നിങ്കെ ശിലുവേൽ തറയ്‌ക്കുകേം വോറെ വേരാളെ നിങ്കെ എകൂതാ പള്ളികാട്ടിൽ ചാട്ടവാറിൽ അടിയ്‌ക്കേം പട്ടണത്തിൽ നുൺ പട്ടണത്തുക്ക് മുടുക്കി വുടുക്കേം ചെയ്യും.
ഒണ്ണാ കെവുനമാ ഇരുന്തോകോണും എന്തൊണ്ണാ എൻ ശിശിയര് ആയതുനാലെ അവറെ നിങ്കളെ ശന്നത്തിരീം കൂട്ടത്തുക്ക് പുടിച്ച് കൊടുത്താകും. എകൂതര് വായാതുവേക്ക് കൂടി വരിനെ കൂരേൽ വച്ച് ചാട്ടവാറിൽ അടിക്കും. ഏൻനാലെ വലിയെ വലിയെ അതികാരികേക്ക് മില്ലോട് പോയ് നിക്കിളതിരുക്കും.
മുന്തിരി പശമെ ഉറുക്കിളെ കാലമായവോളെ ഉടയാക്കൊള്ളെ പങ്കെ വാങ്കേക്കുചൂട്ടി അവൻ ഉടയാ വേലക്കാറാളെ പാട്ടക്കാറാകാക്ക് കടത്തിവുട്ടെ; ഒണ്ണാ പാട്ടക്കാറാ അവനെ അടിച്ച് മത്തം വെരും കയ്യാലെ മുടുക്കി വുട്ടാച്ചെ.
“ഇം ഏശുവെ പേരേത്തി മനിശെ മാനടവനെ പടിയ്‌ക്കെ വയ്‌പ്പാനില്ലെ ഒൺ എങ്കെ നിങ്കകാക്ക് തിട്ടമിട്ടതാനേ?” അപ്പണും നിങ്കെ എങ്കെ ചൊല്ലിയതെ കോളാതെ നിങ്കെ ഉവതേശമെ എരുശലേമിലവേരാക്കെല്ലാം വെളിവായ്‌ക്കി കൊടുക്കിനെ; അം മനിശൻ ചാവിലെ കുത്തമെ എങ്കെ തലേൽ വയ്‌പ്പതാനീ നിങ്കെ കങ്കണം കെട്ടിനത്.
എകൂതര് തണ്ടനയാനെ മുപ്പത്തൊമ്പത് അടിയെ അഞ്ച് വട്ടം ഏത്തെ;