32 നമ്പിക്കയാ വന്തവനെല്ലാം ഒരു മനമും ഒരു ഇതയമും ഒള്ളവേരായായിരുന്തെ; തങ്കാക്ക് ഇരുന്തതൊണ്ണും ഉടവനുടവൻ പങ്കൊൺ ആരും ചൊല്ലിയതില്ലെ; എല്ലാം അവറാത്തുക്ക് പൊതുവായിരുന്തെ.
ഏൻ ഇനി ഉലകത്തിൽ ഇരുക്കിനതില്ലെ; ഒണ്ണാ ചേരളോ ഉലകത്തിലേ ഇരുക്കിനെ; ഏനോ നിൻകാക്ക് വരിനെ. ചുത്തമാനെ തകപ്പനേ, നങ്കെ ഒത്തുമയാ ഇരുക്കിനതുവോലെ അവറളും ഒത്തുമയാ ഇരുക്കിളത്തുക്ക് നീ എനക്ക് തന്തെ നിൻ നാമത്തിൽ അവറളെ കാത്തോകോണുമേ.
ചേരെ ഏശുവിലെ തള്ളെ മറിയാവും അങ്ക് ഇരുന്തെ പെണ്ണാളും ഏശു തമ്പിയേരും മത്തും ഒത്തുമയാ എപ്പണും വായാതികിട്ട് ഇരുന്തെ.
വെന്തക്കോശ്‌നാ ഏശുവുകാൽ നമ്പിക്കെ വച്ച് വന്തവേരാ എല്ലാരും ഒരു ഇടത്തിൽ കൂടി ഇരുക്കുമെ.
അപ്പോശ്‌ത്തലരുനാലെ കനേകം അടകാളമും അരിശുകമും മാനടവൻ ഇടേൽ നടന്തെ; നമ്പിക്കയോടെ വന്തവേരായെല്ലാം ഒരു മനശോടെ ശലോമോൻ മണ്ടവം എന്നാൻ കൂടി വരുമെ.
അകനെ നങ്കെ എല്ലാരും കിരിശ്‌ത്തുവിലെ ഉടമ്പിലെ വൊവ്വോറേ ഇടമാനെ. അതുനാലെ നങ്കാക്ക് എല്ലാരുക്കും അക്കുമിക്കും ഉതവിയെ ചെയ്‌കേക്ക് തക്കെ നിലമേൽ വൊവ്വോറേ കാരിയങ്കാടെ ചെയ്യിനെ.
ഏശുവിൽ നമ്പുനവേരാളേ, നിങ്കെ കുരവുടിനവോളെ അക്കുമിക്കും ചൊന്നതെ കയ്യേൽക്കുകേം പിന്നിപ്പൊണ്ണും നാതെ ഒരേ മനശോടേം ഒരേ നിനപ്പോടേം ഒത്തുമയാ ഇരുക്കോണും ഒൺ ഏൻ നിങ്കകാൽ നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ നാമത്തിൽ പുത്തിയെ ചൊന്നെ.
കടശീക്ക്, എൻ കൂട്ട് നമ്പിക്കക്കാറാളെ നിങ്കാക്ക് വണക്കം; നമ്പിക്കേൽ മികന്ത് വരുകേക്ക് ഉന്നമെ വയ്യിൻ; എൻ കെഞ്ചുകയെ നിങ്കെ കോക്കോണും; ഒരേ മനശോടേം നിമതീലും പിശേനിൻ; ഒണ്ണാ ആത്തിരത്തിലേം നിമതീലേം തെയ്‌വം നിങ്കെ കൂട്ടത്തിൽ ഇരുക്കും.
എന്തു വന്താലും കിരിശ്ത്തുവു നല്ലെ ചേതിയെ നമ്പുനവേരാളവോലെ നിങ്കളും പിശേൻ. അകനയൊണ്ണാ ഏൻ നിങ്കളെ വന്ത് കാൺകയോ നിങ്കളെ ചൊല്ലി കോക്കയോ ചെയ്യിനവോളെ ഒരേ ആത്തുമാവിൽ നിലെ നിക്കിനെ ഒണ്ണും നല്ലെ ചേതീലെ നമ്പിക്കേക്കുചൂട്ടി ചരിയാനത്തിൽ കറുമമടേനെ ഒണ്ണും എനക്ക് തിക്കിനൊണ്ടാകും.
എല്ലാരുക്കും ചേത്ത് ചൊന്നത്, നിങ്കെ മൊത്തമാ ഒത്തുമേൽ പിശയ്‌ക്കുകേം കനിവെ കാട്ടുകേം കൂടപ്പുറപ്പുവോലെ പിരിയമാ ഇരുക്കുകേം മനശലിവൊള്ളവേരായായി ഇരുക്കുകേം എളിമെ കാട്ടുകേം ചെയ്യോണും.
ഒരാക്കു വുളിച്ച് ചൊൽകേക്ക് വരം കിടച്ചതൊണ്ണാ അവൻ തെയ്‌വ വശനമെ വുളിച്ച് ചൊല്ലട്ടെ. വോറൊരാക്ക് ഏവലെ ചെയ്‌കേക്ക് വരം കിടച്ചതൊണ്ണാ തെയ്‌വം കൊടുത്തെ തകിതിവോലെ ചെയ്യട്ടെ. അകനെ എല്ലാ കാരിയത്തിലും ഏശുകിരിശ്‌ത്തുനാലെ തെയ്‌വ നാമം മകിമപ്പടുകേക്ക് ഇടെവരും. മകിമേം ചക്കിതീം എണ്ണെണ്ണേക്കും അവനുക്കൊള്ളതുതാൻ. ആമേൻ.