24 നമ്പിക്കയാനവേരാ ഇതെ കേട്ടവോളയേ മൊത്തമാ വലിയതാ തെയ്‌വമെ വുളിച്ച് വായാതിയെ. “വാനമാം പൂമിയാം കടലാം അത്തിൽ ഒള്ളതുകാടെ മുച്ചൂടാം പടച്ചെ ഉടേമനേ,
“മാളേ, നിങ്കെ എന്തെ ചെയ്യിനെ? എങ്കളും നിങ്കവോലത്തെ പുശു മനിശൻതാൻ; നിങ്കെ മതെ നിച്ചംകെട്ടെ വേലയെ വുട്ട് വാനമാം പൂമിയാം കടലാം അത്തിൽ ഒള്ളതുകാടെ മുച്ചൂടാം പടച്ചവനാനെ ഉശിരൊള്ളെ തെയ്‌വത്തുകാക്ക് തിരുമ്പിനൊണ്ണെ നല്ലെ ചേതിയെ നിങ്കകാൽ വുളിച്ച് ചൊൽവതാൻ എങ്കെ ഇങ്ക് വന്തിരുക്കിനത്.
നടുക്കൂർ ചാമത്തിൽ പവുലോശും ശീലാശും വായാതി തെയ്‌വമെ പാടി മകത്തപ്പടുത്തിയെ. വോറേ തടവുകാറാ ഇതെ നോയ്‌ക്കിതാൻ ഇരുക്കുമെ.
പത്തിരോശുക്കും ഓകന്നാനുക്കും വുടുതൽ കിടച്ചത്തുക്ക് പുറകോട് അവറെ തങ്കെ കൂട്ടക്കാറാകാക്ക് തിരുമ്പി പോയോൺ എകൂതാ വലിയെ പൂയാരിയേരും മൂപ്പൻമാരും തങ്കകാൽ ചൊല്ലിയതെ അവറാത്തുകാക്ക് വെളിവായ്‌ക്കെ.