21 ഒണ്ണാ ഇകനെ ആയതെ കണ്ട് മാനടവൻകാടെല്ലാം തെയ്‌വമെ വുളിച്ച് മകിമപ്പടുത്തിയനാലെ അവറാത്തുക്കു തണ്ടനേ കൊടുപ്പേക്ക് ഒരു വശീം നാപ്പോയനാലെ പിന്നേം അവറാത്തുക്ക് തിട്ടമിട്ട് കടത്തിവുട്ടെ.
ഊമർ കുരവുടിനതാം കൂനരുക്ക് ചുകം കിടയ്‌ക്കിനതാം മൊണ്ടികെ നടക്കിനതാം കുരുടര് കാണതാം മാനടവൻകാട് കണ്ടാലെ അരിശുകപ്പട്ട് ഇശ്‌രവേൽ തെയ്‌വത്തുക്ക് മകിമേ കൊടുത്തെ.
അതുനാലെ അവനെ പുടിപ്പേക്ക് അവറെ പയണമിട്ടെ; ഒണ്ണാ മനിശെ മാനടവൻകാട് ഏശുവെ പലകപ്പാട്ടുക്കാറൻ ഒൺ കണ്ടനാലെ അവറെ മാനടവൻകാടെ ചരിയാനത്തിൽ പേടിച്ചെ.
“മാനടവൻ ഇടേൽ കലകം ഒണ്ടാകാതെ ഇരുപ്പേക്ക് പെരുനാളിൽ അകനെ ചെയ്‌വാനില്ലെ” ഒൺ അവറെ ചൊല്ലിയെ.
ഒണ്ണാ അം മുനിയെ പുറത്തായ്‌ക്കോഞ്ചതും ഊമനായിരുന്താ കുരവുടുകേക്ക് തലവച്ചെ. “എങ്കെ ഇശ്‌രവേലിൽ ഇകത്തെ ഒരു കാരിയമെ ഒരു കാലത്തിലും കണ്ട് ഇരുക്കിനതില്ലെ” ഒൺ ചൊല്ലി എല്ലാരും അരിശുകപ്പട്ടെ.
അങ്ക് നുണ്ണെ മാനടവൻകാട് അതെ കണ്ട് അരണ്ടാലെ മാനടവൻകാട്ടുക്ക് ഇകത്തെ അതികാരമെ കൊടുത്തെ തെയ്‌വമെ മകിമപ്പടുത്തിയെ.
ഏശു ഇതെ ചൊല്ലിയവോളെ വുറോതികെ മുച്ചൂടും മാനം കെട്ടേയെ; ഒണ്ണാ ഏശുവുനാലെ നടക്കിനെ അരിശുകമെ എല്ലാം കണ്ടോൺ മാനടവൻകാട്ടുക്ക് ബൂറാ ഒത്തേ പിരിയമായെ.
ഇകനയവൻ പേരേത്തി ചൊല്ലിയത് അവറളെ പത്തിതാൻ ഒൺ മതപണ്ടിതരുകാടും വലിയെ പൂയാരികാടും നിനച്ചാലെ അവനെ പുടിപ്പേക്ക് നിനച്ചെ; ഒണ്ണാ മാനടവൻ നാലെ അവറെ അരണ്ടെ.
‘മനിശരിൽ നുൺ ഒൺ ചൊല്ലിയാ ഇവുടെ നിക്കിനെ മാനടവൻകാടെല്ലാം ഓകന്നാൻ ഒരു പലകപ്പാട്ടുക്കാറൻ താൻ ഒൺ ഉറച്ചിരുക്കിനതുനാലെ നങ്കളെ കല്ലൊറിഞ്ച് കൊല്ലും’ ഒൺ ചൊല്ലിയാലെ,
അമ്പോളെ വലിയെ വലിയെ പൂയാരിയേരുകാടും മതപണ്ടിതരുകാടും മാനടവനെ പേടിക്കുമനാലെ ഏശുവെ കൊൽകേക്ക് കോളാരെ ചൊല്ലി കൂട്ടിയെ.
അതെ കണ്ടവേരായെല്ലാം അരിശുകപ്പട്ട് തെയ്‌വമെ മകിമപ്പടുത്തി, “നങ്കെ ഉണ്ണേക്കുവരെ കാണാത്തെ അരിശുകമാനെ കാരിയങ്കാടെ കണ്ടിരുക്കിനെ” ഒൺ ചൊല്ലിയെ.
ഒണ്ണാലും ഇത് മനിശെ മാനടവനിടേൽ അതികമാ പരകാതെ ഇരുക്കേക്ക് ഇനി ആരുകാലും ഇം നാമത്തിൽ കുരവുടുവാനില്ലെ ഒൺ വിലക്കോണും” ഒൺ ചൊല്ലിയെ.
ഇം അരിശുകത്താലെ ചുകം കിടച്ചെ മനിശനുക്ക് നാപ്പത് വയശുക്കും മേൽ ഒണ്ടായെ.
വോറാരും അവറെ കൂട്ടത്തുക്ക് വരുകേക്ക് ചുണയെ കാട്ടിയതില്ലെ; അപ്പണും അവറെ ചെയ്യിനത് നല്ലതാൻ ഒൺ മാനടവൻ ചൊൽമെ.
അന്നേരം കാവലാളികെ തലവൻ കാവലാളികളാം കൂട്ടിയെടുത്ത് പോയ് അപ്പോശ്‌ത്തലരുകാടെ കൂട്ടി കുടത്തെ; മാനടവൻ കല്ലെ ഒറിഞ്ചാകുമൊൺ പേടിച്ച് അവറളെ ഒണ്ണാം ചെയ്യാതതാൻ കൂട്ടിയെടുത്ത് വന്തത്.
അകനെ കെമാലിയേൽ ചൊല്ലിയതെ അവറെ കേട്ട്, അപ്പോശ്‌ത്തലരളെ വുളിച്ച് കുടത്ത് അടിയ്‌ക്കെ വച്ചാലെ, കണ്ടിപ്പാ ഇനി ഏശു പേച്ചമേ കുരവുടുവാനില്ലെ ഒൺ ചൊല്ലി അവറളെ കടത്തിവുട്ടെ.