35 ഇകനെ ചൊല്ലിയോഞ്ചാപ്പിലെ എല്ലാരുക്കും മില്ലോടേ പവുലോശ് അപ്പമെ എടുത്ത് തെയ്‌വ നാമമെ പാടിയാലെ മുറിച്ച് തിൻബെ പുടിച്ചെ.
പിന്നെ മാനടവൻകാടെ പുൽ മന്തേൽ ഇരുപ്പേക്ക് ഏശു കൽപ്പനെ ഇട്ടെ; പിന്നെ അം അഞ്ചപ്പമാം ഇരണ്ടു മീനാം എടുത്ത് മേലോകത്തുക്ക് നോയ്‌ക്കി തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി, നുറുക്കി ശിശിയരുകാട്ടുകാലും ശിശിയരുകാട് മാനടവൻകാട്ടുക്കും കൊടുത്തെ.
പിന്നെ അവൻ അം ഏള് അപ്പമാം മീനാം എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി നുറുക്കി ശിശിയരുകാട് കയ്യിലും ശിശിയരുകാട് മാനടവൻകാട്ടുക്കും കൊടുത്തെ.
അവൻ മാനടവൻകാട്ടുകാൽ അടീൽ ഇരുപ്പേക്ക് കൽപ്പനയിട്ടെ. പിന്നെ അവൻ അം ഏള് അപ്പമെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി വായാതി നുറുക്കി “ഇതെ ചരന്തി അവറാത്തുക്ക് കൊടിൻ” ഒൺ ചൊല്ലി ശിശിയരുകാൽ കൊടുത്തെ.
അവൻ അവറളും മത്തും തിൻബേക്ക് ഇരുന്തവോളെ അപ്പമെ എടുത്ത് തെയ്‌വത്തുക്ക് നണ്ണിയെ ചൊല്ലി പയ്‌ങ്കി അവറാത്തുക്ക് കൊടുത്തെ.
പിന്നെ ഏശു അപ്പമെ എടുത്തു വായാതി നണ്ണിയെ ചൊല്ലി അങ്ക് ഇരുന്തവേരാക്ക് പയ്‌ങ്കി കൊടുത്തെ; അതുവോലെ മീനാം പയ്‌ങ്കി കൊടുത്തെ.
അതോഞ്ച് കരുത്താവു തെയ്‌വത്തുക്ക് ചോത്തിരമെ ചൊല്ലി അപ്പമെ പയ്‌ങ്കി കൊടുത്തെ പണ്ണേക്ക് കിട്ടയൊള്ളെ തിബരിയാശിൽ നുൺ കുഞ്ചിക്കുഞ്ചി വള്ളങ്കാട് അവുടേക്ക് വന്തെ.
കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ വുളിച്ച് ചൊന്നത്തിൽ എനക്ക് ഒരു വെക്കക്കേടുമില്ലെ; എന്തൊണ്ണാ മുതെ എകൂതരും പിന്നെ എകൂതരല്ലാത്തവേരാളും അകനെ ആരെല്ലാം നല്ലെ ചേതിയെ നമ്പിനതോ അവറാത്തുക്കെല്ലാം രച്ചെ കിടയ്‌ക്കിളത്തുക്കൊള്ളെ തെയ്‌വ ചക്കിതി ഇം നല്ലെ ചേതിനാലെ കിടയ്‌ക്കിനെ.
എന്തൊണ്ണാ ചിലെ ആളുകെ ചിലെ നാളുകളെ കരുത്താവുക്കുചൂട്ടി വിലമതിച്ച് കാണെ; അതുവോലെ ചിലയാളുകെ ചിലെ തീൻകാടെ തിന്നുകയോ തിന്നാതിരുക്കയോ ചെയ്യിനത് കരുത്താവെ വിലമതിച്ചതുനാലതാൻ; ഒണ്ണാ ഇത്തിൽ ഏളതായാലും അത് തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നെ രീതീക്കാകോണും.
അതുനാലതാൻ ഏൻ ഇം കറുമമെല്ലാം അടേനത്; ഒണ്ണാ എനക്ക് വെക്കക്കേട് തോണതില്ലെ; എന്തുനാലയൊണ്ണാ ഏൻ ആരളെ നമ്പി ഇരുക്കിനേ ഒൺ എനക്ക് തിക്കിനൊള്ളെ; എൻകാൽ ഏത്തു തന്തതെ കരുത്താവ് തിരുമ്പി വരിനതുവരേക്ക് പാതുകാപ്പാ വച്ചിരുപ്പേക്ക് അവൻ ചക്കിതി ഒള്ളാതാൻ ഒൺ എനക്ക് ഉറപ്പുമൊണ്ട്.
നങ്കെ കരുത്താവ് ശാച്ചിയം നാലേം അവൻനാലെ തടങ്കലിൽ ഇരുട്ടറേലായെ എന്ന നിനച്ചും വെക്കമെ നിനയാതെ; ഒണ്ണാ തെയ്‌വത്തിലെ ചക്കിതീൽ നല്ലെ ചേതീക്കുചൂട്ടിയൊള്ളെ കറുമത്തിൽ നീയും എൻ കൂട്ടത്തിൽ പങ്കുകാറൻ ആക്.
ഒണ്ണാ കിരിശ്ത്തുവെ നമ്പിനവേരായൊണ്ണെ പേരിൽ കറുമം അടഞ്ചാ നിങ്കെ വെക്കം കെടുവാനില്ലെ; നിങ്കെ അവനുക്കൊള്ളവനൊൺ നിനച്ചി തെയ്‌വമെ മകിമപ്പടുത്തോണും.