33 കരിമ്പിലച്ചേക്ക് പവുലോശ്, അവറെ എല്ലാരാം തീനെ തിൻബെ കെഞ്ചി ചൊല്ലിയെ, “നിങ്കെ ഒണ്ണാം തിന്നാതായ് പതിനാല് നാൾ ആനതാനേ?
ഏശു ഉടയാ ശിശിയരുകാടെ കിട്ടേക്ക് വുളിച്ചാലെ അവറകാൽ, “ഇം മാനടവൻകാട് മൂണുനാളായ് എൻ കൂട്ടത്തിലേ ഇരുക്കിനെ; തിൻബേക്ക് ഒണ്ണും നാത്തനാലെ അവറളെ നിനച്ച് പാവമായിരുക്കിനെ; പഞ്ചത്തുക്ക് വുടുപ്പേക്ക് എനക്ക് മനശ് വരിനതില്ലെ; അവറളെ പഞ്ചത്തുക്ക് വുട്ടാ പോനെ വശീൽ ചോന്തോകും” ഒൺ ചൊല്ലിയെ.
ചങ്ക് അരണ്ട് ഇരുന്തനാലെ കപ്പലിൽ ഇരുന്തവേരാ തീൻ തണ്ണിയെ കുടിയാതെ ബൊകുനാ ആയെ; അന്നേരം പവുലോശ് അവറാത്തുക്ക് മില്ലോട് എന്തി നുണ്ണോൺ ഇകനെ ചൊല്ലിയെ, “ഇണങ്കരേ, നിങ്കെ ഏൻ ചൊല്ലിയതകേട്ട് കിരേത്താവിൽ നുൺ വാരാതിരുന്തപ്പെ വിനേം നാശമും വാരാതവോവനായെ.
അതുനാലെ പടയാളികെ കകിറെ അറുത്തു വള്ളമെ തണ്ണീക്ക് ഇട്ടാച്ചെ.
അതുനാലെ നിങ്കെ ഉശിര് ഇരുപ്പേക്കുചൂട്ടി എന്തെ ഒണ്ണാലും തിന്നിൻ നിങ്കെ തലേലെ ഒരു റോമം കൂടി കൊറിയാത്ത്” ഒൺ ഒരുവട്ടം കൂടി കെഞ്ചി ചൊല്ലിയെ.
അതോഞ്ച് അവൻ തീൻ തണ്ണിയെ കുടിച്ച് പിലപ്പട്ടെ. കൊഞ്ചനാ അവൻ തെമശ്‌ക്കോശിലെ ശിശിയരും മത്തും ഇരുന്തെ.