31 അന്നേരം പവുലോശ് ശതാതിപൻകാക്കും പടയാളികകാക്കും ഇകനെ ചൊല്ലിയെ, “കപ്പലോട്ടിനവേരാ കപ്പലിൽ നാതവോയാ നിങ്കാക്ക് തപ്പിച്ച് പോവെ കൂടാത്ത്” ഒൺ ചൊല്ലിയെ.
തകപ്പൻ എനക്ക് തരിനെ ആളുകയെല്ലാം എൻകാക്ക് വരും; എൻകാക്ക് വരിനവനെ ഏൻ ഒരുനാളും ഒറിഞ്ച് പോടാത്ത്.
ഒണ്ണാ ശതാതിപൻ പവുലോശ് ചൊല്ലുക്ക് ചെവിയെ കൊടാതെ കപ്പലിലെ തലവനും കപ്പലുടയാളും ചൊല്ലിയതെ നമ്പിയെ.
ഒണ്ണാ കപ്പലെ ഓട്ടിനവേരാ കപ്പലെ ഇട്ടാലെ തപ്പിച്ചോവെ പയണമിട്ടെ; അത്തുക്ക് അവറെ മുന്തീൽ പോയ് നുൺ നങ്കൂരമെ ഇടുവവോലെ വള്ളമെ കടലിൽ ഉറയ്‌ക്കെ.
അതുനാലെ പടയാളികെ കകിറെ അറുത്തു വള്ളമെ തണ്ണീക്ക് ഇട്ടാച്ചെ.
പിന്നെ ഒള്ളവേരാ പലകേലും ഉടഞ്ചെ കപ്പലിലെ കശണകാട്ടിലോ പുടിച്ച് കരേകത്തുക്ക് പോൻ ഒൺ കൽപ്പനേ ഇട്ടെ. അകനെ എല്ലാരും ചൂതാനമാ കരേകത്തിൽ പോയ് ചേന്തെ.