30 ഒണ്ണാ കപ്പലെ ഓട്ടിനവേരാ കപ്പലെ ഇട്ടാലെ തപ്പിച്ചോവെ പയണമിട്ടെ; അത്തുക്ക് അവറെ മുന്തീൽ പോയ് നുൺ നങ്കൂരമെ ഇടുവവോലെ വള്ളമെ കടലിൽ ഉറയ്‌ക്കെ.
അകനെ എങ്കെ കിലോതെ ഒണ്ണെ ചുറിയെ തുരുത്തിലെ മറവുക്ക് പോയ് ചേന്തെ. അവുടെ വച്ച് തുമ്പപ്പട്ട് കപ്പലിലെ ചുറിയെ വള്ളമെ പുടിച്ചെടുത്തെ.
പയിനാലാം റാവായവോളെ കാത്ത് അടിച്ച് എങ്കെ കപ്പൽ അത്തിരിയാവ് കടൽ വശിയേ പോയവോളെ നടുക്കൂർ ചാമത്തിൽ കപ്പൽ ഒരു കരേകത്തിൽ ആയേയെ ഒൺ കപ്പലെ ഓട്ട്‌നവേരാ നിനച്ചെ.
കപ്പൽ പാറചൊപ്പിൽ പോയ് മുട്ടുമൊൺ അരണ്ടാലെ അവറെ കപ്പലുക്ക് പുറകോട് നുൺ നാല് നങ്കൂരമെ ഇട്ട്, വാനം ബുടിയുവേക്ക് വായാതിയിരുന്തെ.
അന്നേരം പവുലോശ് ശതാതിപൻകാക്കും പടയാളികകാക്കും ഇകനെ ചൊല്ലിയെ, “കപ്പലോട്ടിനവേരാ കപ്പലിൽ നാതവോയാ നിങ്കാക്ക് തപ്പിച്ച് പോവെ കൂടാത്ത്” ഒൺ ചൊല്ലിയെ.
അതുനാലെ പടയാളികെ കകിറെ അറുത്തു വള്ളമെ തണ്ണീക്ക് ഇട്ടാച്ചെ.