14 പെട്ടൊൺ തുരുത്തിലിരുന്ത് വടക്ക് കിശക്കൻ കാത്ത് ഒൺ പേരിട്ട് വുളിക്ക്‌ന വൻ കാത്തും വൻ മശേം അടിച്ചെ.
പെട്ടൊൺ തേക്കത്തിൽ വൻ കാത്ത് അടിക്കുകേം വള്ളം മുങ്കുവേക്കുമായെ; ഒണ്ണാ ഏശു അത്തിൽ കിടന്ത് ഉറങ്കുമെ.
അന്നേരം വൻ കാത്ത് അടിച്ചനാലെ അലയടിച്ച് വള്ളത്തിൽ തണ്ണിയോറിയനാലെ വള്ളത്തുക്ക് മിന്നുക്ക് പോകേക്ക് കൂടാതായെ.
ഇം വൻ കാത്ത് കപ്പലുക്ക് അടിച്ചുകിട്ടേ ഇരുന്തനാലെ മില്ലോട്ടുക്ക് പോവെ കൂടാതായതും അക്ക് പോകാതെ കാത്ത് അടിക്കിനെ വശിയേ പോകേക്ക് കപ്പലെ വുട്ടാച്ചെ.