16 ഒണ്ണാ നീ എന്തി നിൽ; നിന്നെ ഏൻ ഏവലാളിയാ എടുപ്പതാൻ ഉണ്ണേക്ക് നിനക്ക് വെളിവായത്. ഉണ്ണേക്ക് നീ എന്നെ കണ്ടതാം ഏൻ ഇനി നിനക്ക് കാട്ടി തരുകേക്കാനെ എല്ലാ കാരിയമാം നീ മാനടവൻകാൽ ചൊൽവിളെ.
മുതയിരുന്തേ നടമാടിവന്തെ കാരിയങ്കാടെ കണ്ടവേരാളും നല്ലെ ചേതിയെ വുളിച്ച് ചൊന്നവേരാളും നങ്കകാൽ ചൊല്ലി തന്തതുവോലയൊള്ളെ കതെ എളുതുകേക്ക് അവറെ തുടയ്‌ങ്കത്.
അവൻ എങ്കെ കൂട്ടത്തിലാളും ഇം തെയ്‌വ വേലേക്ക് വുളിച്ചായ്‌ക്കാളുംതാൻ.”
അവ്വാളിടത്തുക്ക് ചേരളിൽ ആരളെ നീ എടുത്തിരുക്കിനെ ഒൺ കാട്ടി തരോണും.”
ഒണ്ണിരുന്താലും എൻ ഉശിരെ ഏൻ വലിയതൊൺ കെവുനിയാത്തെ; അത്തുക്ക് വിലയകൂടി കൊടുക്കിനതില്ലെ; തെയ്‌വ പിന്നിയമൊണ്ണെ നല്ലെ ചേതിയെ വുളിച്ച് ചൊൽ ഒൺ കരുത്താവ് ഏശുവുകാലിരുന്ത് കിടച്ചെ വേലയെ ഓയ്‌ക്കോണും ഒൺമട്ടും താൻ എനക്ക് ഇരുക്കിനത്.
അവറാത്തുക്ക് വണക്കമെ ചൊല്ലിയോഞ്ച് പവുലോശ്, ഉടയാ ചെയ്യെ തെയ്‌വ വേലനാലെ എകൂതരല്ലാത്തവേരാ ഇടേൽ തെയ്‌വം ചെയ്യെ കാരിയമെ ഒവ്വൊണ്ണാ റൂപ്പു റൂപ്പാ ചൊല്ലി കൊടുത്തെ.
കരുത്താവേ ഏൻ എന്തനേ ചെയ്യിളത് ഒൺ ഏൻ കേട്ടെ; അന്നേരം കരുത്താവ് എൻകാക്ക് ഇകനെ ചൊല്ലിയെ, “നീ എന്തി തെമശ്‌ക്കോശുക്ക് പോ; നീ എന്തെ ചെയ്യിളതൊൺ തെയ്‌വം നിനയ്‌ക്കിനെ കാരിയമയെല്ലാം അവുടെ വച്ച് നിൻകാൽ ചൊൽവിളെ.
അണ്ണേക്ക് റാവ് കരുത്താവ് പവുലോശുകാൽ വന്താലെ, “പേടിയാതെ ഇര്; നീ എരുശലേമിൽ എനക്ക് ശാച്ചിയാ ഇരുന്തവോലെ റോമിലും ശാച്ചിയാ ഇരുക്കോണും” ഒൺ ചൊല്ലിയെ.
‘നീ ആരുനേ കരുത്താവേ?’ ഒൺ ഏൻ കേട്ടെ. അത്തുക്ക്, ‘നീ പെരിനെ ഏശുവുതാൻ ഏൻ’ ഒൺ കരുത്താവ് വതിലെ ചൊല്ലിയെ.
എങ്കെ വായാതുകേക്കും തെയ്‌വ വശനമെ വുളിച്ച് ചൊൽകേക്കും കെവുനമെ കൊടുക്കിളെ.”
അതുനാലെ അം നല്ലെ ചേതിയെ എല്ലാ ചാതികാട്ടുകാലും വുളിച്ച് ചൊൽകേക്കൊള്ളെ അപ്പോശ്ത്തലൻ ഒണ്ണെ പതവി തെയ്‌വത്തിലെ പിന്നിയത്തിൽ എങ്കാക്ക് കിടച്ച് ഇരുക്കിനെ; അകനെ ചാതികാട് ബൂറാ അം നല്ലെ ചേതിയെ നമ്പുകേക്കും പാലിക്കുകേക്കും ഏശുവിലെ നാമത്തുക്ക് മകിമെ കൊടുപ്പേക്കും ഇടയാകും.
ഏൻ വോറെ ഒള്ളെ ചാതിയേരുകാൽ നല്ലെ ചേതിയെ പങ്കുവച്ച് കിരിശ്ത്തു ഏശുവുക്കുചൂട്ടി തെയ്‌വത്തിലെ പൂയാരി വേലയെ ചെയ്യെ. ഏൻ വോറെ ഒള്ളെ ചാതികാട് ഇടേൽ ചെയ്യെ വേലെ തെയ്‌വ ആത്തുമാവിൽ ചുത്തമാക്കപ്പട്ട് നല്ലെ കാണിയ്‌ക്കയായ് തെയ്‌വം ഏത്തെടുക്കട്ടെ.
തെയ്‌വ പിന്നിയത്തിൽ എങ്കാക്ക് ഇം വേലെ കിടച്ച് ഇരുക്കിനനാലെ എങ്കെ നമ്പിക്കെ വുട്ട് പുറക്ക് പോകാതെ പേടിയാതെ ഇരുക്കിനെ.
ഇതെല്ലാം ചെയ്യത് തെയ്‌വം താൻ; അവൻ നങ്കളെ കിരിശ്‌ത്തുവുനാലെ ഉടയാളും മത്തും നിരപ്പിച്ചെ, വോറെ വേരാളെ തെയ്‌വമും മത്തും നിരപ്പിലാക്കിനെ വേലെ എങ്കാക്ക് ഏത്തു വുട്ടിരുക്കിനെ.
എനക്കത് ഏളതൊണ്ണാലും മനിശനിൽ നുൺ നാത്തെ കിടച്ചത്; ആരും എന്നെ പടിയ്‌ക്കെ വച്ചതുമില്ലെ; ഏശു കിരിശ്‌ത്തുവേതാൻ എനക്ക് അതെ വെളിപ്പടുത്തി തന്തത്.
തെയ്‌വം എനക്ക് വെളിപ്പടുത്തിയനാലതാൻ ഏൻ അക്ക് പോയത്; പോയെ കാലത്തിൽ ഏൻ ചെയ് വന്തതും ഇപ്പെ ചെയ്യിനതുമാനെ കാരിയങ്കാട് വുറുതാവാകാതെ ഇരുപ്പേക്ക് ഏൻ എകൂതരല്ലാത്തവേരാകാൽ ചൊല്ലി വന്തെ നല്ലെ ചേതിയെ എല്ലാരും വിലെ മതിക്കിനെ കുടിയാക്കൻമാരുക്ക് മട്ടുമേ റൂപ്പായ്‌ക്കെ.
അത് എന്തനേത്തൊണ്ണാ ഏൻ മിന്നമേ ചുരുക്കമാ എളുതിയതുവോലെ എകൂതരല്ലാത്തെ വേരാളെചൊല്ലിയൊള്ളെ മറുമമെ എനക്ക് തിക്കിലൊണ്ടാളത്തുക്ക് തെയ്‌വം വെളിപ്പടുത്തി തന്തെ.
നിങ്കെ നല്ലെ ചേതിയെ കേട്ടവോളെ നിങ്കെ ഏത്തെടുത്തെ ആശേൽ നുൺ ചോന്ത് പോകാതെ ഉറപ്പൊള്ളതും നിലെ നിൽക്കിനതുമാനെ നമ്പിക്കേൽ നിലെ നുണ്ണോകോണും. പവുലോശ് ഒണ്ണെ ഏൻ ഇം നല്ലെ ചേതിനാലതാൻ തെയ്‌വ വേലക്കാറൻ ആയത്. ഇം നല്ലെ ചേതി ഉലകത്തിലൊള്ളെ എല്ലാ തിട്ടിക്കലുകാക്കും വുളിച്ച് ചൊല്ലിയിരുക്കിനെ.
നിങ്കെ നൽമേക്കുചൂട്ടി ഇം കടമയെ എനക്ക് ഏത്തു തന്തെ തെയ്‌വംനാലെ ഏൻ ശവേലെ തെയ്‌വ വേലക്കാറൻ ആയിരുക്കിനെ. ഉടയാ ചേതിയെ മൊത്തമാ വുളിച്ച് ചൊൽകെ ഒണ്ണതുതാൻ എൻ കടമെ.
നല്ലതാനെ ഇം തെയ്‌വ ഇരക്കമെ ചൊല്ലി നിങ്കാക്കുചൂട്ടി കിരിശ്ത്തുവിൽ നമ്പുകേക്കാനെ പണ്ണക്കാറനും എങ്കാക്ക് പിരിയമാനെ കൂട്ട് പണ്ണക്കാറനുമാനെ എപ്പപിറോശുകാൽ നുൺ പടിച്ചിരുക്കിനതാനേ?
അകനെ നങ്കെ തമ്പിയും കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ വുളിച്ച് ചൊന്നത്തിൽ തെയ്‌വത്തിലെ വേലക്കാറനുമാനെ തിമോത്തിയോശെ എങ്കെ കടത്തിവുട്ടെ. നിങ്കളെ നമ്പിക്കേൽ ചക്കിതിപ്പടുത്തുകേക്കും നിങ്കളെ ചുണയേത്തുകേക്കുംതാൻ എങ്കെ അവനെ കടത്തിവുട്ടത്.
എനക്ക് ചക്കിതിയെ തന്ത് എന്നെ നമ്പിക്കയാനവൻ ഒൺ കണ്ട് ഉടയാ വേലേക്ക് വുളിച്ചെടുത്തെ നങ്കെ കരുത്താവാനെ കിരിശ്ത്തു ഏശുവുക്ക് ഏൻ നണ്ണിയെ ചൊന്നെ.
നീ ഇം കാരിയമെ നമ്പിക്കയാനവേരാക്ക് റൂപ്പു റൂപ്പാ പടിയ്‌ക്കെ വച്ചാ നമ്പിക്കേലെ വശനത്തിലും നീ പടിച്ചു വന്തെ നല്ലെ ഉവതേശത്തിലും വളന്ത് നീ കിരിശ്ത്തു ഏശുവിലെ നല്ലെ വേലക്കാറൻ ആകും.
നീ എപ്പണും എല്ലാത്തുക്കും കെവുനമാ ഇരുന്തോകോണും; കറുമമെ അടേവേക്കൊണ്ണാ അടയോണും; നല്ലെ ചേതിയെ വുളിച്ച് ചൊന്നാ വേലേ ചെയ്യോകോണും; നീ ചെയ് വരിനെ തെയ്‌വ വേലേ ചെയ് മുടിക്കോണും.