12 തെയ്‌വ ആലയത്തിൽ വച്ചോ പള്ളികാട്ടിലോ പട്ടണങ്കാട്ടിൽ ഏടയൊണ്ണാലുമോ വച്ച് മാനടവൻകാൽ തരുക്കമെ ചൊല്ലുകയോ കലകമെ ഒണ്ടാക്കുകയോ ചെയ്യതെ ആരും കണ്ടിരുക്കിനതുമില്ലെ.
ഏശുവും പത്തിരോശും ആക്കോവും ഓകന്നാനും മലയടിവാരത്തിലിരുന്തെ ശിശിയരുകാൽ വന്തവോളെ മാനടവൻകാട് അവറാത്തുക്കു ചുത്തുക്കും അടഞ്ചി നിക്കിനതാം മതപണ്ടിതര് അവറകാക്ക് ഏയിലെ കെട്ടിനതാം” കണ്ടെ.
നിങ്കെ എന്നെ എന്തുക്ക് കേൾവി കോക്കിനെ. ഏൻ ചൊല്ലിയതെ കേട്ടവേരാകാൽ കോൾ, ഏൻ എന്തനെ ചൊല്ലിയത് ഒൺ അവറാത്തുക്ക് തിക്കിനൊള്ളെ.”
ഏൻ ഇതെ ചെയ് ഇരുന്തവോളതാൻ ചേരെ എന്ന തെയ്‌വ ആലയത്തിൽ വച്ച് ചുത്തമായ് ഇരുക്കിനതെ കണ്ടത്; അന്നേരം അവുടെ എൻ കൂട്ടത്തിൽ ആൾക്കൂട്ടമമോ കലകമോ ഒണ്ടായതില്ലെ.
ചെൻനേ ഒരു തൊല്ലെ ഒൺ എങ്കെ കണ്ടിരുക്കിനെ; ഇം ഉലകമെല്ലാം ഇരുക്കിനെ എകൂതര് ഇടേൽ കലകമെ ഒണ്ടാക്കിനാളും നശരായൻ കൂട്ടത്തിലവേരാളിലെ തലവനും താൻ.
പവുലോശ് വതിലെ ചൊല്ലിയവോളെ ഇകനെ ചൊല്ലിയെ, “എകൂതരുകാട്ടിലെ നായപുറമാണത്തുക്കോ തെയ്‌വ ആലയത്തുക്കോ റോമൻ രാശാവുക്കോ എതിരായ് ഏൻ ഒരു കുത്തമാം ചെയ്യതില്ലെ.”
മൂണുനാ ഓഞ്ച് പവുലോശ് അങ്കിളെ എകൂതര് വലിയോരെ വുളിച്ച് കൂട്ടിയെ. അവറെ വന്തതും ഇകനെ ചൊല്ലിയെ, “എൻ അണ്ണൻ തമ്പിയേരേ, നങ്കെ മാനടവനുക്കോ വലിയോരുകാട് ചട്ടത്തുക്കോ വെതിലാ ഏൻ ഒണ്ണാം ചെയ്യതില്ലെ. അപ്പണും എരുശലേമിൽ വച്ച് എന്നെ ഒരു തടവുകാറനായ്‌ക്കി റോമാക്കാറാ കയ്യിൽ കൊടുത്തെ.