4 ഏശുവെ നമ്പിയവേരാക്ക് തണ്ടനേ കൊടുത്തും അവറളിൽ ചിലവേരാളെ കൊൽവച്ചൂട്ടി പുടിച്ചും കൊടുത്തെ. അകനെ ഏൻ ആണാളാം പെണ്ണാളാം പുടിച്ച് കെട്ടി ഇരുട്ടറേലും ഇട്ടെ.
അവെ പവുലോശുക്കും എങ്കാക്കും പുറകോടേ വന്ത്, “മീതിരുക്കിനെ എല്ലാ തേവാതികാട്ടുക്കും വലിയവനാനെ തെയ്‌വത്തിലെ വേലേ ചെയ്യിനവേരാതാൻ ചേരെ. രച്ചേ നേടിളെ വശിയതാൻ വുളിച്ച് ചൊന്നത്” ഒൺ വലിയെ വായിൽ വുളിച്ച് ചൊല്ലിയെ.
അവൻ എകൂതാ പള്ളീൽ പേടിയാതെ വുളിച്ച് ചൊൽവെ തലവച്ചെ. അക്കിലാവും പിരിശ്‌ക്കിലാവും അപ്പല്ലോശ് വുളിച്ച് ചൊന്നത കേട്ട്, അവനെ ഉടവുറെ കൂരേക്ക് കൂട്ടി എടുത്തു പോയ് തെയ്‌വ വശിയെ തെളിവാ റൂപ്പു റൂപ്പായ്‌ക്കി കൊടുത്തെ.
അക്കാലത്തിൽ കരുത്താവിലെ വശിയെ ചൊല്ലി എപശോശിൽ ചരിയാനെ കലകമൊണ്ടായെ.
ഒണ്ണാ ചിലവേരാ അത്തുക്ക് വളങ്കാതെ നമ്പുകേക്ക് മടിച്ച് കരുത്താവിലെ വശിയെ അങ്ക് ഇരുന്തവേരാക്ക് മില്ലോട് വച്ച് നിച്ചനാതയെല്ലാം ചൊല്ലിയെ. അന്നേരം പവുലോശ് നമ്പിക്കയാനവേരാളെ വുളിച്ചെടുത്ത് തുറന്നോശ് പടിയ്‌ക്കെ വയ്‌ക്കുമെ ഇടത്തിൽ പോയ് ഒവ്വൊരുനാളും തെയ്‌വ വശനമെ തിട്ടമായ്‌ക്കി കൊടുക്കുകേം ചെയ്യെ.
ചരിയില്ലെ ഒൺ അവറെ ചൊന്നെ റീതീൽ നങ്കെ വലിയോരുകാട്ടിലെ തെയ്‌വമെ ഏൻ കുമിടെ വാങ്കിനെ ഒണ്ണതെ ഏൻ ചമ്മതമെ ചൊന്നെ. ഒണ്ണാ മോശേലെ നായപുറമാണത്തിലും പലകപ്പാട്ടുക്കാറാ പൊത്തകങ്കാട്ടിലും എളുതിയിരുക്കിനതെ ഏൻ നമ്പുനെ.
തേവാനോശെ അവറെ ഉന്തി തള്ളി പട്ടണത്തുക്ക് പുറത്തിൽ കുടത്ത് കല്ലെ ഒറിഞ്ചെ. കണ്ടു നുണ്ണവേരാ അവറെ തുണിയെ ശവുൽ ഒണ്ണെ ഉളന്താരി കയ്യിൽ കൊടുത്തെ.
അവൻ ചൊല്ലിയതെ കേട്ടവനുക്കെല്ലാം അരളി പുടിച്ചേയെ. “എരുശലേമിൽ ഇം നാമമെ വുളിച്ച് കുമിടെ വാങ്കിനവനെ നാശമെ ചെയ്യാതാനേ ചെൻ. ഇങ്കും അവറളെ പുടിച്ച് കെട്ടി വലിയെ പൂയാരിയേരുകാൽ കൊടുപ്പേക്കുതാൻ വന്തിരുക്കിനത്” ഒൺ ചൊല്ലിയെ.
ഏൻ വന്ത് അപ്പോശ്‌ത്തലരുകാട്ടിൽ എളിയവൻ താനെ; തെയ്‌വ ശവെ നാശമെ ചെയ് വന്താനാലെ അപ്പോശ്ത്തലൻ ഒണ്ണെ പേരുക്ക് ഓയ്‌ക്കമാനവനും നാത്തെ.
മിന്നേ എകൂതാ ചാതി ചട്ടത്തിൽ പിശച്ച് വന്തവോളെ ഏൻ എകനെ പിശച്ചിരുന്തതൊൺ നിങ്കെ കേട്ട് ഇരുക്കിനതാൻ. തെയ്‌വ ശവയെ തൊന്തരവെ ചെയ് നാശമാക്കേക്ക് ചരിയാനത്തിൽ വെരി ഉറയ്‌ങ്കി നടന്തെ.
ചാതീക്കുചൂട്ടി ചാവേക്ക് നടന്ത് തെയ്‌വ ശവേ മുടിച്ച് വന്തവനും നായപുറമാണത്തിലെ ചട്ടപ്പടീൽ നടന്തനാലെ കുത്തം നാത്തവനും താൻ ഏൻ.
അവറെ നിച്ചം കെട്ടു ചെയ്യിനതെ കണ്ടു ചിലവേരാ അതുവോലെ ചെയ് നടക്കും; അവറെ ഇകനെ ചെയ്യിനനാലെ ചത്തിയമാനെ വശിയെ വോറെ ഒള്ളവേരാ മാനം കെടുത്തുകേം ചെയ്യും.