34 കൂട്ടത്തിൽ ചിലവേരാ ഇകനേം ചിലവേരാ അകനേം ഒൺ ചൊല്ലി കുലവപ്പട്ടിയനാലെ ഇതെന്തെൻ കലകമൊൺ പട്ടാളത്തലവനുക്ക് തിക്കിനാപ്പോയെ; അതുനാലെ പവുലോശെ കോട്ടേക്ക് കുടാൻ ഒൺ കൽപ്പനേ ഇട്ടെ.
അങ്ക് വന്തുകൂടിയെ ആളുകെ ഇടേൽ ചരിയാനെ കുലവെ ഒണ്ടായെ; അവറാത്തുക്ക് തങ്കെ എന്തുക്ക് വന്തെ ഒൺ തിക്കിനാതിരുന്തനാലെ ചിലവേരാ അകനേം ചിലവേരാ ഇകനേം കുലവപ്പട്ടിയെ.
കോട്ടേൽ ആയവോളെ പവുലോശ് പട്ടാളത്തലവൻകാക്ക്, “ചിലെ കാരിയമെ നിൻകാൽ ചൊൽകേക്ക് എനക്ക് അനുമതിയെ തരാമീ?” ഒൺ കേട്ടെ. അത്തുക്ക് പട്ടാളത്തലവൻ, അള്ളേ, നിനക്ക് കിരീക്ക് പാശെ തിക്കിനൊള്ളതീ ഒൺ തിരുപ്പി കേട്ടെ.
അന്നേരം പടയാളികെ തലവൻ, “ഇവ്വാളെ കോട്ടേക്ക് കൊണ്ടോൻ” ഒൺ കൽപ്പനേ ഇട്ടെ. കുലവപ്പട്ടിയവേരാ എന്തുക്ക് ഇകനെ കുലവപ്പട്ടിയെ ഒൺ തിക്കിലൊണ്ടാളത്തുക്ക് പവുലോശെ ചാട്ടവാറിൽ അടിച്ചാലെ കോൾ ഒണ്ണും ചൊല്ലിയെ.
എകൂതര് എന്തുക്കുചൂട്ടി പവുലോശേത്തിൽ കുത്തമെ ചൊന്നതൊൺ പടയാളികളിലെ തലവനുക്ക് തിക്കിലൊണ്ടാളത്തുക്ക് പിത്തുനാ പവുലോശേത്തിലെ ചങ്കിലിയെ പിരിച്ചു മാത്തിയാലെ തെയ്‌വ ആലയത്തിലെ വലിയെ പൂയാരിയേരുകാടാം ശന്നത്തിരീം കൂട്ടക്കാറാളാം കൂടുകേക്ക് കൽപ്പനയിട്ടെ. പിന്നെ അവൻ പവുലോശെ അവറാത്തുക്ക് മില്ലോട് നുറുത്തിയെ.
അവറെ ഏയിലെ കെട്ടി അടിച്ച് പിണയ്‌ങ്കവോളെ പവുലോശെ അവറെ വലിച്ചുകിച്ചാവനോ ഒൺ പടയാളികളിലെ തലവൻ അരണ്ടാലെ, അവ്വാളെ അവറെ ഇടേലിരുന്ത് കോട്ടേക്ക് കൊമ്മണ്ടുകേക്ക് പടയാളികകാക്ക് കൽപ്പനയിട്ടെ.
ഇകനെ ചൊല്ലി കൂട്ടിയെ ചേതി പവുലോശ് പെയ്‌ങ്കാ മകനുക്ക് കേൾവിപ്പട്ടെ. അവ്വാൾ കോട്ടേൽ പോയ് പവുലോശുകാക്ക് ഇം ചേതിയെ വെളിയേത്തിയെ.
പിത്തുനാ കുതിരെ പടയാളികളെ പവുലോശ് കൂട്ടത്തിൽ വുട്ടാപ്പിലെ കാലാളുകെ കോട്ടേക്കേ തിരുമ്പി പോയെ.
ഒണ്ണാലും ഇവ്വാൾ പേരിൽ എന്തൊണ്ണാലും എളുതി റോമൻ രാശാവുകാക്ക് കടത്തി വുടുക്കേക്ക് എൻകാൽ ഒണ്ണുമില്ലെ; അതുനാലതാൻ ഇവുടെ നിങ്കാക്ക് മില്ലോടും അക്കിരിപ്പാ രാശാവുകാലും ഇവ്വാളയെ കുടത്ത് നുറുത്തിയിരുക്കിനത്. അകനെ ഇവ്വാളയെ വിശാരണേ ഇടിനവോളെ എനക്ക് ചെന്നെ പേരേത്തി എളുതുവെ എന്തൊണ്ണാലും കിടച്ചോകും.