അപ്പോശ്‌ത്തലര് തെയ്‌വ വേലെ 21:13 - പുതുവൻ ചേതി13 അന്നേരം പവുലോശ് ഇകനെ തിരുപ്പി ചൊല്ലിയെ, “നിങ്കെ എന്തനേ ചെയ്യിനത്? നിങ്കെ ഇകനെ കോന്ത് എൻ ഇതയമെ നോക വയ്‌ക്കിനതീ? എരുശലേമിൽ വച്ച് എന്നെ കെട്ടി ഇടുകേക്കേയല്ലെ, കരുത്താവ് ഏശുവിലെ നാമത്തുക്കുചൂട്ടി ചാവകൂടി എനക്ക് പിരിയം താൻ” ഒൺ ചൊല്ലിയെ. အခန်းကိုကြည့်ပါ။ |