1 കലകമെല്ലാമോഞ്ച്, പവുലോശ് നമ്പിക്കയാനവേരാളെ വുളിച്ചുകൂട്ടി അവറാത്തുക്ക് തയിരിയമെ കൊടുത്തെ. പിന്നെ അവറകാൽ താൻ മണ്ണതൊൺ ചൊല്ലി മക്കതോനിയാവുക്ക് പോയെ.
അവറെ ഒരു വരിയം അങ്കേ ഇരുന്ത് തെയ്‌വമെ കുമിടെ വായ്‌ങ്കും ശവേൽ വരുമെ മാനടവനുക്ക് പുത്തിയെ ചൊല്ലി കൊടുത്തും ഇരുന്തെ; അകനെ അന്തിയോക്കിയാവിൽ വച്ചുതാൻ കരുത്താവെ നമ്പിയവേരാക്ക് കിരിശ്‌ത്തിയാനി ഒണ്ണെ പേര് കിടച്ചതും.
അങ്ക് നുൺ മക്കതോനിയാവ് പട്ടണമും റോമാവിലവേരാ കുടിയോറി പിശയ്‌ക്കിനതുമാനെ പിലിപ്പിയാവുക്ക് പോയെ. അങ്ക് എങ്കെ ബൊകുനാ ഇരുന്തെ.
അണ്ണേക്ക് റാവ് പവുലോശ് ഒരു കനാവെ കണ്ടെ; അത്തിൽ മക്കതോനിയാവുകാറൻ ഒരാ പവുലോശുകാൽ വന്ത്, “നീ മക്കതോനിയാവുക്ക് വന്ത് എങ്കാക്ക് ഉതവിയെ ചെയ്” ഒൺ ഇരക്കിനതെ കണ്ടെ.
ഇകനെ ആയോഞ്ച് പവുലോശ്, “മക്കതോനിയാവിലും അക്കായി കൂറാ വശിയേ എരുശലേമുക്കും പോകാമൊണ്ണും അങ്ക് ഇരുന്ത് റോമാ പട്ടണത്തുക്കും പോകാം” ഒൺ മനശീൽ നിനച്ചെ.
തിടുക്കൊൺ പവുലോശ് അടീക്ക് ഉറങ്കിപ്പോയ് അവനേത്തിൽ കിടന്ത് അപ്പി പുടിച്ചാലെ, “പേടിയാതേൻ; ചെന്നുക്ക് ഉശിര് ഇരുക്കിനെ” ഒൺ പവുലോശ് ചൊല്ലിയെ.
അവ്വിടത്തിൽ പോയ് അതത് ഇടത്തിലെ മാനടവനെ കനേകം വശനമെ ചൊല്ലി തയിരിയമെ കൊടുത്ത് അക്കായാവിൽ പോയ് ചേന്തെ.
അവുടെ മൂണുമാശം ഇരുന്തെ; പിന്നെ ശിറിയാവുക്ക് കപ്പലിലോറി പോകേക്ക് പാണപ്പട്ടവോളെ എകൂതര് തനക്കെതിരാ കൂട്ടമിടിനെ ഒൺ തിക്കിനൊണ്ടായതും മക്കതോനിയാവ് വശി തിരുമ്പിപോവെ നിനച്ചെ.
അവറെ അവനെ അപ്പി പുടിച്ച് നൊത്തി വലിയെ വായിൽ കോന്ത് കിടന്ത് തേര്‌ത്തേ ചൊല്ലി കടത്തിവുട്ടെ.
എന്തൊണ്ണാ ഏൻ എരുശലേമിലിരുന്ത് ഇല്ലൂരിയെ വരേക്ക് കിരിശ്‌ത്തുവിലെ നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയവോളെ തെയ്‌വം തെയ്‌വ ആത്തുമാവിനാലെ കനേം അരിശുകമെ ചെയ്യെ.
നിങ്കളിലെ കളങ്കം നാത്തെ ആത്തിരമെ കാട്ടിളെ നിലേൽ അക്കുമിക്കും നൊത്തി വണക്കമെ ചൊല്ലിൻ. ഇങ്ക് കിരിശ്ത്തുവെ കൊണ്ടാടുകേക്ക് കൂടി വരിനെ ശവേലെ ആളുകെ മുച്ചൂടും നിങ്കാക്ക് വണക്കമെ ചൊന്നെ.
ഏശുവിൽ നമ്പുനെ എല്ലാരും നിങ്കളെ കേട്ടെ; നിങ്കെ അക്കിക്ക് ആത്തിരത്തോടെ വണക്കമെ ചൊല്ലിൻ.
ഏൻ മക്കതോനിയാവ് വശീക്കുതാൻ വരുകേക്കിരുക്കിനത്; അതുനാലെ ഏൻ അങ്ക് പോയോഞ്ച് നിങ്കകാക്ക് വരും.
നിങ്കെ അക്കിക്ക് ആത്തിരത്തോടെ വണക്കമെ ചൊല്ലിൻ.
എങ്കെ മക്കതോനിയാവിൽ വന്തവോളെ എങ്കാക്ക് ഒരു നിമതീം നാപ്പോയെ; എല്ലാ തരത്തിലും എങ്കാക്ക് തണ്ടനതാൻ കിടച്ചത്; പുറമേ നുൺ പോരാട്ടമും അകമേ പേടീം ഒണ്ടായെ.
എല്ലാ നമ്പിക്കയാനവേരാക്കും നല്ലെ പാശത്തോടെ വണക്കമെ ചൊല്ലിൻ.
നീ എപശോശ് കൂറായേ ഇരുക്കോണും ഒൺ ഏൻ മക്കതോനിയാവുക്ക് പോയവോളെ ചൊല്ലിയതാനേ. അതേവോലയേ ഇപ്പണും ചൊന്നെ, എപശോശിലെ ചിലവേരാ തിശനാത്തെ ഉവതേശമെ പടിയ്‌ക്കെ വയ്‌ക്കിനെ; അതെ നുറുത്തുകേക്ക് നീ തിട്ടമിടോണും ഒൺ ഏൻ ആശിക്കിനെ.