41 ഇകനെ ചൊല്ലി അവൻ അങ്ക് വന്തടഞ്ചെ മാനടവൻകാടെ കടത്തിവുട്ടെ.
ഉണ്ണേക്കേലെ ഇം കലകത്തുക്ക് ഒരു കാരിമാം കാണതില്ലെ; അതുനാലെ നങ്കളേത്തിൽ റോമൻ അതികാരികെ കുത്തമെ ഇടും; ഇം കലകത്തുക്ക് വതിലെ ചൊൽവെ ഒണ്ണും നാത്തതാനേ?
കലകമെല്ലാമോഞ്ച്, പവുലോശ് നമ്പിക്കയാനവേരാളെ വുളിച്ചുകൂട്ടി അവറാത്തുക്ക് തയിരിയമെ കൊടുത്തെ. പിന്നെ അവറകാൽ താൻ മണ്ണതൊൺ ചൊല്ലി മക്കതോനിയാവുക്ക് പോയെ.