3 “പിന്നെ ഏളെ രാട്ടിപിരാട്ടുകനേ നിങ്കാക്ക് കിടച്ചത്?” ഒൺ പവുലോശ് കേട്ടെ. “ഓകന്നാൻ രാട്ടിപിരാട്ടുകെ” ഒൺ അവറെ തിരുപ്പി ചൊല്ലിയെ.
അതുനാലെ നിങ്കെ പുറപ്പെട്ട് ചാതീ ശനങ്കാടെ ബൂറാ ശിശിയരുകാടാക്കിൻ. അവറളെ തകപ്പനിലേം മകനിലേം തെയ്‌വ ആത്തുമാവിലേം നാമത്തിൽ രാട്ടിപിരാട്ടുകേം ഏൻ നിങ്കകാൽ കൽപ്പനയിട്ടതുകാടെ പാലിക്കിളെ നിലമേൽ ഉവതേശമെ കൊടുക്കുകേം ചെയ്യിൻ; ഏനോ ഉലകത്തിലെ കടശി നാ വരേക്ക് എല്ലാ നാളും നിങ്കെ കൂട്ടത്തിൽ ഒണ്ട്” ഒൺ ചൊല്ലിയെ.
ഒണ്ണാ ഏശു ചൊല്ലിയെ വാക്കുകാടെ കേട്ടവോളെ കരമെ പിരിക്കിനവേരാളും വോറൊള്ളാളുകേം ഓകന്നാൻ രാട്ടിപിരാട്ടുകെ ഏത്തെടുത്തതുനാലെ തെയ്‌വത്തിലെ വശി നീതിയൊള്ളത് ഒൺ ചൊല്ലിയെ.
അപ്പല്ലോശ് കരുത്താവിലെ വശിയെചൊല്ലി നന്തി പടിച്ചിരുന്താ താൻ; അവൻ ഉശാരായിരുന്ത് ഏശുവിലെ കാരിയമെ ചത്തിയമായ് കുരവുട്ടും നയമായും പടിയ്‌ക്കെ വയ്‌ക്കുമെ; ഒണ്ണപ്പണും ഓകന്നാൻ രാട്ടിപിരാട്ടുകയെ മട്ടുംതാൻ അവനുക്ക് തിക്കിനൊണ്ടായത്.
എന്തൊണ്ണാ അണ്ണേക്ക് വരെ അവറെ ആരളേത്തിലും തെയ്‌വ ആത്തുമാവ് കിടച്ചതില്ല; അവറെ കരുത്താവാനെ ഏശുവിലെ നാമത്തിൽ രാടിപിരാടിയത് മട്ടുംതാൻ.
നങ്കെ എകൂതരോ എകൂതരല്ലാത്തവേരാളോ അടിമകാടോ വുടുതൽ കിടച്ചവേരായോ ആരൊണ്ണാലും ഒരേ ആത്തുമാവിൽ ഒരേ ഉടമ്പിൽ രാടിപിരാടിയെ. ഒരേ ആത്തുമാവെ ഏത്തെടുത്തുമിരുക്കിനെ.