22 അവൻ കയ്‌ശരിയാവില് പോയോഞ്ച്, എരുശലേമുക്ക് പോയ് ശവേലവേരാളെ കണ്ട് ചേതിയെ കേട്ട് പിന്നെ അന്തിയോക്കിയാവുക്ക് പോയെ.
കയ്‌ശരിയാവില് കൊറുനല്ലിയോശ് ഒൺ പേരുകാറനാനെ ഒരു റോമൻ പടത്തലവൻ ഒണ്ടായെ. അവൻ ഇത്താലികയിലെ നൂറ് പടയാളികേക്ക് തലവനായിരുന്തെ.
പിത്തുനാ അവറെ കയ്‌ശരിയാവിൽ വന്തെ. അന്നേരം കൊറുനല്ലിയോശ് അങ്ക് ഉടയാ കൂരക്കാറാളാം ഇണങ്കരാം വുളിച്ചുകൂട്ടി പത്തിരോശിലാമെ കാത്ത് ഇരുക്കുമെ.
അന്നേരമേ കയ്‌ശരിയാവിലിരുന്ത് എൻകാക്ക് കടത്തിവുട്ടെ ആണാകാട് മൂണാളും ഏൻ ഇരുന്തെ കൂര വാതലുകാൽ വന്തു നിക്കുമെ.
അന്തിയോക്കിയാവിലെ ശവേൽ ഏശുവെ കുമിടെ വായ്‌ങ്കിരുന്തെ മാനടവൻ ഇടേൽ ബർന്നബാശ്, കറുത്തവൻ ഒൺ ചൊന്നെ ശീമോൻ, കുറേനായിലെ ലുക്കിയോശ്, ഊരു മൂപ്പൻ കെരോതാവും മത്തും വളന്ത മനായേൽ, ശവുൽ ഒണ്ണീ പലകപ്പാട്ടുക്കാറാളും പടിയ്‌ക്കെ വയ്‌ക്കുമവേരാളും ഇരുന്തെ.
അവറെ ചെയ്യോച്ചെ തെയ്‌വ വേലേക്ക്, തെയ്‌വ ഇരക്കത്തിൽ ഒപ്പണച്ച് ഏത്തുവുട്ടെ ഇടമാനെ ശിറിയാവിലെ അന്തിയോക്കിയാവുക്ക് അവറെ കപ്പലിലോറി തിരുമ്പി പോയെ.
അവറെ കയ്യില് എളുതി കടത്തിവുട്ടത് എന്തൊണ്ണാ, “നിങ്കെ ഇണങ്കരും അപ്പോശ്‌ത്തലരളും മൂപ്പൻമാരുമാനെ എങ്കെ അന്തിയോക്കിയാവ്, ശിറിയാ, കിലിക്കിയാവ് ഒണ്ണാനിലിരുക്കിനെ എകൂതരുകാട് അല്ലാത്തെ നമ്പിക്കയാനവേരാക്ക് വണക്കമെ ചൊല്ലി എളുതിനത്,
അകനെ അവറളെ കടത്തിവുട്ടെ; അവറെ അന്തിയോക്കിയാവിൽ പോയ് പള്ളീലെ ആളുകളെ വുളിച്ചുകൂട്ടി എളുത്തെ അവറെ കയ്യിൽ കൊടുത്തെ.
ഒണ്ണാ പവുലോശും ബർന്നബാശും ചിലെ മാശം കൂടി അന്തിയോക്കിയാവിൽ താൻ ഇരുന്തെ. അവറെ ചിലവേരാളും മത്തും കരുത്താവ് വശനമെ കുരവുട്ട് കരുത്താവ് വശനമെ വുളിച്ച് ചൊല്ലീം നടന്തെ.
പവുലോശും ബർന്നബാശും കൂട്ടത്തിൽ പോയവേരാളും എരുശലേമിൽ പോയവോളെ ശവേലവേരാളും അപ്പോശ്‌ത്തലരളും മൂപ്പൻമാരുകാടും അവറളെ പിരിയമാ കൂട്ടിയെടുത്ത് കൊണ്ടേയെ; തെയ്‌വം തങ്കെ കൂട്ടത്തിൽ ഇരുന്ത് ചെയ്യതെ എല്ലാം അവറെ അങ്ക് ഇരുന്തവേരാകാൽ ചൊല്ലിയെ.
പിന്നെ പടത്തലവൻ ഇരണ്ടു ശതാതിപരുകാടെ വുളിച്ചെടുത്താപ്പിലെ, “ഉണ്ണേക്ക് റാവ് ഒമ്പത് മണീക്ക് കയ്‌ശരിയാവുക്ക് പോകേക്ക് ഇരുനൂറു കാലാളാം അവറെ കൂട്ടത്തിൽ എളുവതു കുതിരെ പടയാളികളാം ഇരുനൂറു കുന്തക്കാറാളാം പയണപ്പടുത്തി നുറുത്ത്.
പെശിത്തോശ് വന്ത് അതികാരമെ ഏത്തെടുത്തത്തിലെ മൂണുനാളോഞ്ച് കയ്‌ശരിയാവിലിരുന്ത് എരുശലേമുക്ക് പോയെ.
ഒണ്ണാ പെശിത്തോശ് എകൂതരുകാട്ടിലെ പിരിയം കിടയ്‌പ്പേക്കുചൂട്ടി പവുലോശുകാക്ക് ഇകനെ കേട്ടെ; എരുശലേമിൽ എനക്ക് മില്ലോട് ഇം കുത്തത്തുക്ക് തീര്‌പ്പിടിളെ; ഇത് നിനക്ക് ചമ്മതമീ?
പിന്നെ പിലിപ്പോശെ കണ്ടത് അശുത്തോതിൽ താൻ; അവൻ എല്ലാ പട്ടണത്തിലും നല്ലെ ചേതിയെ വുളിച്ച് ചൊല്ലികിടന്ത് കയ്‌ശരിയാവുക്ക് പോയെ.