1 അതോഞ്ച് പവുലോശ് അതേനാവിലിരുന്ത് കൊരിന്തിയാ പട്ടണത്തുക്ക് പോയെ.
പവുലോശെ കൊണ്ടേയവേരാ അതേനാവ് വരേക്ക് അവൻ കൂട്ടത്തിൽ പോയെ; പിന്നെ അവറെ ബെരോവായ്‌ക്ക് തിരുമ്പി വന്തെ; ശീലാശും തിമോത്തിയോശും വേമാതാൻ ഉടയാകാക്ക് വരട്ടെ ഒൺ അവറകാൽ ചൊല്ലിവുട്ടെ.
ശീലാശും തിമോത്തിയോശും വരുകേക്കുചൂട്ടി പവുലോശ് അതേനാവിൽ കാത്ത് ഇരുന്തവോളെ പട്ടണത്തിൽ മതെ ചിലകാട് നുറഞ്ചിരുക്കുമതെ കണ്ടെ; ഇത് പവുലോശുക്ക് തിക്കിമുട്ടലായ്‌ക്കെ.
പള്ളീലെ അതികാരിയാനെ കിരിശ്‌പ്പോശും അവൻ കൂരേലവേരാളും കരുത്താവെ നമ്പിയെ; കൊരിന്തിലും കനേമാളുകെ തെയ്‌വ വശനമെ കേട്ട് നമ്പി വന്ത് രാടിപിരാടിയെ.
അപ്പല്ലോശ് കൊരിന്തിയാവിൽ ഇരുന്തവോളെ പവുലോശ് നടുക്കൂറാ വശിയേ എപശോശുക്ക് പോയ് അങ്കിളെ ചിലെ നമ്പിക്കയാനവേരാളെ കണ്ടെ.
തെയ്‌വത്തിലെ പിരിയത്തിൽ കിരിശ്ത്തു ഏശുവിലെ അപ്പോശ്‌ത്തലനാനെ പവുലോശും ഏശുവിൽ നമ്പുനെ തമ്പി തിമോത്തിയോശും കൊരിന്തിലൊള്ളെ തെയ്‌വ ശവേക്കും അക്കായാവിലെ എല്ലാ പണ്ണേലും പിശയ്‌ക്കിനെ തെയ്‌വത്തിലെ ചുത്തമാനവേരാക്കും എളുതിനത്.
നിങ്കളെ നോക വയ്‌പ്പാനില്ലെ ഒൺ നിനച്ചുതാൻ ഏൻ കൊരിന്തിയാവുക്ക് തിരുമ്പി വാരാതിരുന്തത്. അത്തുക്ക് തെയ്‌വം ശാച്ചി.
കൊരിന്തിയാവിൽ ഒള്ളെ എങ്കാക്ക് പിരിയമാനവേരാളേ, എങ്കെ നിങ്കകാൽ അപ്പേരുപ്പട്ടെ ആത്തിരത്തിൽ ഇരുക്കിനെ; എങ്കെ നിങ്കകാക്ക് എല്ലാതാം ചൊല്ലിയിരുക്കിനെ.
എരശ്‌ത്തോശ് കൊരിന്തിൽ ഇരുന്തെ. തുറോപിമോശെ ഏൻ മിലേത്തോശ് എന്നാൻ നോയാളിയായ് വുട്ടുവന്തെ.