17 അതുനാലെ അവൻ എകൂതാ പള്ളീൽ വന്തു കൂടുമെ എകൂതരുകാലും ചാമിക്കാറായാനെ എകൂതരല്ലാത്തവേരാകാലും ചന്തേൽ ഒവ്വൊരുനാളും കാൺമവേരാകാലും തെയ്‌വ വശനമെ കുരവുട്ടെ.
പിന്നെ അവൻ ചൊല്ലിയത്, “നിങ്കെ ഇവ്വുലകമെല്ലാം പോയ് മനിശെ മാനടവൻകാൽ മൊത്തമാ ഇം നല്ലെ ചേതിയെ വുളിച്ച് ചൊല്ലോണും.
അതുനാലെ നിങ്കെ ഇരുട്ടിൽ ചൊല്ലിയതെല്ലാം വെളിച്ചത്തിൽ കോക്കും; ചിത്താറേൽ വച്ച് ചെവീൽ ചൊല്ലിയതെല്ലാം കൂരേക്ക് മീത്തോട് കോക്കുകേം ചെയ്യും.”
അവൻ ഒരു ചാമിക്കാറനും തൻ കൂരക്കാറാളും മത്തും കെവുനമാ തെയ്‌വമെ കുമിടുമാളും അപ്പുറാണികയാനെ എകൂതരുക്ക് താനതറുമമെ കൊടുക്കുമാളും തെയ്‌വത്തുകാൽ എപ്പണും വായാതികിട്ട് ഇരുക്കുമാളും താൻ.
പവുലോശ് എന്തി കയ് പാശേ കാട്ടി വണക്കമെ ചൊല്ലി, “ഇശ്‌രവേലിൽ തെയ്‌വമെ കുമിടെ വാങ്കിനെ എകൂതരും എകൂതരല്ലാത്തെ ചാമിക്കാറാളുമെ ഏൻ ചൊന്നതെ കോളിൻ.
തെയ്‌വമെ കുമിടെ വായ്‌ങ്കി എകൂതാ പള്ളീലിരുന്ത് എല്ലാരും പോയവോളെ എകൂതരിൽ ചിലരളും എകൂതാ ചാതീൽ വന്തുചേന്ത എകൂതരല്ലാത്തവേരാളും ബർന്നബാശുക്കും പവുലോശുക്കും പുറകോടേ പോയെ; അപ്പോശ്‌ത്തലരുകാട് അവറാത്തുക്ക് തെയ്‌വ വശനമെ ചൊല്ലി കൊടുത്താലെ ഇം തെയ്‌വമെ മറന്ത് പിശയാതേൻ ഒൺ ചൊല്ലി തയിരിയമെ കൊടുത്തെ.
ഒണ്ണാ എകൂതര് പട്ടണത്തിലെ വലിയോരുകാടാനെ ആണാകാടാം തെയ്‌വമെ കുമിടെ വാങ്കുമവേരാളും എകൂതരല്ലാത്തവേരാളും പണക്കാറാളുമാനെ പെണ്ണാളാം പവുലോശുക്കും ബർന്നബാശുക്കും എതിരാ ഉളപ്പിവുട്ട് അവറാത്തുക്ക് തണ്ടനയെ കൊടുത്ത് അവ്വിടത്തിലിരുന്ത് പുറത്തിലായ്‌ക്കെ.
ചാമിക്കാറായാനെ ചിലെ ആണാകാട് തേവാനോശ് ചാവെ എടുത്തു പൂത്ത് അവനെ നിനച്ച് ആത്തിരപ്പെട്ട് കോന്തെ.
പിന്നെ എകൂതാ പള്ളീലെല്ലാം പോയ് ഏശുതാൻ തെയ്‌വ മകൻ ഒൺ ശവുൽ വുളിച്ച് ചൊല്ലി തുടയ്‌ങ്കെ.
മനിശൻ ഉടവൻ ഉടവൻ കാരിയമമേ നോക്കും, ചൊത്ത് ചുമുത്തിരത്തിൽ ആശെ വയ്‌ക്കും, വമ്പെ കുരവുടിനവേരാളും പൊങ്കാരകാറാളും ഇനിയൊള്ളവൻ കുത്തമെ ചൊല്ലി നടക്കിനവേരാളും തായ് തന്തേര് ചൊല്ലെ കോളാത്തവേരാളും നണ്ണി നാത്തവേരാളും ചുത്തം നാത്തവേരാളും
തെയ്‌വമെ കുമിടിനാ ഒൺ ചൊല്ലി അത്തിലെ ചക്കിതിയെ വീയ് ഒറീനവേരാളും താൻ. അകത്തവേരാളെ വുട്ടു അകന്ത് ഇരുന്തോകോണും.