34 അത്തുക്ക് പുറകോട് കാവലാളികളിലെ തലവൻ പവുലോശാം ശീലാശാം കൂരേക്ക് കൊണ്ടേയ് തീൻ തണ്ണിയെ കൊടുത്തെ. തെയ്‌വമെ നമ്പിയനാലെ കൂരേലവേരാ ഒത്തേ പിരിയമടഞ്ചെ.
ഒണ്ണാ ഇം നിൻ നുമ്പി ചത്താതാൻ; ഇപ്പെ അവൻ ഉശിരോടിരുക്കിനെ; അവൻ അറന്ത് പോയാ താൻ; ഇപ്പെ അവനെ കണ്ടു കിടച്ച് ഇരുക്കിനെ. അതുനാലെ നിച്ചമാ നങ്കെ പിരിയമടേളതാൻ.’”
ശക്കായി പുടീയൊൺ ഉറങ്കി വന്ത് ചരിയാനെ പിരിയമോടെ ഏശുവെ കയ്യേത്ത് കൂരേക്ക് കൊണ്ടേയെ.
അതോഞ്ച് ലേവി ഉടയാ കൂരേൽ ഏശുവുക്കുചൂട്ടി ചരിയാനെ വിരുന്തിട്ടെ; വിരുന്താളികെ കൂട്ടത്തിൽ കനേം കരമെ പിരിക്കിനവേരാളും വോറാളുകളും ഒണ്ടായെ.
നീയും നിൻ കൂരക്കാറാളും മൊത്തമാ രച്ചിക്കപ്പടുകേക്കിരുക്കിനെ വശനമെ അവൻ നിൻകാൽ ചൊല്ലുമൊണ്ണും തൂതൻ ചൊല്ലിയതെ എങ്കകാൽ വെളിയേത്തിയെ.
അപ്പിണും കൂരേലവേരാളും രാടിപിരാടിയോഞ്ച്, “കരുത്താവുകാൽ എനക്ക് നമ്പിക്കെ ഇരുക്കിനെ ഒൺ നിങ്കാക്ക് ഉറപ്പൊള്ളതൊണ്ണാ എൻ കൂരേൽ വന്ത് ഇരിൻ” ഒൺ അവെ ചൊല്ലിയോൺ എങ്കളെ അങ്ക് ഇരുപ്പേക്ക് കട്ടായമാ വിലയ്‌ക്കെ.
വാനം ബുടിഞ്ചതും റോമൻ അതികാരികെ മലയാളികാടവുട്ട്, “പവുലോശാം ശീലാശാം കടത്തി വുട്ടാകേക്ക്” ചൊല്ലിയെ.
അവറെ ഒരു മനശോടെ എല്ലാ നാളും തെയ്‌വ ആലയത്തിൽ കൂടി വരുകേം കൂരേൽ വച്ച് അപ്പമെ നുറുക്കുകേം പിരിയത്തോടേം പരമാത്തിരമായും തുൺ കുടിയ്‌ക്കുകേം ചെയ്യെ.
അവറെ തണ്ണീൽ നുൺ കരേകത്തിൽ ഓറിയതും കരുത്താവിലെ ആത്തുമാവ് പിലിപ്പോശെ എടുത്തു കൊമ്മണ്ടിയേയെ; കങ്കാണി പിന്നെ പിലിപ്പോശെ കണ്ടതില്ലെ; ഒണ്ണാ അവൻ പിരിയമാ ഉടയാ കൂറാക്ക് പോയെ.
അതുനാലെ ആശെ തരുനവനാനെ തെയ്‌വം അവന്റെ ആത്തുമാവിലെ ചക്കിതീൽ നിങ്കാക്ക് കനേം ആശെ തരട്ടെ. നിങ്കെ അവനിൽ അനേകമായ് നമ്പുകേം അകനെ നിങ്കാക്ക് കനേകമായ് പിരിയമും നിമതീം കിടയ്‌ക്കുകേം ചെയ്യട്ടെ.
അതുനാലതാൻ കരുത്താവാനെ ഏശു കിരിശ്‌ത്തുവുനാലെ നങ്കാക്ക് തെയ്‌വമും മത്തും നിരപ്പാകേക്ക് മുടിഞ്ചതും നങ്കെ ഉശിരെ അവൻ കാപ്പാത്തിയതെചൊല്ലി പെരുമപ്പടുകേക്ക് മുടീനതും.
ഇം പുതുവൻ പിശപ്പ് നങ്കാക്ക് കിടച്ചത് അവനിലെ പിന്നിയത്തിൽതാൻ; ഇം പുതുവൻ പിശപ്പെചൊല്ലി നങ്കെ പെരുമപ്പടിനനാലെ തെയ്‌വത്തിലെ മകിമേൽ നങ്കെ പങ്കൊള്ളവേരാ ആകുമൊൺ ആശിക്കിനെ.
ഒണ്ണാ തെയ്‌വ ആത്തുമാവിൽ നുൺ പുറപ്പടിനത് അങ്കോട്ടുക്കുമിങ്കോട്ടുക്കുമൊള്ളെ ആത്തിരം, പിരിയം, അമതി, പൊറുപ്പ്, ഇരക്കം, കയ് അശഞ്ച് കൊടുക്കിനത്, നമ്പ്,
എനക്ക് ബൊകുമാനം കിടയ്‌ക്കോണുമൊണ്ണില്ലെ, നിങ്കെ ചെയ്യിനത്തുക്കൊള്ളെ കൂലി തെയ്‌വം പെരുക്കി തരട്ടെ ഒൺതാൻ ഏൻ ആശിക്കിനത്.
കരുത്താവിൽ എപ്പണും പിരിയമോറിൻ; അതമേ ഏൻ എടുത്ത് ചൊന്നെ, നിങ്കെ പിരിയമോറിൻ.
ഇണങ്കാ, നീ തെയ്‌വ മക്കകാട്ടുകാൽ ആതരവാ ആത്തിരമാ ഇരുന്ത് അവറെ ഇതയത്തുക്ക് ഉശാരെ കൊടുത്തെ ഒണ്ണെ ചേതി എനക്ക് കിടച്ചതിനാലെ ചരിയാനത്തിൽ എന്നെ പിരിയമേത്തുകേം അമതി കിടയ്‌ക്കുകേം ചെയ്യെ.
കുഞ്ചിക്കാടേ, നങ്കെ വാക്കിലും നാക്കിലും അല്ലെ, മെച്ചക്കമാ ഒവ്വൊരു കാരിയമെ ചെയ്യിനത്തിലും ചത്തിയത്തിലും താൻ ആത്തിരം ഇരുക്കിളത്.