2 ലുശ്‌ത്തിറാവിലും ഇക്കോനിയാവിലും നമ്പിക്കയാ ഇരുക്കിനെ എല്ലാരുക്കും പിരിയമൊള്ളാളും നല്ലവൻ ഒണ്ണെ പേരെടുത്താളും താൻ തിമോത്തിയോശ്.
ചിലനാ ഓഞ്ചതും നമ്പിക്കെ ഇരുന്തെ നൂത്തി ഇരുവതുവേരായാനെ ഒരു കൂട്ടം ആളുക മൊത്തമാ ഇരുന്തവോളെ പത്തിരോശ് അവറാത്തുക്ക് നടുവയെ നുൺ ഇകനെ ചൊല്ലിയെ,
ഒണ്ണാ അവറാത്തുക്ക് മില്ലോടേ പവുലോശിലാം ഉടവറെ കാലിലെ കുശുമ്പെ തുവുത്തിട്ടാലെ ഇക്കോനിയാവുക്ക് പോയെ.
അന്തിയോക്കിയാവിൽ പവുലോശുക്കും ബർന്നബാശുക്കും ആയവോലയേ ഇക്കോനിയാവിലും നടന്തെ. പവുലോശും ബർന്നബാശും മൊത്തമാ എകൂതാ പള്ളീക്ക് പോയാലെ എകൂതരും എകൂതരല്ലാത്തവേരാളും കരുത്താവുകാൽ നമ്പിക്കെ വച്ച് വരിളവോലെ തെയ്‌വ വശനമെ കുരവുട്ടെ.
തെർവായ് പട്ടണത്തിലും പവുലോശും ബർന്നബാശും ഇം നല്ലെ ചേതിയെ വുളിച്ച് ചൊല്ലി കനേമാളുകളെ ശിശിയരായ്‌ക്കെ. പിന്നെ അവറെ ലുശ്‌ത്തിറാവുക്കും ഇക്കോനിയാവുക്കും പിശിത്തിയാവിലെ അന്തിയോക്കിയാവുക്കും തിരുമ്പി പോയെ.
ഇത് തിക്കിനൊണ്ടായതും അപ്പോശ്‌ത്തലര് അങ്ക് ഇരുന്ത് ഓടിപ്പോയ് ലുശ്‌ത്തിറാ, തെർവാ ഒണ്ണീ ലുക്കവോനിയാ പട്ടണത്തുക്ക് ചുത്തുമിരുക്കിനെ കൂറായെല്ലാം തെയ്‌വ വശനമെ വുളിച്ച് ചൊല്ലിയെ.
പവുലോശും ശീലാശും ഇരുട്ടറേൽ ഇരുന്ത് ലുതിയാവിലെ കൂരേക്ക് പോയെ; അവുടെ വച്ച് ഏശുവെ നമ്പിയവേരാളെ കണ്ട് അവറാത്തുക്ക് ഉശാരേത്തിയാലെ അങ്ക് നുൺ പോയെ.
അതുനാലെ ഉടപ്പുറപ്പുകാടേ, നിങ്കെ കൂട്ടത്തിൽ നൽ പേരെടുത്തവേരാളും തെയ്‌വ ആത്തുമാവിൽ നുറഞ്ചവേരാളും അറിവൊള്ളവേരാളുമാനെ ഏളാളെ നിങ്കളേ വുളിച്ചെടിൻ; ഇകത്തെ ഏവലയെല്ലാം അവറളക്കൊണ്ട് ചെയ്യെ വയ്‌ക്കിളെ.
ഒണ്ണാ തിമോത്തിയോശ് ഉടയാ വേലേ നമ്പിക്കയോടെ ചെയ് കാട്ടി തന്തത് നിങ്കാക്ക് തിക്കിനൊള്ളതാനെ? നല്ലെ ചേതീലെ വേലേൽ മകൻ തന്താരും മത്തും വേലേ ചെയ്യിനതുവോലെ അവൻ എൻ കൂട്ടത്തിലും നല്ലെ ചേതീലെ വേലേ ചെയ് നടന്തെ.
വെക്കകേടിലും പിശാശുകാട് കെണീലുമേ അകപ്പട്ടോകാതിരുപ്പേക്ക് അവ്വാൾ പള്ളീൽ വാരാത്തവേരാകാൽ നുൺ നല്ലെ പേരെ വായ്‌ങ്കാ ആകോണും.
പുള്ളെ കുട്ടികളെ നല്ലെ ചൊല്ലിൽ വളത്തീം വിരുന്താളികേക്ക് ഏവലെ എടുത്തും കൂരേൽ വരിനെ തെയ്‌വ വേലക്കാറാ കാലെ കശുവീം കറുമമടേനവേരാക്ക് ഉതവിയെ ചെയ്യിനാളുമാകോണും. ഇകനെ നല്ലെ ചെയ്‌തികളെ ചെയ്യിനാളമട്ടും താൻ തൂക്കാലിച്ചി കൂട്ടത്തിൽ കൂട്ടുകേക്ക്.
അതുവോലതാൻ മാനടവൻ ചെയ്യിനെ നല്ലെ നല്ലെ കാരിയമെല്ലാം വെളിവാകും; ആരുക്കും കാണാതെ ചെയ്യതായാലും ഒരുനാ അത് വെളിപ്പടും.
അന്തിയോക്കിയാവിലും ഇക്കോനിയാവിലും ലുശ്‌ത്തിറാവിലും വച്ച് അങ്കിളവേരാ എന്നയിട്ട് ചെയ്യെ ചിക്കയെല്ലാം നിനക്ക് തിക്കിനൊള്ളതാനെ? ഒണ്ണാ ഇപ്പേരുപ്പട്ടെ കറുമത്തിലിരുന്തെല്ലാം കരുത്താവ് എനക്ക് വുടുതലെ തന്തെ.
അതുനാലെ നീ പടിച്ചതും നിനക്ക് ഉറപ്പായതുമാനെ കാരിയങ്കാട്ടിലേ നില നുണ്ണോകോണും.
തെയ്‌വമെ നമ്പിയനാലതാൻ മിന്നോരു കാലത്തിലെ വലിയോരുകാടെ മാനിച്ചത്.