35 ഒണ്ണാ പവുലോശും ബർന്നബാശും ചിലെ മാശം കൂടി അന്തിയോക്കിയാവിൽ താൻ ഇരുന്തെ. അവറെ ചിലവേരാളും മത്തും കരുത്താവ് വശനമെ കുരവുട്ട് കരുത്താവ് വശനമെ വുളിച്ച് ചൊല്ലീം നടന്തെ.
ബർന്നബാശും ശവുലും എരുശലേമിൽ തങ്കെ ചെയ്യിളെ തെയ്‌വ വേലയെ ചെയ്യോഞ്ച് മരുക്കോശ് ഒണ്ണെ ഓകന്നാനാം കൂട്ടിയെടുത്ത് തിരുമ്പി പോയെ.
അന്തിയോക്കിയാവിലെ ശവേൽ ഏശുവെ കുമിടെ വായ്‌ങ്കിരുന്തെ മാനടവൻ ഇടേൽ ബർന്നബാശ്, കറുത്തവൻ ഒൺ ചൊന്നെ ശീമോൻ, കുറേനായിലെ ലുക്കിയോശ്, ഊരു മൂപ്പൻ കെരോതാവും മത്തും വളന്ത മനായേൽ, ശവുൽ ഒണ്ണീ പലകപ്പാട്ടുക്കാറാളും പടിയ്‌ക്കെ വയ്‌ക്കുമവേരാളും ഇരുന്തെ.
ഇകനെ എലീമാശുക്ക് ആയതെ കണ്ടാലെ നാട്ടുമന്നൻ കരുത്താവെചൊല്ലിയൊള്ളെ ഉവതേശത്തിൽ അരണ്ട് അവനെ നമ്പിയെ.
പിന്നെ അവറെ നമ്പിക്കയാനവേരാളും മത്തും ബൊകുനാ അങ്ക് ഇരുന്തെ.
ശീലാശ് അവുടയേ ഇരുപ്പേക്ക് നിനച്ചെ.
അവൻ ഒരു തടവിടവും നാതെ തെയ്‌വ രാച്ചമെ പേടിനാതെ വുളിച്ച് ചൊല്ലീം കരുത്താവാനെ ഏശു കിരിശ്‌ത്തുവചൊല്ലി പടിയ്‌ക്കെ വയ്‌ക്കുകേം ചെയ്യെ.
അങ്കിങ്കാ കലഞ്ചുപോയവേരാ എല്ലാ പണ്ണേലും പോയ് തെയ്‌വ വശനമെ വുളിച്ച് ചൊല്ലിയെ.
അതുനാലെ എങ്കെ കിരിശ്ത്തുവെ എല്ലാരുകാലും വുളിച്ച് ചൊന്നെ; ഒവ്വൊരാളാം തെയ്‌വത്തുക്ക് മില്ലോട് കിരിശ്ത്തുവിൽ തികഞ്ചവേരാളായ് നുറുത്തിളത്തുക്ക് എങ്കാക്കൊള്ളെ എല്ലാ അറിവിലും അവറാത്തുക്ക് മിന്നേയൊള്ളെ താക്കലാം ഉവതേശമാം കൊടുക്കിനെ.
അതുനാലതാൻ എകൂതരല്ലാത്തവേരാക്ക് നമ്പിക്കയാം ചത്തിയമാം പടിയ്‌ക്കെ വയ്‌ക്കിളത്തുക്ക് തെയ്‌വ വശനമെ വുളിച്ച് ചൊൽനാളായും ഒരു അപ്പോശ്‌ത്തലനുമായും എന്നെ കടത്തിവുട്ടത്; ഏൻ ചൊന്നത് നരി നാത്തെ നിച്ചം താൻ.
വശനമെ വുളിച്ച് ചൊൽ; നല്ലെ കാലത്തിലും കെട്ടെ കാലത്തിലും ഒരിയ്‌ങ്കി ഇരുന്തോകോണും; പൊറുപ്പോടേം കെവുനമായും ചെയ്യിനത് കുത്തം താനൊണ്ണും അതുകാടെ വീയൊറിഞ്ച് നല്ലെ നടപ്പിൽ ഇരുന്ത് നടക്കോണുമൊണ്ണെ ഉവതേശമാം ചൊല്ലി അവറളെ ഉശാരേത്തുകേം ചെയ്യോണും.