9 അന്നേരം പവുലോശ് ഒൺ പേരൊള്ളെ ശവുൽ തെയ്‌വ ആത്തുമാവിൽ നുറഞ്ചാപ്പിലെ ചെയ്‌വിനക്കാറനെ കുറിപ്പാ നോയ്‌ക്കെ.
എന്തൊണ്ണാ അതെ നിങ്കനാത്തെ ചൊന്നത്; നിങ്കെ തകപ്പനാനെ തെയ്‌വത്തിലെ ആത്തുമാവുതാൻ നിങ്കനാലെ ചൊന്നത്.
ഏശു ചുത്തുകോടാം നോയ്‌ക്കപ്പെ അവറെ ചങ്കെടുത്തോൺ നിക്കിനതെ കണ്ടാലെ കവലെ നുറഞ്ച് കൂശോറി. പിന്നെ ഏശു കയ് വരണ്ടെ മനിശൻകാക്ക്, “നിൻ കയ്യെ നീട്ട്” ഒൺ ചൊല്ലിയെ; അവൻ കയ്യെ നീട്ടിയതും അന്നേരമേ അവനുക്ക് ചുകം കിടച്ചെ.
പിന്നേം ഏശു ഉടയാ കയ്യെ അവൻ കൺകാൽ വച്ചാലെ വായാതിയതും അവൻ കൺ തുറന്ത് നയമാ കാൺമ്പയായെ.
അവൻ അവറളെ നോയ്‌ക്കാലെ, “‘കൂരേ ചെയ്യിനവേരാ മാത്തിയിട്ടെ കൽ മൂലക്കല്ലായേയെ’ ഒൺ എളുതിയിരുക്കിനെ തിരുവെളുത്തിലെ പൊരുൾ എന്തനേത്ത്” ഒൺ കേട്ടെ.
അകനെ അങ്ക് ഇരുന്തെ എല്ലാരും തെയ്‌വ ആത്തുമാവിൽ നുറഞ്ചെ; ആത്തുമാവ് അവറാത്തുക്കു കുരവുടുവേക്ക് കൊടുത്തവോലെ വൊവ്വോറേ പാശേൽ അവറെ കുരവുട്ടെ.
ഇകനെ അവറെ വായാതിയോഞ്ചവോളെ അവറെ കൂടി ഇരുന്തെ ഇടം കുലുയ്‌ങ്കെ; എല്ലാരും തെയ്‌വ ആത്തുമാവില് നുറഞ്ച് തെയ്‌വ വശനമെ പേടിനാതെ കുരവുട്ടെ.
തെയ്‌വ ആത്തുമാവ് നുറഞ്ച് പത്തിരോശ് അവറകാക്ക് ചൊല്ലിയത്, “മാനടവൻ തലവരുകാടും മൂപ്പൻമാരുമേ,
ഒണ്ണാ തെയ്‌വ ആത്തുമാവിൽ നുറഞ്ചിരുന്തെ തേവാനോശ് മേലോകത്തുക്ക് നോയ്‌ക്ക് തകത്തകെ നിക്കിനെ തെയ്‌വ മകത്തമാം തെയ്‌വത്തുക്ക് വലത്തക്കോട് ഏശു നിക്കിനതാം കണ്ടെ.