4 തെയ്‌വ ആത്തുമാവ് ശവുലാം ബർന്നബാശാം കടത്തി വുട്ടത്തുക്ക്, അവറെ ശെലുക്കിയാവുക്ക് പോയെ; അവുടെ നുൺ കപ്പലിൽ ഓറി കുപ്പുറോശ് ഒണ്ണെ തുരുത്തുക്ക് പോയെ.
തേവാനോശുക്ക് കിടച്ചെ തണ്ടനെ കണ്ട് പേടിച്ചരണ്ട് എരുശലേമിലിരുന്ത് പൊയ്‌നീനിക്കാവ്, കുപ്പുറോശ്, അന്തിയോക്കിയാവ് ഒണ്ണാനുക്കെല്ലാം കലഞ്ചുപോയവേരാ, എകൂതരുകാലല്ലാതെ വോറേ ആരുകാലും തെയ്‌വ വശനമെ ചൊല്ലിയതില്ലെ.
അവറെ കരുത്താവെ കുമിടെ വായ്‌ങ്കി നോയ്‌മ്പെ ഇരുന്തവോളെ, “ഏൻ ബർന്നബാശാം ശവുലാം വുളിച്ചിരുക്കിനെ എൻ വേലേക്ക് പുറിച്ച് എടിൻ” ഒൺ തെയ്‌വ ആത്തുമാവ് ചൊല്ലിയെ.
അകനെ അവറെ നോയ്‌മ്പെ ഇരുന്ത് വായാതി ശവുലാം ബർന്നബാശാം തലേക്ക് കയ്യെ വച്ച് കൂശാടി കടത്തിവുട്ടെ.
ചിലെ മാശമോഞ്ച് പവുലോശ് ബർന്നബാശുകാൽ നങ്കെ കരുത്താവിലെ വശനമെ വുളിച്ച് ചൊല്ലിയെ പട്ടണമെല്ലാം പോയ് അങ്ക് ഏശുവെ നമ്പി ഇരുക്കിനവേരാ നന്തി ഇരുക്കിനതോ എന്തോ ഒൺ നോയ്‌ക്ക് വരാം ഒണ്ണെ.
ഒണ്ണാ ഇരുട്ടറേം തണ്ടനേം എനക്കുചൂട്ടി കാത്ത് ഇരുക്കിനെ ഒൺ ഒവ്വൊരു പട്ടണത്തിലും വച്ച് തെയ്‌വ ആത്തുമാവ് മിന്നുക്കേ കാട്ടി തന്തിരുക്കിനതല്ലാതെ വോറൊണ്ണും എനക്ക് തിക്കിനാത്തെ.
അങ്ക് ഇരുന്ത് കപ്പലെടുത്തവോളെ എങ്കളെ മില്ലോട്ടുക്ക് വുടാതെ കാത്ത് ചരിയാനത്തിൽ നുണ്ണെ. അതുനാലെ എങ്കെ കുപ്പുറോശ് തുരുത്തിലേ കാത്ത് കുറവാന വശിയേതാൻ പോയത്.
കുപ്പുറോശ് തുരുത്തിലെ ഓശേപ്പ് ഒണ്ണെ പേരുകാറൻ ലേവിയൻ അങ്കൊണ്ടായെ; ചുണയെ കൊടുക്കിനാ ഒൺ ചൊന്നെ ബർന്നബാശ് ഒൺതാൻ അപ്പോശ്‌ത്തലരുകാട് വുളിക്കുമത്.