37 ഒണ്ണാ തെയ്‌വം ചാവിലിരുന്ത് ഉശിരെ കൊടുത്ത് എത്തിയാക്ക് ഇകനെ ആയതില്ല.
ഒണ്ണാ തെയ്‌വം അവനെ ചത്ത് മണ്ണോട് മണ്ണായവേരാ കൂട്ടത്തിൽ ഇരുന്ത് എത്തി പിശയ്‌ക്കെ വച്ചെ.
ഒണ്ണാ ഏശുവെ തെയ്‌വം ചാവിലെ ചക്കിതീൽ ഇരുന്ത് പിശയ്‌ക്കെ വച്ചെ; എന്തൊണ്ണാ ചാവുക്ക് അവനെ പുടിച്ച് കെട്ടുകേക്ക് ആയതില്ല.
നീ എൻ ഉശിരെ പാതാളത്തുക്ക് വുടാത്ത്; നിൻ ചുത്തമാനവനെ മണ്ണോട് മണ്ണാകേക്കും വുട്ടുകൊടാത്ത്.