36 തെയ്‌വം താവീതെചൊല്ലി നിനച്ചെ കാരിയമെല്ലാം അവൻ കാലത്തിൽ ചെയ്യെ. അതോഞ്ച് അവൻ ചത്ത് കെട്ടും പോയെ; അവനെ വലിയോരുകാടവോലെ പൂത്തെ; അത് വന്ത് മണ്ണോട് മണ്ണുമായെ.
“അം കല്ലെ എടുത്ത് മാത്തിൻ” ഒൺ ഏശു ചൊല്ലിയെ. അത്തുക്ക് ചത്താളിലെ പെയ്‌ങ്കായാനെ മാർത്തെ, “കരുത്താവേ, അവൻ ചത്ത് നാലുനാൾ ആയേയെ; ഇപ്പെ അവൻ ഉടമ്പുക്ക് മണം വച്ച് കാണും” ഒൺ ചൊല്ലിയെ.
പിന്നെ അവനെ മാത്തിയോഞ്ച് തെയ്‌വം താവീതുക്ക് പട്ടമെ കൊടുത്ത് അവറാത്തുക്ക് രാശാവായ്‌ക്കെ; ഇകനതാൻ തെയ്‌വം താവീതെചൊല്ലി ചൊല്ലിയത്, ‘ഇശ്ശായ് മകൻ താവീത് എൻ മനശുക്ക് പുടിച്ചെ ആളായ് ഏൻ കണ്ടിരുക്കിനെ; ഏൻ പിരിയപ്പടിനത് എന്തെല്ലാമോ അതകാടയെല്ലാം അവൻ ചെയ്യും’.