14 അവറെ പെരുക്കിയാ ഒണ്ണാനിൽ നുൺ പിശിത്തിയാവിലെ അന്തിയോക്കിയാവുക്ക് പോയെ [പിശിത്തിയാവിലെ ഒരു പട്ടണം താൻ അന്തിയോക്കിയാവ്]. ശബത്ത് നാ അങ്കിളെ എകൂതാ പള്ളീക്ക് പോയെ.
ഒരുനാ ഏശു ഉടയാ പുറന്തു വളന്തെ നശരത്തുക്ക് വന്തെ. എപ്പണുമ്പോലെ ശബത്ത് നാ എകൂതാ പള്ളീൽ പോയി തെയ്‌വ വശനമെ വാശിക്കേക്ക് എന്തി നുണ്ണെ.
അവറെ എകൂതര് പള്ളീൽ ഇരുന്ത് പോയവോളെ വരിനെ ശബത്ത് നാളും വന്ത് തെയ്‌വ വശനമെ പേരേത്തി കുരവുടോണും ഒൺ അവറെ വുളിച്ചുവുട്ടെ.
പിന്നെ വന്ത വാരത്തിലെ ശബത്തിൽ കരുത്താവിലെ വശനമെ കോപ്പേക്ക് പട്ടണത്തിലെ മാനടവൻകാട് ബൂറാ എകൂതര് പള്ളീകാൽ കൂടി വന്തെ.
അന്നേരം പവുലോശും ബർന്നബാശും ചുണയാ എകൂതരുകാക്ക്, മിന്നേ നിങ്കകാൽ താൻ തെയ്‌വ വശനമെ ചൊല്ലവേണ്ടിയിരുന്തത്; ഒണ്ണാ നിങ്കെ അതെ ഏത്തെടാതെ എണ്ണെണ്ണേക്കുമിരുക്കിനെ പിശപ്പിൽ നുൺ നിങ്കെ നിങ്കളമേ ഓകം നാത്തവേരാ ആയ്‌ക്കാച്ചെ; അതുനാലെ ഇനി എങ്കെ എകൂതരല്ലാത്തെ മാനടവൻ ഇടേൽ തെയ്‌വ വശനമെ ചൊൽവെ മണ്ണെ.
ശലമീശുക്ക് പോയാലെ എകൂതാ പള്ളീക്ക് പോയ് തെയ്‌വ വശനമെ വുളിച്ച് ചൊല്ലിയെ. ഓകന്നാൻ ഒണ്ണെ മരുക്കോശ് അവറാത്തുക്ക് ഏവലാളിയായ് കൂട്ടത്തിൽ ഒണ്ടായെ.
പിശിത്തിയാവിലെ അന്തിയോക്കിയാവിലിരുന്തും ഇക്കോനിയാവിലിരുന്തും വന്തെ എകൂതര് അങ്കിളെ മാനടവനെ കങ്കണം കെട്ടി പവുലോശുക്ക് കല്ലെ ഒറീയൊറീ ഒൺ ഒറിഞ്ചെ; അവൻ ചത്തേയെ ഒൺ നിനച്ചാലെ, പട്ടണത്തിലെ പുറത്തുക്ക് വലിച്ച് കൊണ്ടേയെ.
ശബത്തുനാ എങ്കെ പട്ടണത്തുക്ക് പുറത്തോളെ ആത്തോരത്തുകാക്ക് പോയെ; അവുടെ എകൂതരുകാട് കുമിടെ വായ്‌ങ്കി വായാതിനെ പണ്ണെ ഒള്ളതൊണ്ണോൺ താൻ പോയത്. അവുടെ വന്തെ പെണ്ണാകാൽ എങ്കെ തെയ്‌വ കാരിയമെ കുരവുട്ടെ.
പവുലോശ് എപ്പണുംവോല അങ്കും പോയ് തെയ്‌വ വശനമെ പേരേത്തി മൂണ് ശബത്ത് നാളിൽ അവറകാക്ക് കുരവുട്ടെ.
ഒണ്ണാ ശബത്തുനായെല്ലാം എകൂതാ പള്ളീക്ക് പോയ് എകൂതരുക്കും എകൂതരല്ലാത്തവേരാക്കും റൂപ്പ്‌റൂപ്പായ് തെയ്‌വ വശനമെ ചൊല്ലി കൊടുത്ത് തിട്ടമായ്‌ക്കെ.
മൂണുമാശം പവുലോശ് എകൂതാ പള്ളീക്ക് പോയ് തെയ്‌വ വശനമെ പേടിയാതെ വുളിച്ച് ചൊല്ലീം തെയ്‌വരാച്ചമെ ചൊല്ലി അവറാത്തുക്ക് നമ്പിക്കെ വരിളത്തുക്കുചൂട്ടി തിട്ടമാക്കുകേം ചെയ്യെ.
പിന്നെ എകൂതാ പള്ളീലെല്ലാം പോയ് ഏശുതാൻ തെയ്‌വ മകൻ ഒൺ ശവുൽ വുളിച്ച് ചൊല്ലി തുടയ്‌ങ്കെ.
അന്തിയോക്കിയാവിലും ഇക്കോനിയാവിലും ലുശ്‌ത്തിറാവിലും വച്ച് അങ്കിളവേരാ എന്നയിട്ട് ചെയ്യെ ചിക്കയെല്ലാം നിനക്ക് തിക്കിനൊള്ളതാനെ? ഒണ്ണാ ഇപ്പേരുപ്പട്ടെ കറുമത്തിലിരുന്തെല്ലാം കരുത്താവ് എനക്ക് വുടുതലെ തന്തെ.