3 “നീ പരിച്ചേതനെ ഏലാത്തവേരാകാൽ പോയ് തീൻ തണ്ണീ കുടിച്ചുതാനേ ഇരുന്തെ” ഒൺ അവറെ ചൊല്ലിയെ.
പരീശരുകാട് അതെ കണ്ടോൺ അവൻ ശിശിയരുകാട്ടുകാൽ, “നിങ്കെ എശമാനൻ കരമെ പിരിക്കിനവേരാളും പാപികളും മത്തും തിന്നത് എന്ത്?” ഒൺ കേട്ടെ.
“ഇം മനിശൻ പാപികളെ ഏത്തെടുത്ത് അവറെ കൂട്ടത്തിൽ ഇരുന്ത് തിന്നെ” ഒൺ പരീശരുകാടും മതപണ്ടിതരുകാടും കുശുകുശുത്ത് ചൊല്ലിയെ.
പിന്നെ എകൂതര് ഏശുവെ കയ്യപ്പാവുകാൽ നുണ്ണും റോമാ നാട്ടുമന്നൻ കൊട്ടാരത്തുക്ക് കൊണ്ടേയെ. അന്നേരം വാനം വുടിഞ്ച് വരുമെ. എകൂതരുകാട് ചട്ടപ്പടി തങ്കെ അശിങ്കമാകാതെ പെശകാ തീനെ തിൻബേക്ക് ഒള്ളനാലെ അവറെ കൊട്ടാരത്തുക്ക് കടന്തതില്ലെ.
അവറളെ അണ്ണേക്ക് അങ്ക് ഇരുപ്പേക്ക് വിലയ്‌ക്കാലെ പിത്തുനാ അവറളും മത്തും പത്തിരോശ് കയ്‌ശരിയാവുക്ക് പോയെ; ഓപ്പേൽ കരുത്താവുകാൽ നമ്പിക്കവച്ചവേരാളിൽ ചിലരളും അവറെ കൂട്ടത്തിൽ പോയെ.
പത്തിരോശ് അവൻകാക്ക്, “എകൂതരല്ലാത്തവേരാ കൂരേക്ക് പോനതും അവറളും മത്തും പളകിനതും ഒരു എകൂതനുക്ക് നല്ലതില്ലെ ഒണ്ണൊള്ളെ ചട്ടം നിങ്കാക്ക് തിക്കിനൊള്ളതാനേ? ഒണ്ണിരുന്താലും ഒരു മനിശെ മാനടവനാം കെട്ടവനൊണ്ണോ വെടിപ്പ് നാത്താ ഒണ്ണോ ചൊൽവാനില്ലെ ഒൺ തെയ്‌വം എനക്ക് കാട്ടി തന്താച്ചെ.
ഓപ്പേക്ക് ആളവുട്ട് പത്തിരോശ് ഒൺ വോറേ പേരൊള്ളെ ശീമോനെ വുളിച്ചെട്; അവൻ തോൽകൊല്ലൻ ശീമോൻ കൂരേൽ ഒള്ളെ; അവൻ കൂര കടലരുകില് താൻ’” ഒൺ ചൊല്ലിയെ.
പത്തിരോശ് അവറളെ കരുത്താവാനെ ഏശുകിരിശ്ത്തു നാമത്തിൽ രാട്ടിപിരാട്ടുകേക്ക് കൽപ്പനയിട്ടെ. പത്തിരോശുകാൽ ചിലനാ അങ്ക് ഇരുന്താലെ പോകേക്ക് അവറെ കട്ടായമാ വിലയ്‌ക്കെ.
ഒണ്ണാ കിരിശ്ത്തുവിൽ നമ്പിക്കേൽ കൂട്ടാളിയാനവൻ, തിശകെട്ടെ വശീൽ നടക്കുകേം, പഞ്ചതൂതനോ, ചിലേ കുമുടിനാളോ, കുത്തമെ ചൊല്ലി നടക്കിനവനോ, നെൽ തണ്ണീ കുടിയ്‌ക്കിനാളോ, വഞ്ചനവലക്കാറനോ ആയവനും മത്തും കൂട്ടായ്‌മെ വേണ്ടെ; അകത്തവേരാ കൂട്ടത്തിൽ തീൻ തണ്ണിയെ കൂടി കുടിപ്പാനില്ലെ.
ആക്കോവു കടത്തിവുട്ടെ ചിലവേരാ വരിനത്തുക്ക് മിന്നേവരെ പത്തിരോശ് എകൂതരല്ലാത്തെ നമ്പിക്കെ ഒള്ളവേരാ കൂട്ടത്തിൽ ഇരുന്ത് തീനെ തിൻമെ; ഒണ്ണാ അവറെ വന്തതും പരിച്ചേതനെ എടുക്കോണും ഒൺ ചൊന്നവേരാളെ പേടിച്ച് എകൂതരല്ലാത്തവേരാളെ പുറിഞ്ച് നുണ്ണെ.
അതുനാലെ കിരിശ്ത്തു പടിയ്‌ക്കെ വച്ചെ ഉവതേശത്തുക്ക് വതിലാ പടിയ്‌ക്കെ വയ്‌ക്കിനവൻ ആരൊണ്ണാലും നിങ്കകാൽ വന്താ അവനെ കൂരേൽ ഏത്തുവാനില്ലെ; അവൻകാൽ വണക്കമകൂടി ചൊൽവാനില്ലെ.