20 നീ എന്തി ഉറയ്‌ങ്കി അവറകാക്ക് പോ; ഏൻ അവറളെ കടത്തി വുട്ടനാലെ ഒണ്ണാം നിനയാതെ അവറെ കൂട്ടത്തിൽ പോ” ഒൺ ചൊല്ലിയെ.
പിന്നെ അവൻ ചൊല്ലിയത്, “നിങ്കെ ഇവ്വുലകമെല്ലാം പോയ് മനിശെ മാനടവൻകാൽ മൊത്തമാ ഇം നല്ലെ ചേതിയെ വുളിച്ച് ചൊല്ലോണും.
പത്തിരോശ് അം ആണാകാക്ക് ഉറയ്‌ങ്കി പോയാലെ, “നിങ്കെ കേട്ടെ അം പത്തിരോശ് ഏൻതാൻ; നിങ്കെ എന്തുക്ക് എന്ന കേട്ടനേ” ഒൺ കേട്ടെ.
മടി ഒണ്ണും നിനയാതെ അവറെ കൂട്ടത്തിൽ പോകേക്ക് ആത്തുമാവ് എനക്ക് കൽപ്പനേ തന്തെ. അകനതാൻ കരുത്താവിൽ നമ്പി ഇരുക്കിനെ ഇം ആറ് ആൺമക്കകാടും എൻ കൂട്ടത്തിൽ വന്തത്; എങ്കെ മൊത്തമാ അം കൊറുനല്ലിയോശ് കൂരേക്ക് പോയെ.
തെയ്‌വ ആത്തുമാവ് ശവുലാം ബർന്നബാശാം കടത്തി വുട്ടത്തുക്ക്, അവറെ ശെലുക്കിയാവുക്ക് പോയെ; അവുടെ നുൺ കപ്പലിൽ ഓറി കുപ്പുറോശ് ഒണ്ണെ തുരുത്തുക്ക് പോയെ.
പിന്നെ കരുത്താവിലെ തൂതൻ പിലിപ്പോശുകാൽ, “നീ എന്തി തെക്കോളെ ഇടത്തിൽ എരുശലേമിൽ നുൺ കെശ്ശാവുക്ക് പോനെ വശീൽ ആരും നാത്താനുക്ക് പോ” ഒണ്ണെ.
കരുത്താവ് അവൻകാക്ക്, “ഇപ്പെ നീ പോ; അവൻ എകൂതാ ചാതികയല്ലാത്തവേരാ ഇടേലും രാശാവുകാട്ടുക്ക് മില്ലോടും ഇശ്‌രവേൽ മക്കാക്ക് മില്ലോടും എൻ പേരെ വുളിച്ച് ചൊൽകേക്ക് ഏൻ പുറിച്ചെടുത്തിരുക്കിനെ ആൾതാൻ അവൻ.
അകനെ അനന്നിയാശ് അക്കൂരേൽ പോയ് അവൻ തലേക്ക് കയ്യെ വച്ചാലെ, “ശവുലേ, തമ്പീ, നിൻ കൺ കാൺമ്പേക്കും തെയ്‌വ ആത്തുമാവിൽ നുറയിളത്തുക്കും നീ വന്തെ വശീൽ നിനക്ക് വെളിവായെ ഏശു ഒണ്ണെ കരുത്താവ് എന്ന കടത്തിവുട്ടിരുക്കിനെ” ഒണ്ണെ.
ഒണ്ണാ അവൻ വായാതിനവോളെ ഒരിത്തനകൂടി ശന്തേകപ്പടാതെ നമ്പിക്കയാ വായാതോണും; നമ്പിക്കെ നാതെ വായാതിനാ കടലിൽ കാത്ത് അടിച്ച് അക്കുമിക്കും പോനെ അലവോലതാൻ.