4 അവറെ കൂടി ഇരുന്തവോളെ ഏശു, “നിങ്കെ എരുശലേമെ വുട്ടു ഏടേക്കും പോവാനില്ലെ; എൻ തകപ്പൻ തന്തെ വാക്ക് കിടയ്‌ക്കിനത് വരേക്ക് കാത്ത് ഇരുക്കോണും; അതെ ഏൻ മിന്നേ ചൊല്ലിയിരുക്കിനതാനേ?
എന്തൊണ്ണാ അതെ നിങ്കനാത്തെ ചൊന്നത്; നിങ്കെ തകപ്പനാനെ തെയ്‌വത്തിലെ ആത്തുമാവുതാൻ നിങ്കനാലെ ചൊന്നത്.
അകനെ നിച്ചംകെട്ടെ നിങ്കെ ഉടവൻ മക്കാക്ക് നല്ലെ ബൊകുമാനമെ കൊടുപ്പേക്ക് നിനയ്‌ക്കിനതൊണ്ണാ മേലോകത്തിലെ നിങ്കെ തകപ്പൻ ഉടയാകാൽ കോക്കിനവനുക്ക് തെയ്‌വ ആത്തുമാവെ കൊടുപ്പെ എപ്പേരുപ്പട്ടത്തിൽ.”
നിങ്കെ എന്തെ ചൊൽവിളതൊൺ അന്നേരമേ തെയ്‌വ ആത്തുമാവ് പടിയ്‌ക്കെ വയ്‌ക്കും.
എൻ തകപ്പൻ നിങ്കാക്ക് തരുമൊൺ വാക്കെ ചൊല്ലിയതെ ഏൻ നിങ്കാക്ക് കടത്തി വുടുക്കും. ഒണ്ണാ മീത് നുണ്ണൊള്ളെ ചക്കിതി നിങ്കളിൽ ഉറങ്കിനത് വരേക്ക് നിങ്കെ പട്ടണത്തിലേ താൻ ഇരുക്കോണും” ഒൺ ചൊല്ലിയെ.
ഒണ്ണാ ഏൻ തകപ്പൻകാൽ കോക്കുകേം നിങ്കളും മത്തും എണ്ണേക്കും ഇരുക്കിളത്തുക്കും വോറൊരു ഉതവാളിയെ അവൻ നിങ്കാക്ക് തരുകേം ചെയ്യും.
തകപ്പനിൽ നുൺ പുറപ്പടിനതും ചത്തിയമെ കാട്ടി തരിനതുമാനെ ആത്തുമാവെ ഏൻ നിങ്കാക്ക് കടത്തി വുടുക്കും; ഇം ആത്തുമാവ് നിങ്കാക്ക് ഉതവിയെ ചെയ്‌കേം എന്നചൊല്ലി നിങ്കകാൽ ശാച്ചിയമെ ചൊൽകേം ചെയ്യും.
അതോഞ്ച്, അവൻ അവറാത്തുക്ക് ഊതിയാലെ അവറകാൽ, “തെയ്‌വ ആത്തുമാവെ ഏത്തെടിൻ.
ഉടയാളേത്തിൽ നമ്പുനവേരാക്ക് കിടയ്‌പ്പേക്ക് ഇരുക്കിനെ ആത്തുമാവെ പത്തിതാൻ അവൻ ഇകനെ ചൊല്ലിയത്; എന്തൊണ്ണാ അതുവരേക്ക് ഏശു മകിമപ്പടാതിരുന്തനാലെ ആത്തുമാവെ ആരുക്കും കൊടുത്തിരുന്തതില്ലെ.
അവറെ എല്ലാരുക്കുമില്ലെ തെയ്‌വം പുറിച്ചെടുത്തയാളുകളും അവനും മത്തും തുൺ കുടിച്ച് നടന്തവേരാളുമാനെ എങ്കാക്ക് മട്ടുംതാൻ വെളിപ്പടുത്തി തന്തത്.
അവനെ തെയ്‌വം ഉടയാക്ക് വലത്തക്കോട് ഇരുത്തിയെ; പിന്നെ തെയ്‌വ ആത്തുമാവ് ഒൺ തിട്ടമിട്ട് ചൊല്ലിയെ വാക്ക് തകപ്പൻകാൽ നുൺ ഏത്തു വായ്‌ങ്കി നിങ്കെ കാണതാം കോക്കിനതാം ചെയ്യിനതെ എങ്കാക്ക് തന്തിരുക്കിനെ.