14 ചേരെ ഏശുവിലെ തള്ളെ മറിയാവും അങ്ക് ഇരുന്തെ പെണ്ണാളും ഏശു തമ്പിയേരും മത്തും ഒത്തുമയാ എപ്പണും വായാതികിട്ട് ഇരുന്തെ.
മനിശെ മാനടവൻകാൽ ഏശു കുരവുട്ട് ഇരുന്തവോളെ അവൻ തള്ളേം തമ്പിയേരും അവൻകാൽ കുരവുടുവേക്ക് ആശയോടെ പുറത്തോട് നുണ്ണെ.
നിങ്കെ നമ്പിനതൊണ്ണാ നിങ്കെ വായാതിനവോളെ എന്തെ കേട്ടാലും നിങ്കാക്ക് കിടയ്‌ക്കും” ഒൺ വതിലെ ചൊല്ലിയെ.
കെലീലേൽ നുൺ ഏശുവെ പമ്പുലമെ ചെയ് പുറകോടേ വന്തെ പലെ പെണ്ണാകാട് തുലേൽ ഇതെ നോക്കി താൻ നിക്കുമെ.
അന്നേരം ചിലെ പെണ്ണാ ഇതെ തുലേൽ നോക്കി നിക്കുമെ; അവറെ കൂട്ടത്തിൽ മക്ത്തലനക്കാറത്തി മറിയാവും ആക്കോവ്, ഓശേ ഒണ്ണവേരാ തള്ളെ മറിയാവും ശലോമിയും ഇരുന്തെ.
ശബത്ത് നാൾ ഓഞ്ച് മക്ത്തലനക്കാറത്തി മറിയാവും ആക്കോവു തള്ളെ മറിയാവും ശലോമി ഒണ്ണാളും ഏശു ചാവുക്കു തേയ്‌പച്ചൂട്ടി നല്ലാ മണക്കിനെ തയിലമെ വായ്‌ങ്കി,
അകനെ നിച്ചംകെട്ടെ നിങ്കെ ഉടവൻ മക്കാക്ക് നല്ലെ ബൊകുമാനമെ കൊടുപ്പേക്ക് നിനയ്‌ക്കിനതൊണ്ണാ മേലോകത്തിലെ നിങ്കെ തകപ്പൻ ഉടയാകാൽ കോക്കിനവനുക്ക് തെയ്‌വ ആത്തുമാവെ കൊടുപ്പെ എപ്പേരുപ്പട്ടത്തിൽ.”
പിന്നെ ഏശു അവറകാൽ മടുക്കാതെ എപ്പണും വായാതോണും ഒണ്ണത്തുക്ക് ഒരു കതെ പേരേത്തി ചൊല്ലിയത്,
ഏശുവെ നന്തി തിക്കിലൊള്ളവേരാളും കെലിലേൽ നുൺ അവനുക്ക് പുറകോടേ വന്തെ പെണ്ണാളും ഇത്തിനെ തുലേലായ് ഇതെ കണ്ടു നുണ്ണെ.
കെലീലേൽ നുൺ ഏശുവുക്ക് പുറകോടേ വന്തെ ചിലെ പെണ്ണാളും ഓശേപ്പുക്ക് പുറകോട് പോയ് ഏശുവെ പൂത്താനാം അതെ എകനെ വച്ചതൊണ്ണും കണ്ടെ.
നടമായെ ഇം കാരിയങ്കാടെ അപ്പോശ്‌ത്തലരുകാക്ക് ചൊല്ലിയത് മക്ത്തലനക്കാറത്തി മറിയാവും ഓകന്നാവും ആക്കോവ് തള്ളെ മറിയാവും അവറെ കൂട്ടത്തിൽ ഒണ്ടായെ വോറേ പെണ്ണാളും താൻ.
അപ്പണേ അവറെ എന്തി എരുശലേമുക്ക് തിരുമ്പി പോയെ.
അവറെ തെയ്‌വത്തുക്ക് മകത്തമെ കൊടുത്തുകിട്ട് തെയ്‌വ ആലയത്തിലേ ഇരുന്തെ.
“നിൻ നിള്ളേം നുമ്പിയേരും നിന്നെ കാൺമ്പേക്ക് പുറത്തോട് വന്ത് നിക്കിനെ” ഒൺ ഒരാ വന്ത് അവൻകാക്ക് ചൊല്ലിയെ.
വെന്തക്കോശ്‌നാ ഏശുവുകാൽ നമ്പിക്കെ വച്ച് വന്തവേരാ എല്ലാരും ഒരു ഇടത്തിൽ കൂടി ഇരുക്കുമെ.
അവറെ അപ്പോശ്‌ത്തലര് ചൊല്ലി കൊടുത്തെ പുത്തിയെ കേട്ടും കൂട്ടായ്‌മെ കൂടീം അപ്പമെ പയ്‌ങ്കി തുണ്ണും വായാതിയിരുന്തെ.
അവറെ ഒരു മനശോടെ എല്ലാ നാളും തെയ്‌വ ആലയത്തിൽ കൂടി വരുകേം കൂരേൽ വച്ച് അപ്പമെ നുറുക്കുകേം പിരിയത്തോടേം പരമാത്തിരമായും തുൺ കുടിയ്‌ക്കുകേം ചെയ്യെ.
എങ്കെ വായാതുകേക്കും തെയ്‌വ വശനമെ വുളിച്ച് ചൊൽകേക്കും കെവുനമെ കൊടുക്കിളെ.”
ഇടെ തടനാതെ വായാതി നിങ്കാക്കൊള്ളെ കറുമമെ ഏത്തെടുത്ത്, നിങ്കാക്ക് കിടയ്‌പ്പേക്ക് പോനെ പിശപ്പുക്ക് ആശേ വച്ച് പിരിയപ്പടിൻ.
അതുനാലെ അന്നിയെ പാശേൽ കുരവുടനവൻ ഉടയാ ചൊന്നതെ തിരിത്തിരമാക്കേക്കൊള്ളെ വരം കിടയ്‌പ്പേക്ക് വായാതോണും.
എപ്പണും എല്ലാ വായാത്തുകേലും എല്ലാ കെഞ്ചി കോക്കയിലും ഏതു നേരത്തിലും ആത്തുമാവിൽ വായാതിൻ. അകനെ ചെയ് മനശീൽ പിലപ്പട്ടും എല്ലാ തെയ്‌വ മക്കാക്കുചൂട്ടീം ചെയ്യിനെ വായാത്തുകേൽ അയന്തിരിൻ.
എപ്പണും വായാതിൻ; വായാതിനവോളെ ചോന്ത് പോകാതെ തെയ്‌വത്തുക്ക് നണ്ണിയെ ചൊന്നവേരാളായും ഇരിൻ.