11 കൊരിന്തിയാവിൽ ഒള്ളെ എങ്കാക്ക് പിരിയമാനവേരാളേ, എങ്കെ നിങ്കകാൽ അപ്പേരുപ്പട്ടെ ആത്തിരത്തിൽ ഇരുക്കിനെ; എങ്കെ നിങ്കകാക്ക് എല്ലാതാം ചൊല്ലിയിരുക്കിനെ.
അതോഞ്ച് പവുലോശ് അതേനാവിലിരുന്ത് കൊരിന്തിയാ പട്ടണത്തുക്ക് പോയെ.
പള്ളീലെ അതികാരിയാനെ കിരിശ്‌പ്പോശും അവൻ കൂരേലവേരാളും കരുത്താവെ നമ്പിയെ; കൊരിന്തിലും കനേമാളുകെ തെയ്‌വ വശനമെ കേട്ട് നമ്പി വന്ത് രാടിപിരാടിയെ.
അതുനാലെ എനക്കൊള്ളതെല്ലാം നിങ്കാക്കുചൂട്ടി പിരിയമാ ചിലവളിക്കും. എൻ ഉശിരെ കൂടി നിങ്കാക്കുചൂട്ടി തരുകേക്ക് എനക്ക് മനശൊണ്ട്; ഏൻ നിങ്കകാൽ അപ്പേരുപ്പട്ടെ ആത്തിരത്തിൽ ഇരുക്കിനനാലയീ നിങ്കാക്ക് എൻകാലൊള്ളെ ആത്തിരം കുറഞ്ചേയത്?
അള്ളേ കെലാത്തിയരേ, നിങ്കെ എന്തുക്ക് പുത്തി കെട്ടവേരാവോലെ ചെയ്യിനെ? ഏശുകിരിശ്ത്തു ശിലുവേൽ ചത്തതെ നിങ്കാക്ക് മില്ലോട് റൂപ്പു റൂപ്പായ്‌ക്കി തന്തപ്പണും നിങ്കളെ ചതിവിൽ പടുത്തിയതാര്?
ഇണങ്കരേ, ഏൻ എകൂതനായിരുന്തപ്പണും എകൂതരല്ലാത്തെ നിങ്കവോലെ നായപുറമാണത്തിൽ നുൺ ഒശിവൊള്ളായാനെ. അതുവോലെ നിങ്കളും ഇപ്പെ ഏൻവോലെ ഇം കാരിയങ്കാട്ടിൽ നുൺ ഒശിവൊള്ളവേരാ ആകോണുമൊൺ ഏൻ കെഞ്ചി ചൊന്നെ. മിന്നേ ഏൻ നിങ്കകാൽ നല്ലെ ചേതിയെ വുളിച്ച് ചൊല്ലിയവോളെ നിങ്കെ എന്നെ ഒരു കാരിയത്തുക്കും അലക്കശിക്കെ വയ്യാപ്പോയെ.
തെയ്‌വത്തിലെ നല്ലെ ചേതീക്കുചൂട്ടി ചങ്കിലീൽ കെട്ടപ്പട്ട് കിരിശ്‌ത്തുവിലെ പതവിക്കാറനായെ ഏൻ അം നല്ലെ ചേതിയെ കുരവുടിനതുവോലെ പേടിനാതെ കുരവുടുകേക്കും
മനിശനുക്ക് ഒണ്ണവോലെ വേലേ ചെയ്യാതെ കരുത്താവുക്ക് ഒണ്ണവോലെ നല്ലെ മനശോടെ വേലേ ചെയ്യോണും.
കിരിശ്ത്തു ഏശുവിലൊള്ളെ ആത്തിരത്തിൽ ഏൻ നിങ്കളെ കാൺമ്പേക്ക് എത്തിനാരത്തിൽ ആശപ്പടിനെ ഒണ്ണത്തുക്ക് തെയ്‌വം ശാച്ചിയായിരുക്കിനെ.
അതുമട്ടുമില്ലെ പിലിപ്പിയാവിലവേരാളേ, നിങ്കാക്ക് തിക്കിനൊള്ളതുവോലെ ഏൻ പുതുവൻ ചേതിയെ വുളിച്ച് ചൊല്ലിയെ മുതെ നാളുകേൽ മക്കതോനിയാവിൽ നുൺ പയണപ്പട്ടവോളെ നിങ്കയല്ലാതെ വോറൊരു ശവേം എൻ കൊടുക്കൽ വാങ്കലിൽ പങ്കാളിയായതേയില്ലെ.
ഇതി, ഏൻ വേമാ വരിനെ; ഒവ്വൊരാക്കും അവനവൻ ചെയ്‌തീക്ക് തകുന്തെ കൂലിയെ കൊടുപ്പേക്ക് എൻകാൽ ഒണ്ട്.