10 ഇം ഉടമ്പിൽ ഇരുന്തവോളെ ചെയ്യത് നല്ലതായാലും കെട്ടതായാലും അത്തുക്കൊത്തെ കൂലി കിടയ്‌ക്കിളത്തുക്ക് നങ്കെ നായം വിതിക്കിനെ കിരിശ്‌ത്തുവുക്ക് മില്ലോട് നിൽക്കെ വേണ്ടിയിരുക്കും.
മനിശൻ മകൻ ഉടയാ തന്താര് മകത്തത്തിൽ ഉടയാ തൂതരും മത്തും വരും; അന്നേരം ഒവ്വൊരാക്കും ഉടവനുടവൻ ചെയ്‌തീക്ക് തകുന്തെ കൂലി കിടയ്‌ക്കും.
ഉശിരോടെ ഇരുക്കിനവേരാക്കും ചത്തവേരാക്കും നായം വിതിപ്പേക്ക് തെയ്‌വം വുളിച്ചെടുത്താ അവൻതാൻ ഒൺ മാനടവൻകാക്ക് വുളിച്ച് ചൊൽകേക്ക് എങ്കളെ നീമിച്ചിരുക്കിനെ.
താൻ വുളിച്ചെടുത്തെ ആളക്കൊണ്ട് ഇം ഉലകമെ ഒത്തേ നീതിയോടെ നായമിടുകേക്ക് ഒരു നാളെ അവൻ വച്ചിരുക്കിനെ. അവനുക്ക് ഉശിരെ കൊടുത്ത് ചാവിലിരുന്ത് എത്തിയതോടെ അത്തുക്ക് തെളിവാം തന്തിരുക്കിനെ.”
ഏൻ ഇതുകാടയെല്ലാം എന്തുക്ക് ചൊന്നതൊണ്ണാ മനിശെ മാനടവൻകാട് ആരും കാണാതെ ചെയ്യിനെ എല്ലാ ചെയ്‌തികളാം ഏശു കിരിശ്‌ത്തുവുനാലെ നങ്കകാൽ ചൊല്ലിയെ നല്ലെ ചേതീൽ ചൊല്ലിയിരുക്കിനവോലെ തെയ്‌വം ഒരുനാ നായം വിതിക്കും.
മിന്നേ നിങ്കെ തിരാണി നാത്തവേരായായിരുന്തനാലെ നിങ്കാക്ക് തെയ്‌വത്തിലെ ചൊല്ലെ പാലിപ്പേക്ക് കൂടാപ്പോയെ; അതുനാലെ നിങ്കെ പാപത്തിൽ പിശച്ചെ; ഒണ്ണാ നിങ്കെ ഇപ്പെ തിരാണി ഒള്ളവേരാനാലെ നിങ്കളെ ചുത്തമാനവേരായാക്കേക്ക് മുടീനെ നീതീൽ പിശയ്‌ക്കോണും.
അതുനാലെ കരുത്താവ് വരിനതുവരേക്ക് ഒണ്ണുക്കും നായമിടുവാനുമില്ലെ; അവൻ വരിനവോളെ ഇരുട്ടിൽ മറഞ്ചിരുക്കിനത് എല്ലാം വെളിച്ചത്തുക്ക് കുടക്കുകേം മനിശെ മാനടവൻ ഇതയത്തിലെ ചിന്തനകാടെ വെളിപ്പടുത്തുകേം ചെയ്യും; അന്നേരം ഒവ്വൊരാക്കും അവനവൻ ചെയ്യത്തുക്കൊള്ളെ മാനം തെയ്‌വത്തിലിരുന്ത് കിടയ്‌ക്കും.
നിങ്കളെ ആരാം കുത്തമെ ചൊൽകേക്ക് നാത്തെ ഏൻ ഇതെ ചൊന്നത്; ചാകേക്കും പിശയ്‌ക്കേക്കും എങ്കെ നിങ്കെ കൂട്ടത്തിൽ ഒണ്ട്; എന്തൊണ്ണാ ഏൻ മിന്നമേ ചൊല്ലിയിരുക്കിനവോലെ എങ്കെ നിങ്കകാൽ അപ്പേരുപ്പട്ടെ ആത്തിരത്തിൽ ഇരുക്കിനെ.
മനിശനുക്ക് ഒണ്ണവോലെ വേലേ ചെയ്യാതെ കരുത്താവുക്ക് ഒണ്ണവോലെ നല്ലെ മനശോടെ വേലേ ചെയ്യോണും.
ഒരുനാ ചാവും പിന്നെ തെയ്‌വത്താലെ നായവിതീം മനിശെ മാനടവനുക്ക് നീമിച്ചിരുക്കിനനാലെ
ഒണ്ണാ ഉശിരൊള്ളവേരാളാം ചത്തവേരാളാം നായമെ ഇടുവേക്ക് ഒരിയ്‌ങ്കി ഇരുക്കിനെ തെയ്‌വത്തുകാൽ അവറെ വതിലെ ചൊൽവിളത് വരും.
അവേക്ക് പുറകോടേ പോനവേരാളെ ഏൻ കൊണ്ണൊറിയും; ഏൻ ഉള്ളങ്കാടാം ഇതയമാം ചോതനെ ചെയ്യെടുക്കിനവൻ ഒൺ എല്ലാ ശവകാട്ടുക്കും തിക്കിനൊണ്ടാകും; നിങ്കെ ചെയ്‌തീക്ക് തകുന്തെ കൂലി നിങ്കാക്ക് കിടയ്‌ക്കും.
ഇതി, ഏൻ വേമാ വരിനെ; ഒവ്വൊരാക്കും അവനവൻ ചെയ്‌തീക്ക് തകുന്തെ കൂലിയെ കൊടുപ്പേക്ക് എൻകാൽ ഒണ്ട്.