12 അകനെ എങ്കളിൽ ചാവും നിങ്കളിൽ ഉശിരും വേലെ ചെയ്‌കിട്ടേ ഇരുക്കിനെ.
ഒണ്ണിരുന്താലും എൻ ഉശിരെ ഏൻ വലിയതൊൺ കെവുനിയാത്തെ; അത്തുക്ക് വിലയകൂടി കൊടുക്കിനതില്ലെ; തെയ്‌വ പിന്നിയമൊണ്ണെ നല്ലെ ചേതിയെ വുളിച്ച് ചൊൽ ഒൺ കരുത്താവ് ഏശുവുകാലിരുന്ത് കിടച്ചെ വേലയെ ഓയ്‌ക്കോണും ഒൺമട്ടും താൻ എനക്ക് ഇരുക്കിനത്.
എങ്കെ കിരിശ്‌ത്തുവുക്കുചൂട്ടി അറിവു നാത്തവേരാളും നിങ്കെ വന്ത് കിരിശ്ത്തുവിൽ അറിവാളികേം; എങ്കെ ചക്കിതി നാത്തവേരാളും നിങ്കെ മതെ ചരിയാനെ തുറവാളികേം; നിങ്കാക്ക് ബൊകുമാനമും എങ്കാക്ക് മാനക്കേടും.
അതുനാലെ എനക്കൊള്ളതെല്ലാം നിങ്കാക്കുചൂട്ടി പിരിയമാ ചിലവളിക്കും. എൻ ഉശിരെ കൂടി നിങ്കാക്കുചൂട്ടി തരുകേക്ക് എനക്ക് മനശൊണ്ട്; ഏൻ നിങ്കകാൽ അപ്പേരുപ്പട്ടെ ആത്തിരത്തിൽ ഇരുക്കിനനാലയീ നിങ്കാക്ക് എൻകാലൊള്ളെ ആത്തിരം കുറഞ്ചേയത്?
എങ്കെ ചക്കിതി നാത്തവേരാളും നിങ്കെ ചക്കിതി ഒള്ളവേരാളുമായ് ഇരുക്കിനവോളെ എങ്കെ പിരിയമടേനെ; നിങ്കെ തെയ്‌വ നമ്പിക്കേൽ മികന്ത് വരോണും ഒൺതാൻ എങ്കെ വായാതിനത്.
എങ്കെ ഉടമ്പുകാട്ടിൽ ഏശുവിലെ ഉശിര് വെളിപ്പടിളത്തുക്ക് ഉശിരോടിരുക്കിനവേരായാനെ എങ്കെ ഏശു കിരിശ്‌ത്തുവുക്കുചൂട്ടി എപ്പണും ചാവെ കണ്ടുകിട്ടേയിരുക്കിനെ.
“ഏൻ നമ്പിയെ, അതുനാലെ ഏൻ കുരവുട്ട് ഇരുക്കിനെ” ഒൺ എളുതിയിരുക്കിനവോലെ നമ്പിക്കേലെ അതേ ആത്തുമാവിൽ എങ്കളും നമ്പുകേം കുരവുടുകേം ചെയ്യിനെ.
ആകത്തുക്ക് മീത്തോട് വീഞ്ചെ ഊത്തിനവോലെ നിങ്കെ നമ്പിക്കയോടെ ചെയ് വന്തെ വേലെ ഓയ്‌ക്കിളത്തുക്ക് എൻ ഇലത്തമെ ഒശുക്കെ വേണ്ടി വന്താലും ഏൻ പിരിയമോറും; നിങ്കെ എല്ലാരും മത്തും ഏൻ പിരിയമോറും.
എന്തൊണ്ണാ നിങ്കെ തുലേൽ ആയതുനാലെ എനക്ക് ഉതവിയെ ചെയ്‌കേക്ക് നിങ്കാക്ക് മുടിഞ്ചതില്ലെ. അത് വുടെ ഉടയാ ഉശിരകൂടി നോക്കാതെ എനക്ക് ഉതവിയെ ചെയ്യെ. കിരിശ്ത്തുവു വേലനാലെ ഉടയാ ഉശിരകൂടി കൊടുപ്പേക്കും അവനുക്ക് ഉശാരായിരുന്തെ.
കിരിശ്ത്തു നങ്കാക്കുചൂട്ടി ഉടയാ ഉശിരെ വച്ച് കൊടുത്തതുനാലെ ആത്തിരം എന്തൊൺ നങ്കെ അറിഞ്ചിരുക്കിനെ; അതേവോലയേ നങ്കളും ഏശുവെ നമ്പുനവേരാക്കുചൂട്ടി ഉശിരെ കടമ്പട്ട് ഇരുക്കിനെ.