21 അത്തുക്കുതാനെ തെയ്‌വം നിങ്കളെ വുളിച്ചിരുക്കിനത്. എന്തൊണ്ണാ കിരിശ്ത്തുവും നിങ്കാക്കുചൂട്ടി കറുമമടഞ്ചതാനെ; അവൻ പിശച്ചതുവോലെ പിശയ്‌ക്കേക്ക് നിങ്കാക്ക് ഇതെല്ലാം കാട്ടി തന്ത് പോയിരുക്കിനെ.
എൻ നാമത്തിൽ വരിനെ കറുമമെ ഏത്തെടുപ്പേക്കും ചാവേക്കും കൂടി മനശൊരുക്കം നാത്താ എൻ ശിശിയനായ് ഇരുപ്പേക്ക് മുടിയാത്ത്.
ഏൻ എളിമേം ഇതയത്തിൽ ഇരക്കമും ഒള്ളാനാലെ എൻ ഉവതേശമെ പാലിച്ച് എൻകാൽനുൺ പടീനിൻ; ഒണ്ണാ നിങ്കെ ആത്തുമാവുകാട്ടുക്ക് നിമതി കിടയ്‌ക്കും.
പിന്നെ ഏശു ഉടയാ ശിശിയരുകാട്ടുകാക്ക് ചൊല്ലിയത്, “ഒരാ എനക്ക് പുറകോടേ വരുകേക്ക് ആശിച്ചാ അവൻ ഉടയാളമേ മറന്ത്, ഉടയാ ശിലുവെ എടുത്ത് എനക്ക് പുറകോടേ വരട്ടെ.
കിരിശ്ത്തു ഇകനെ തണ്ടനെ ഏത്ത് ഉടയാ മകത്തത്തുക്ക് കടക്കിളതാനേ?”
ഏൻ നിങ്കാക്ക് ചെയ്യതുവോലെ നിങ്കളും ചെയ്‌കേക്ക് ഏൻ നിങ്കാക്ക് ഒരു പാടമെ കാട്ടി തന്തിരുക്കിനെ.
നിങ്കാക്ക് എന്നിൽ നിമതി ഒണ്ടാകേക്കുചൂട്ടിതാൻ ഇതയെല്ലാം നിങ്കകാക്ക് ചൊല്ലിയത്; ഇം ഉലകത്തിൽ നിങ്കാക്ക് കറുമം ഒണ്ട്; ഒണ്ണാ പേടിയാതിരിൻ; എന്തൊണ്ണാ ഏൻ ഉലകമെ തോൽവി അടയെ വച്ചിരുക്കിനെ.”
“കിരിശ്ത്തുവിൽ നമ്പിക്കയാ നുണ്ണോകോണും ഒണ്ണും ചരിയാനത്തിൽ കറുമമാം തണ്ടനയാം ഏത്തുവേണം തെയ്‌വ രാച്ചത്തുക്ക് പോവെ” ഒണ്ണും പടിയ്‌ക്കെ വച്ച് ശിശിയരുക്ക് തയിരിയമെ കൊടുത്തെ.
കിരിശ്ത്തു കറുമമടേകേം ചത്തവേരാളിൽ നുൺ ഉശിരോറി എന്തുകേം ചെയ്യിളതാൻ ഒൺ അവൻ തിരുവെളുത്തെ പേരേത്തി തെളിവായ്‌ക്കി കൊടുക്കുകേം, “ഏൻ നിങ്കകാക്ക് വുളിച്ച് ചൊല്ലിയെ ഇം ഏശുതാൻ അം കിരിശ്ത്തു” ഒൺ ചൊൽകേം ചെയ്യെ.
എൻ നാമത്തുക്കുചൂട്ടി അവൻ എന്തെല്ലാം കറുമമടേകേക്ക് ഇരുക്കിനതൊൺ ഏനേ അവനുക്ക് കാട്ടി കൊടുക്കും” ഒണ്ണെ.
എന്തൊണ്ണാ ആരെല്ലാംനെ ഉടയാ ആളുകെ ഒൺ തെയ്‌വത്തുക്ക് തിക്കിനൊള്ളെ. അവറാത്തുക്ക് എല്ലാരുക്കും ഏശു മുതെ പുള്ളെ ആകോണുമൊണ്ണും അവറെ എല്ലാരും അവനിലെ ഉരുവത്തിലായിരുക്കോണും ഒണ്ണും താൻ അവൻ ആശെ വച്ചത്.
കിരിശ്ത്തു പിശച്ചതുവോലെ ഏനും പിശയ്‌ക്കിനെ; നിങ്കളും ഏൻവോലെ പിശേനിൻ.
കിരിശ്ത്തു നങ്കാക്കുചൂട്ടി ഉടയാ ഉശിരെ തെയ്‌വത്തുക്ക് നല്ലെ മണമൊള്ളെ കാണിയ്‌ക്കേം ആകമുമായ് കൊടുത്ത് നങ്കകാൽ ആത്തിരത്തിൽ ഇരുന്തവോലെ നിങ്കളും ആത്തിരത്തോടെ നടേനിൻ.
കിരിശ്ത്തു ഏശുവിലെ നിനപ്പുകാടേ നിങ്കാക്കും ഇരുക്കട്ടെ.
അതുനാലെ ഇം തണ്ടനനാലെ ആരും നമ്പിക്കേലിരുന്ത് തിരുമ്പി മണ്ടുകേക്ക് ഇടവാരാത്ത്. എന്തൊണ്ണാ ഇകത്തെ തണ്ടനകാട് നങ്കളചൊല്ലിയൊള്ളെ തെയ്‌വത്തിലെ പിരിയമൊൺ നിങ്കാക്കേ തിക്കിനൊള്ളതാനേ?
എന്തൊണ്ണാ കരുത്താവാനെ ഏശുവിലെ അതികാരത്തിൽ എങ്കെ നിങ്കാക്ക് തന്തെ ഉവതേശം എന്തനേത്തൊൺ നിങ്കാക്ക് തിക്കിനൊള്ളതാനേ?
ഒണ്ണാ കിരിശ്ത്തു ഏശുവിലെ ചട്ടത്തിൽ ചാമിക്കാറനായ് പിശപ്പേക്ക് ആശിക്കിനവനുക്കെല്ലാം ചരിയാനെ തണ്ടനെ ഒണ്ടാകും.
എല്ലാം തെയ്‌വത്തുക്കൊള്ളതാൻ; മുച്ചൂടാം പടച്ചതും അവൻതാൻ; കനേകം തെയ്‌വ മക്കെ രച്ചപ്പടിളത്തുക്കും അവൻ മകിമേൽ പങ്കുകാറനാകിളത്തുക്കും ഏശുവെ കറുമംനാലെ തികഞ്ചവനാക്കിനത് നല്ലത് ഒൺ തെയ്‌വത്തുക്ക് തോണെ.
അവൻ ഉലകമെ പടയ്‌ക്കിനത്തുക്ക് മിന്നേ പുറിച്ചെടുത്തവനും നിങ്കാക്കുചൂട്ടി ഇം കടശികാലത്തിൽ വെളിപ്പട്ടവനും താൻ.
നങ്കെ പാപം ചെയ്യിനതെ നുറുത്തി നീതീയോടെ പിശയ്‌ക്കുവചൂട്ടി കിരിശ്ത്തു നങ്കെ പാപമെ ഉടയാ ഉടമ്പിൽ ചിമ്പി ശിലുവേൽ ചത്തെ; അവൻ കായംനാലെ നിങ്കാക്ക് ചുകം കിടച്ചിരുക്കിനെ.
നിങ്കളെ തെയ്‌വത്തുകാക്ക് കൊണ്ടോകേക്കുചൂട്ടി നീതിമാനായെ കിരിശ്ത്തു നീതി നാത്തവേരാ പാപത്തുക്കുചൂട്ടി ഒരു തടവ് ചത്തെ. അവൻ ഉടമ്പിൽ ചത്തതൊണ്ണാലും അവനെ ആത്തുമാവിൽ ഉശിരേത്തിയെ.
നിങ്കകാൽ നിച്ചനാതെ ചെയ്യിനവേരാകാൽ നിങ്കെ നിച്ചനാതെ ചെയ്യാതേം നിങ്കാക്ക് ചാപ്പമെ ഇടിനവേരാകാൽ ചാപ്പമെ ഇടാതേം അവറളെ കൂശാടിവുടിൻ. എന്തൊണ്ണാ തെയ്‌വം നിങ്കളെ കൂശാടുകേക്കുതാൻ വുളിച്ചിരുക്കിനത്.
കിരിശ്ത്തു ഉടയാ ഉടമ്പിൽ കറുമമെ ഏത്തെടുത്തതുനാലെ നിങ്കളും അകനയേതാൻ കറുമമെ ഏത്തെടുപ്പേക്ക് മനശൊള്ളവേരാ ആയിരുക്കോണും. എന്തൊണ്ണാ ഏശു കറുമമടഞ്ചതുവോലെ കറുമമടേനവൻ ആരും ഒരുനാളും പാപമെ ചെയ്യാത്ത്.
നിങ്കെ കിരിശ്ത്തുവു കായകറുമത്തിൽ പങ്കാളികെ ആനത്തിൽ പിരിയമടേനിൻ. അകനെ അവൻ മകിമെ വെളിപ്പട്ട് വരിനവോളെ നിങ്കെ ചരിയാനത്തിൽ പിരിയമടേകേക്ക് ഇടയാകും.
അവനിൽ ഇരുക്കിനെ ഒൺ അവകാശപ്പടിനാ ഏശുകിരിശ്ത്തു പിശച്ചതുവോലെ പിശയ്‌ക്കോണും.
കിരിശ്ത്തു നങ്കാക്കുചൂട്ടി ഉടയാ ഉശിരെ വച്ച് കൊടുത്തതുനാലെ ആത്തിരം എന്തൊൺ നങ്കെ അറിഞ്ചിരുക്കിനെ; അതേവോലയേ നങ്കളും ഏശുവെ നമ്പുനവേരാക്കുചൂട്ടി ഉശിരെ കടമ്പട്ട് ഇരുക്കിനെ.
അവറെ അവനെ കുഞ്ചി ആട്ടിലെ ഇലത്തം നാലേം ഉടവുറെ ശാച്ചിയെ വശനം നാലേം നേടിയേയെ; ചാനത് വരേക്ക് ഉടവുറെ ഉശിരുകാക്ക് അക്കറേൽ ഇരുന്തതില്ലെ.