1 ഏശുവെ കിരിശ്ത്തു ഒൺ നമ്പുനവേരാ ആരായിരുന്താലും തെയ്‌വത്തിലെ മക്കെ താൻ. തകപ്പൻകാൽ ആത്തിരത്തോടെ ഇരുക്കിനവനെല്ലാം അവനിലിരുന്ത് പുറന്തവേരാകാക്കും ആത്തിരത്തോടെ ഇരുക്കിളതാനേ?
അത്തുക്ക് ശീമോൻ പത്തിരോശ്, “നീ ഉശിരൊള്ളെ തെയ്‌വത്തിലെ മകനാനെ കിരിശ്ത്തു താൻ” ഒൺ വതിലെ ചൊല്ലിയെ.
എന്തൊണ്ണാ അവൻ നങ്കെ ചാതീകാൽ ആത്തിരമാ ഇരുക്കിനെ; അതുമട്ടുമില്ലെ എങ്കാക്ക് ഒരു പള്ളിയാം വേലെ ചെയ് തന്തുമിരുക്കിനെ” ഒൺ പിരിയമാ ചൊല്ലിയെ.
എല്ലാം അം വശനത്താലതാൻ ഒണ്ടായത്; അം വശനത്താലയല്ലാതെ ഒണ്ണും ഒണ്ടായ് വന്തതില്ലെ.
എൻകാക്ക് വുറോതമായ് ഇരുക്കിനവൻ എൻ തകപ്പൻകാക്കും വുറോതമായ് ഇരുക്കിനെ.
അത്തുക്ക് ഏശു, “ചത്തിയമാ ഏൻ നിൻകാക്ക് ചൊന്നെ; പുതുവനായ് പുറകാതവോയാ തെയ്‌വ രാച്ചമെ കാൺമ്പേക്ക് ആരുക്കും മുടിയാത്ത്” ഒൺ അവൻകാക്ക് വതിലായ് ചൊല്ലിയെ.
നീ തെയ്‌വത്തിലെ പരിശുത്തമാനവൻ ഒൺ എങ്കെ നമ്പീം അറിഞ്ചും ഇരുക്കിനെ” ഒൺ വതിലെ ചൊല്ലിയെ.
ഏശു അവറാത്തുകാൽ ചൊല്ലിയത്, “തെയ്‌വം നിങ്കെ തകപ്പനൊണ്ണാ നിങ്കെ എൻകാൽ ആത്തിരമായിരുപ്പനായെ; എന്തൊണ്ണാ ഏൻ തെയ്‌വത്തുകാൽ നുൺ വന്തിരുക്കിനെ; ഏൻ എൻ വിരുപ്പത്തിൽ വന്തതില്ലെ. അവൻ എന്നെ കടത്തി വുട്ടതാൻ.
അകനെ അവറെ മിന്നുക്ക് പോയ് തണ്ണി ഒള്ളാനായതും, “ഇതെ തണ്ണി ഏൻ രാടിപിരാടിനത്തുക്ക് എന്തൻ വുറോതം” ഒൺ കങ്കാണി കേട്ടെ.
[അത്തുക്ക് പിലിപ്പോശ്, നീ മനശാരെ നമ്പിക്കെ വയ്‌ക്കിനതൊണ്ണാ അകനെ ചെയ്യിളെ. “ഏശുകിരിശ്ത്തു തെയ്‌വ മകൻതാൻ ഒൺ ഏൻ നമ്പുനെ” ഒൺ അവൻ വതിലെ ചൊല്ലിയെ]
മെച്ചക്കമാനെ അവൻ ചേതിയെ നങ്കാക്ക് തന്തതിനാലെ നങ്കളെ ഉടയാക്ക് പുടിച്ചെ മക്കകാടായ്‌ക്കെ. അതുനാലെ നങ്കളെ അവൻ തിട്ടിപ്പിൽ വച്ചി വലിയെ വിലെ ഒള്ളതായ്‌ക്കെ.
നങ്കെ കരുത്താവാനെ ഏശുകിരിശ്‌ത്തുവിലെ തകപ്പനാനെ തെയ്‌വത്തുക്ക് മകത്തമൊണ്ടാകട്ടെ. എന്തൊണ്ണാ ഏശുകിരിശ്ത്തുവെ ചാവിൽ ഇരുന്ത് തെയ്‌വം ഉശിരേത്തി ഉടയാ എപ്പേരുപ്പട്ടെ ആത്തിരത്തിൽ നങ്കാക്ക് പുതുവൻ പിശപ്പ് തന്തിരുക്കിനതാനേ? അം ആശേൽ താനേ നങ്കെ പിശയ്‌ക്കിനത്.
ഏശുവെ നമ്പുനെ അണ്ണൻ തമ്പിയേരുകാൽ ആത്തിരത്തിൽ ഇരുക്കിനവൻ വെളിച്ചത്തിൽ പിശയ്‌ക്കിനെ; അകത്തവൻ പാപത്തിൽ ബൂശുകയോ വോറാളുകളെ പാപത്തിൽ ബൂത്തുകയോ ചെയ്‌വേക്കൊള്ളതൊണ്ണും കാണാത്ത്.
കിരിശ്ത്തു നീതിമാൻ ഒൺ നിങ്കാക്ക് തിക്കിനൊള്ളെ. അതുനാലെ നീതിയെ ചെയ്യിനവൻ മുച്ചൂടും തെയ്‌വത്തിൽ നുൺ പുറന്ത് ഇരുക്കിനവൻ ഒണ്ണും തിക്കിനൊണ്ട്.
നങ്കെ ഏശുവെ നമ്പുനവേരാകാൽ ആത്തിരത്തിൽ ഇരുക്കിനനാലെ നങ്കെ ചത്തുകെട്ട് പോയവേരാവോലെ നാത്തെ എണ്ണെണ്ണേക്കുമൊളെള ഉശിരുക്ക് ഒള്ളവേരാതാൻ ഒൺ നങ്കാക്ക് തിക്കിനൊള്ളെ. ഏശുവെ നമ്പുനവൻകാൽ ആത്തിരത്തിൽ ഇരാത്തവൻ ഇണ്ണേക്കും ചത്തുകെട്ട് പോയവേരാവോലെ താൻ ഇരുക്കിനെ.
നങ്കെ കൂട്ടത്തിലെ ഒരാക്ക് ഇം ഉലകത്തിൽ പിശപ്പേക്ക് തകുന്തെ ചൊത്തും ചുമുത്തിരമും ഒണ്ടായാ ഏശുവെ നമ്പുനെ ഒരാക്ക് ചരിയാനെ കറുമം ഒൺ കണ്ടാലെ അവൻകാൽ മനശിരക്കമെ കാട്ടാതിരുന്താ തെയ്‌വ ആത്തിരം എകനെ അവനിൽ ഇരുക്കും?
തെയ്‌വത്തിൽ നുൺ പുറന്തെ ആരും പാപമെ ചെയ്‌കിട്ടേ ഇരാത്ത്; എന്തൊണ്ണാ തെയ്‌വത്തിലെ ഉശിരുതാൻ അവനേത്തിൽ ഇരുക്കിനത്; തെയ്‌വത്തിൽ നുൺ പുറന്തതുനാലെ അവനുക്ക് പാപമെ ചെയ്‌കിട്ടേ ഇരുപ്പേക്ക് കൂടാത്ത്.
ഇകത്തവേരാളിലെ ആത്തുമാവെ തെയ്‌വത്തിൽ നുണ്ണൊള്ളതോ ഒൺ ഇകനെ കണ്ടു പുടിക്കാം, ഏശുകിരിശ്ത്തു പുശു മനിശനായ് വന്തായൊൺ ചൊന്നവേരാളിലെ ആത്തുമാവെല്ലാം തെയ്‌വത്തിൽ നുൺ വന്തത് താൻ.
തെയ്‌വത്തുകാൽ ആത്തിരമായിരുക്കിനതൊൺ ചൊല്ലുകേം ഏശുവെ നമ്പുനവൻകാൽ വുറോതത്തിൽ ഇരുക്കുകേം ചെയ്യിനവൻ നരിയൻ താൻ. ഉടയാ കാണെ അണ്ണൻ തമ്പിയേരുകാൽ ആത്തിരമാ ഇരാത്തവൻ കാണാത്ത തെയ്‌വത്തുകാൽ എകനെ ആത്തിരത്തിൽ ഇരുക്കും.
പിരിയമാനവേരാളേ, ആത്തിരം തെയ്‌വത്തിൽ നുൺ വരിനനാലെ നങ്കെ അക്കുമിക്കും ആത്തിരമാ ഇരുക്കോണും; ആത്തിരമൊളളവനെല്ലം തെയ്‌വത്തിലെ മക്കളും തെയ്‌വമെ തിക്കിനൊള്ളവേരാളും താൻ.
തെയ്‌വത്തിൽ നുൺ പുറന്തെ ആരും പാപമെ ചെയ്‌കിട്ടേ ഇരുക്കിനതില്ലെ ഒൺ നങ്കാക്ക് തിക്കിനൊള്ളെ; ഒണ്ണാ തെയ്‌വത്തിൽ നുൺ പുറന്താ അവനെ കാപ്പാത്തിനെ; അതുനാലെ കുറുപ്പുനാത്തവൻ അവൻകാൽ അണ്ടാത്ത്.
തെയ്‌വത്തിൽ നുൺ പുറന്തയാളുകെ എല്ലാം ഇം ഉലകമെ തോൽവി അടയെ വച്ചിരുക്കിനെ. നങ്കെ നമ്പിക്കനാലതാൻ ഉലകമെ തോൽവി അടയെ വച്ചത്.
ഏശുവെ തെയ്‌വ മകൻ ഒൺ നമ്പുനവനുക്കല്ലാതെ ആരുക്ക്‌നെ ഇവ്വുലകമെ തോൽവി അടയെ വയ്‌പ്പേക്കാനത്?