38 ഒണ്ണാ തെയ്‌വം ഉടയാക്ക് പുടിച്ചവോലെ ഒവ്വൊരു വിത്തുക്കും പലവിതമാനെ ഉടമ്പുകാടെ കൊടുക്കിനെ.
നീ വിതയ്‌ക്കിനത് നെല്ലിലയോ വോറേ ഏനത്തുകാട്ടിലയോ വിത്തെ മട്ടുംതാൻ; അത്തിലെ ഉടമ്പയില്ലെ; പിന്നെ അത് ഒരു പാളിയായ് വളറിനെ.
എല്ലാ ഉടമ്പും ഒരേവോലെ നാത്തെ; മനിശനുക്ക് വോറേ, ചീവാതികാട്ടുക്ക് വോറേ, പയ്‌ക്കികാട്ടുക്ക് വോറേ, മീൻകാട്ടുക്ക് വോറേ.
വളത്തിനത് തെയ്‌വം മട്ടുംതാൻ; അതുനാലെ നടിനവനോ നനയ്‌ക്കിനവനോ ഒണ്ണുമേയില്ലെ.