34 നിങ്കളിൽ ചിലവേരാക്ക് തെയ്‌വമെചൊല്ലി അറിവില്ലെ; അത് നിങ്കെ മാനക്കേടുക്കൊള്ളെ കാരിയമാനെ; അതുനാലെ പോതമൊള്ളവേരായായ് അയന്തിരിൻ; നീതിയൊള്ളവേരായായ് ഇരിൻ; പാപമെ ചെയ്യാതിരിൻ.
അത്തുക്ക് ഏശു ചൊല്ലിയത്, “തെയ്‌വ ചക്കിതീം തെയ്‌വ വശനമും തിക്കിനാത്തനാലെ താൻ നിങ്കെ നിച്ചനാതെ നടക്കിനത്.
പിന്നെ അവനെ ഏശു തെയ്‌വ ആലയത്തിൽ വച്ച് കണ്ടെ. അന്നേരം ഏശു അവൻകാക്ക്, “ഇങ്കെ നോക്ക്, നിനക്ക് ചുകം കിടച്ചേയതാനെ? വൻ വിനെ നിനക്ക് വാരാതിരുപ്പേക്ക് ഇനി പാപമെ ചെയ്‌വാനില്ലെ” ഒൺ ചൊല്ലിയെ.
അത്തുക്ക് അവെ, “ഇല്ലെ കരുത്താവെ” ഒൺ ചൊല്ലിയെ. അത്തുക്ക് ഏശു, “ഏനും നിനക്ക് തണ്ടനെ വിതിക്കിനതില്ലെ; മണ്ട്, ഇനിയിരുന്ത് പാപമെ ചെയ്‌വാനില്ലെ” ഒൺ ചൊല്ലിയെ.
ചത്തേയവേരാളെ തെയ്‌വം ഉശിരെ കൊടുത്ത് എത്തും ഒണ്ണതെ എന്തുനാലെ നിങ്കെ നമ്പാത്തെ?
തെയ്‌വമെചൊല്ലിയൊള്ളെ ചത്തിയമാനെ അറിവുകാടെ വീയ് ഒറിഞ്ചനാലെ തെയ്‌വം അവറളെ ചെയ്‌കേക്ക് കൂടാത്തെ മോശമാനെ കാരിയങ്കാടെ ചെയ്യിനെ മനശീക്ക് ഏത്തു കൊടുത്തെ.
നങ്കെ മുതെ കിരിശ്ത്തുവെ നമ്പിയവോളെ തെയ്‌വം നങ്കളെ വേമായേ രച്ചിപ്പേക്ക് പോനെ ഒൺ നങ്കെ നമ്പിയെ; ഇപ്പെ അത്തിലും വേമാ അവൻ നങ്കളെ രച്ചിക്കേക്ക് പോനെ ഒൺ നങ്കെ നിനച്ച് മതക്കത്തിൽ ഇരാതെ ആത്തുമീയെ പിശപ്പിൽ ഉണർവ്വ് ഒള്ളവേരാളായ് ഇരിൻ.
ഏൻ ഇതെ എളുതിനത് നിങ്കളെ വെക്കമെ കെടുത്തുകേക്ക് നാത്തെ, ഏൻ ആത്തിരത്തോടെ വച്ചിരുക്കിനെ മക്കകാക്കുവോലെ പുത്തിയെ ചൊന്നതുമട്ടുംതാൻ.
നിങ്കാക്ക് വെക്കം നാത്തതീ? നമ്പിക്കയാനവേരാളിലേ ഒള്ളെ പിണക്കുക്ക് മുടിവെടുപ്പേക്ക് തക്കെ അറിവാളിയാനെ ഒരാ കൂടി നിങ്കെ കൂട്ടത്തിൽ നാത്തതീ?
ഒണ്ണാ എല്ലാരുക്കും ഇം അറിവ് നാത്തെ. ചിലവേരാ ചിലകാടും മത്തും പളകിയനാലെ ചിലകാട്ടുക്ക് മുകന്ത് വച്ചതെ തിന്നവോളെ, ഒരു തേവാതീക്ക് മുകന്തതാൻ ഇത് ഒൺ അവറാത്തുക്ക് തോണെ; അവറെ മനശുക്ക് ഉറപ്പുനാത്തനാലെ അം തീൻനാലെ തങ്കെ അശിങ്കമായേയെ ഒൺ അവറെ നിനയ്‌ക്കിനെ.
അകനെ വെളിച്ചം വരിനവോളെ എല്ലാരുക്കും എല്ലാം തിക്കിനൊണ്ടാകും. അതുനാലതാൻ, “ഉറങ്കിനവനേ, അയന്ത് ചത്ത് കിടക്കിനവൻ കൂട്ടത്തിൽ ഇരുന്ത് എന്തിൻ; അന്നേരം കിരിശ്ത്തു നിനക്ക് വെളിച്ചമെ തരും” ഒൺ ചൊല്ലി ഇരുക്കിനത്.