14 കിരിശ്ത്തു ഉശിരോറി വന്തതില്ലയൊണ്ണാ എങ്കെ വുളിച്ച് ചൊന്നെ കാരിയങ്കാടും വുറുതാവുതാൻ; നിങ്കെ നമ്പിക്കേം വുറുതാവുതാൻ.
എൻ ചട്ടങ്കാടുതാൻ ഒൺ ചൊല്ലി ഏമാത്തി അവറെ മനിശെ മാനടവൻകാട്ടിലെ ഉവതേശങ്കാടെ പടിയ്‌ക്കെ വയ്‌ക്കിനെ; അതുനാലെ അകനെ എന്നെ കൊണ്ടാടിനത്തിൽ ഒരു മതിപ്പുമില്ലെ.”
താൻ വുളിച്ചെടുത്തെ ആളക്കൊണ്ട് ഇം ഉലകമെ ഒത്തേ നീതിയോടെ നായമിടുകേക്ക് ഒരു നാളെ അവൻ വച്ചിരുക്കിനെ. അവനുക്ക് ഉശിരെ കൊടുത്ത് ചാവിലിരുന്ത് എത്തിയതോടെ അത്തുക്ക് തെളിവാം തന്തിരുക്കിനെ.”
ചത്ത് മൺ മറഞ്ചവേരാ ഉശിരോറി വാരാത്തൊണ്ണാ കിരിശ്ത്തുവും ഉശിരോറി എന്തിയിരുക്കിനതില്ലെ.
കിരിശ്ത്തു ഉശിരോറി എന്താത്തതൊണ്ണാ നിങ്കെ നമ്പിക്കെ വുറുതാവുതാൻ; നിങ്കെ ഇപ്പണും ഉടവൻ പാപങ്കാട്ടിലേ ഇരുക്കിനെ.
ഏൻ നിങ്കകാൽ വുളിച്ച് ചൊല്ലിയെ ഇം നല്ലെ ചേതിയെ നിങ്കെ ഉറുക്കമാ പുടിയ്‌ക്കിനതൊണ്ണാ നിങ്കെ രച്ചിക്കപ്പടും. അല്ലാട്ടി നിങ്കെ നമ്പിയത് മത്തമായോകും.
തെയ്‌വം എനക്ക് വെളിപ്പടുത്തിയനാലതാൻ ഏൻ അക്ക് പോയത്; പോയെ കാലത്തിൽ ഏൻ ചെയ് വന്തതും ഇപ്പെ ചെയ്യിനതുമാനെ കാരിയങ്കാട് വുറുതാവാകാതെ ഇരുപ്പേക്ക് ഏൻ എകൂതരല്ലാത്തവേരാകാൽ ചൊല്ലി വന്തെ നല്ലെ ചേതിയെ എല്ലാരും വിലെ മതിക്കിനെ കുടിയാക്കൻമാരുക്ക് മട്ടുമേ റൂപ്പായ്‌ക്കെ.
ഏശു ചാവുകേം അവൻ ചാവിലിരുന്ത് ഉശിരോറി എന്തി വരുകേം ചെയ്യെ ഒൺ നങ്കെ നമ്പുനെ; അതുനാലെ ചത്ത് മാണ്ടെ നമ്പിക്കയാനവേരാളെ ഏശു വരിനവോളെ അവനും മത്തും തെയ്‌വം തിരുപ്പി കൂട്ടി കുടക്കും ഒണ്ണും നങ്കെ നമ്പുനെ.
നിങ്കളിൽ ആരൊണ്ണാലും ഒരാ ഉടയാതാൻ വലിയെ ചാമിക്കാറനൊൺ നിനയ്‌ക്കുകേം അവ്വാൾ നിച്ചം നാത്തെ കാരിയമെല്ലാം കുരവുട്ടു നടക്കുകേം ചെയ്യാ അവൻ ഉടയാളമേ ചതിവിൽ അകപ്പടുത്തിനെ. അമ്പാൾ ചാമിക്കാറൻ ഒൺ ചൊന്നത്തുക്ക് ഒരു വിലേം ഇല്ലെ.
പുത്തി കെട്ടെ മനിശനേ, ഇങ്കെ നോക്ക്, നല്ലെ നല്ലെ കാരിയമെ ചെയ്യാത്തെ നിൻ നമ്പിക്കെ ഉശിരുനാത്തതു താൻ ഒൺ നിനക്ക് തെളിവെ തരിളതീ?