35 എന്തെചൊല്ലിയൊണ്ണാലും തിക്കിലൊണ്ടാകേക്ക് അവറെ ആശിക്കിനതൊണ്ണാ കൂരേൽ വച്ച് ഉടവൻ ആണാകാലേ കോക്കട്ടെ; പെണ്ണാകാട് ശവേൽ കുരവുടുനത് ചരിയില്ലെ.
നീളമാനെ തലമുടി ആണാക്കൊള്ളത് മാനക്കേട് ഒണ്ണും
തലേക്ക് മുക്കാക്കിടാതവോയാ അവെ തലമുടിയെ അറുത്തൊറിഞ്ചാകോണും. തലമുടിയെ അറുക്കിനതോ തലേ വടിക്കിനതോ തനക്ക് മാനക്കേട് ഒൺ തോണതൊണ്ണാ കണ്ടിപ്പാ അവെ ഉടയാ തലേക്ക് മുക്കാക്കിടോണും.
നമ്പിക്കയാനവേരാ കൂട്ടത്തിൽ ഒണ്ണവോലെ, ശവേലെ കൂട്ടായ്‌മെ കൂടി വരിനവോളെ പെണ്ണാകാട് ബുറീനെ ഇരുക്കോണും; നായപുറമാണത്തിൽ ചൊല്ലി ഇരുക്കിനവോലെ കുരവുടുകേക്ക് അവറാത്തുക്ക് അനുമതി കിടച്ച് ഇരുക്കിനതില്ലെ; അവറെ കീൾപ്പട്ട് ഇരുക്കോണും.
തെയ്‌വ വശനം നിങ്കളിൽ നുണ്ണോ പുറപ്പട്ടത്? ഇല്ലെ, നിങ്കാക്ക് മട്ടുമീ വന്തു ചേന്തത്?
ആരുക്കും തിക്കിനാതെ അവറെ ചെയ്യിനതുകാടെ ചൊൽവെ കൂടി വെക്കം താൻ.
ആണാകാടേ, അതുവോലതാൻ നിങ്കെ പെണ്ണാളെ നിങ്കളക്കാട്ടിലും ഉറപ്പ് നാത്തവേരാ ഒൺ നിനച്ചി അവറളും മത്തും ഇരിൻ. തെയ്‌വത്തിലെ ഇരക്കമായ് ഇരുക്കിനെ പുതുവൻ പിശപ്പുക്ക് അവറളും കൂട്ടവകാശി ആയതുനാലെ അവറകാൽ മാനത്തോടെ ഇരുക്കോണും. അകനയൊണ്ണാ നിങ്കെ വായാതിനത്തുക്ക് മുടക്കം വാരാതെ ഇരുക്കും.