38 ഏശു അവറാത്തുകാൽ, “നങ്കെ കിട്ടേലെ കൂറായെല്ലാം പോയി തെയ്‌വ കാരിയമെ വുളിച്ച് ചൊൽവിളെ; അത്തുക്കുതാൻ ഏൻ വന്തിരുക്കിനത്” ഒൺ വതിലെ ചൊല്ലിയെ.
ഒണ്ണാ അവൻ അവറാത്തുകാൽ, “ഏൻ വോറേ പട്ടണങ്കാട്ടിലും പോയി തെയ്‌വ രാച്ചത്തിലെ നല്ലെ ചേതിയെചൊല്ലി വുളിച്ച് ചൊൽവിളതുതാൻ; അത്തുക്ക് താൻ എന്നെ കടത്തി വുട്ടിരുക്കിനത്” ഒൺ ചൊല്ലിയെ.
എന്തൊണ്ണാ നീ എനക്ക് തന്തെ വശനം ഏൻ അവറാത്തുക്ക് ചൊല്ലി കൊടുക്കുകേം അവറെ അതെ ഏത്തെടുക്കുകേം ചെയ്യെ; ചത്തിയമാ ഏൻ നിൻകാൽ നുൺ വന്തെ ഒണ്ണും നീ എന്നെ കടത്തിവുട്ടിരുക്കിനെ ഒണ്ണും അവറെ നമ്പി ഇരുക്കിനെ.
നീ എനക്ക് ചെയ്‌വെ തന്തെ വേലയെ ചെയ് ഓച്ചതിനാലെ പൂമീൽ നിന്നെ മകിമെ ഒള്ളവനായ്‌ക്കിരുക്കിനെ.
ഏൻ എൻ തകപ്പൻകാൽ നുൺ പുറപ്പെട്ട് ഉലകത്തുക്ക് വന്തിരുക്കിനെ; ഇപ്പെ ഇം ഉലകമെ വുട്ട് തകപ്പൻകാക്ക് പോകും.
അവൻ അവറകാക്ക്, “എന്തുക്കു നിങ്കെ എന്നെ തേടിയെ? ഏൻ എൻ തകപ്പൻ ഇടത്തിൽ ഇരുക്കിളതൊൺ നിങ്കാക്ക് തിക്കിനാത്തതീ?”
എന്നെ കടത്തി വുട്ടാളിലെ വേലെ പകലൊളെള കാലം വരേക്ക് നങ്കെ ചെയ്യവേണ്ടി ഇരുക്കിനെ; ആരുക്കും ഒണ്ണാം ചെയ്‌കേക്ക് കൂടാത്തെ റാവ് വരിനെ.
അവനെ കണ്ടതും “എല്ലാരും നിന്നെ തേടിനെ” ഒൺ ചൊല്ലിയെ.
ഏശു കെലീലാ കൂറാ ബൂറാ ചുത്തി നടന്തോൺ എകൂതാ പള്ളീൽ പോയ് തെയ്‌വ കാരിയമെ വുളിച്ച് ചൊല്ലീം മുനികാടെ മുടുക്കീം വുട്ടെ.