39 അവനെ തീനുക്ക് വുളിച്ചെ പരീശൻ അതെ കണ്ടാലെ, “ചെൻ പലകപ്പാട്ടുക്കാറനായിരുന്തപ്പെ ഉടയാളെ തൊട്ടെ ചൊൾ ആരൊണ്ണും എകത്താ ഒണ്ണും ചൊൾ പാപിനിയൊണ്ണും തിക്കിലൊണ്ടാവനായതെ” ഒൺ ഉടയാളേ നിനച്ചെ.
അന്നേരം എല്ലാരും അരണ്ട് തെയ്‌വമെ കുമിടെ വായ്‌ങ്കി, “ചരിയാനെ പലകപ്പാട്ടുക്കാറൻ നങ്കെ ഇടേൽ എന്തിയിരുക്കിനെ; തെയ്‌വം ഉടയാ ആളുകെ രച്ചിപ്പേക്ക് വന്തിരുക്കിനെ” ഒണ്ണെ.
“ഇം മനിശൻ പാപികളെ ഏത്തെടുത്ത് അവറെ കൂട്ടത്തിൽ ഇരുന്ത് തിന്നെ” ഒൺ പരീശരുകാടും മതപണ്ടിതരുകാടും കുശുകുശുത്ത് ചൊല്ലിയെ.
എന്തനേത്തൊണ്ണാ ഇതയത്തിൽ നുൺ വരിനെ കെട്ടെ നിനവ്, എടാൺ എടുപെൺ കിടത്തെ, തിശകെട്ടെ കിടത്തെ, കുലെ, കളവ്, തൂതൻ, വഞ്ചനെ, ചതിവ്, കെട്ടെ കാമം, കുറുപ്പുനാതെ നോക്കിനത്, കുത്തമെ ചൊൽനത്, പൊങ്കാരം, പുത്തികേട്
പാരുവെ നാതെ ഇരുന്തെ മനിശനെ അവറെ ഇരണ്ടാമതും വുളിച്ച് അവൻകാക്ക്, “തെയ്‌വത്തുക്ക് മകിമേ കൊടുപ്പേക്ക് നീ ചത്തിയമെ ചൊൽ, അം മനിശൻ പാപിതാൻ ഒൺ എങ്കാക്ക് തിക്കിനൊള്ളെ” ഒൺ ചൊല്ലിയെ.
അം കന്നേൽ അവനെ ചൊല്ലി വൻ കുശുകുശുക്കെ ഒണ്ടായെ, “അവൻ നല്ലവൻ” ഒൺ ചിലവേരാളും “ഇല്ലെ, അവൻ മാനടവൻകാടെ വഞ്ചിക്കിനെ” ഒൺ വോറെ ഒള്ളവേരാളും ചൊല്ലിയെ.
പെൺമ്പുളെള അവൻകാൽ, “എശമാനനേ, നീ ഒരു പലകപ്പാട്ടുക്കാറൻ ഒൺ എനക്ക് ഇപ്പെ തിക്കിനൊള്ളെ.
ബൊകുനാളേക്ക് അമ്പാളുക്ക് അപ്പിൺ പരാതീക്ക് തീര്‌പ്പിടുവെ മനശ് നാതിരുന്തെ; പിന്നെ കൊഞ്ചനായോഞ്ച് അവൻ ഉടയാളമേ ചൊല്ലിയത്, ‘ഏൻ തെയ്‌വത്തുകാൽ പേടിനാതേം മനിശനെ കെവുനിയാതേം ഇരുന്താ,
അത്തുക്ക് കങ്കാണി ഉടയാളെ നിനച്ചത്, ‘ഏൻ ഇനി എന്തെ ചെയ്യിളെ? ഏമാൻ എന്നെ എൻ കങ്കാണി വേലേൽ നുൺ മാത്തുകേക്ക് പോനെ; കിളയ്‌പ്പേക്ക് എനക്ക് തുറമില്ലെ; ഇരക്കുവേക്ക് എനക്ക് വെക്കമായും ഇരുക്കിനെ.
അം പട്ടണത്തിൽ പാപമെ ചെയ് നടന്തെ ഒരു പെൺ പുള്ളയിരുന്തെ; ഏശു പരീശൻ കൂരേലിരുന്ത് തീനെ തിന്നെ ഒൺ അറിഞ്ചാലെ അവെ ഒരു വെൺകൽ കുടത്തിൽ നല്ലാ മണക്കിനെ തയിലമെ കുടത്തെ.
പാപമെ വുട്ട് മനം തിരുമ്പിയേയെ ഒൺ കാട്ടുവേക്ക് തകുന്തെ കാരിയങ്കാടെ ചെയ്യിൻ. ‘അബുറാകാം എങ്കാക്ക് വലിയെ തമുത്തനായ് ഒള്ളെ’ ഒൺ നിനയ്‌പ്പാനില്ലെ; എന്തൊണ്ണാ ഇം കൽകാട്ടിൽ നുൺ അബുറാകാത്തുക്ക് മക്കളെ കൊടുക്കേക്ക് തെയ്‌വത്തുക്ക് മുടിയും ഒൺ ഏൻ നിങ്കകാക്ക് ചൊന്നെ.”
അമ്പോളെ അവൻ, ‘ഏൻ എന്തെ ചെയ്യിളെ? ഇം വെള്ളാമെ കൂട്ടി വയ്‌പ്പേക്ക് കളറി പേരാത്ത്’ ഒൺ ഉടയാളമേ നിനച്ചെ.
ഇകനെ പിൻപന്തീൽ നിക്കിനെവേരാ മുൻപന്തീലും മുൻപന്തീൽ നിക്കിനെവേരാ പിൻപന്തീലും ആയോകും.”
“ചെൻ കെലീലേലെ നശരത്തിൽ നുണ്ണൊള്ളെ പലകപ്പാട്ടുക്കാറനാനെ ഏശുതാൻ” ഒൺ മാനടവൻകാട് ചൊല്ലിയെ.
അവെ ഏശുവുക്ക് പുറകോട് അവൻ കാൽകീശ് നുൺ കോന്താലെ ഉടയാ കണ്ണീരിൽ കാലെ നനച്ച് തലമുടീൽ കാലെ തുടച്ച് അവൻ കാലെ നൊത്തി തയിലമെ തേച്ചെ.
ഏശു അവൻകാക്ക് വതിലെ ചൊല്ലിയത്, “ശീമോനേ, എനക്ക് നിൻകാൽ ഒരു കാരിയമെ ചൊൽകേക്കൊണ്ട്” ഒണ്ണെ. അത്തുക്ക്, “എശമാനനേ, ചൊൽ” ഒൺ അവൻ ചൊല്ലിയെ.