3 അവുടെ ശീമോനുക്കൊള്ളെ വള്ളത്തിൽ ഏശു ഓറിയാലെ, “വള്ളമെ കരേകാലിരുന്ത് ഒരുത്തിനെ അക്കുത്തള്ളി ഉറക്കാമീ?” ഒൺ കേട്ടെ. അകനയവൻ അത്തിലിരുന്ത് മാനടവനെ പടിയ്‌ക്കെ വച്ചെ.
ഏശു കെലീലാ തേക്കമരികേ നടന്ത് പോയവോളെ, തേക്കത്തിൽ വലേയിട്ട് മീനെ പുടിക്കുമെ പത്തിരോശ് ഒൺ പേരൊള്ളെ ശീമോനാം അവൻ തമ്പി അന്തിരയോശാം കണ്ടെ. അവറെ മീനെ പുടിക്കുമവേരാതാൻ.
പിത്തുനാ കരുമ്പിലച്ചേക്കു അവൻ പിന്നേം തെയ്‌വ ആലയത്തുക്ക് തിരുമ്പി വന്തെ; മാനടവൻ ഒത്തേ അവൻകാക്കു വന്ത് കൂടിയെ; അവുടെ ഇരുന്ത് അവൻ അവറളെ പടിയ്‌ക്കെ വച്ചെ.
അനേമാളെ ചുകമായ്‌ക്കനാലെ നോയാളികയെല്ലാം ഏശുവെ തൊട്ട് ചുകമാകേക്ക് വന്തെ. അവറെ അവനെ നെശിക്കാകാതിരുപ്പച്ചൂട്ടി “വള്ളമെ ഒരുക്കി നുറുത്തിൻ” ഒൺ ഏശു ശിശിയരുകാൽ ചൊല്ലിയെ.
അമ്പോളെ ഇരണ്ട് വള്ളം തേക്കമരികിൽ കിടക്കിനതാം മീനെ പുടിയ്‌ക്കിനവേരാ വലയെ കശുവുമതാം ഏശു കണ്ടെ.