52 പിന്നെ അവറെ അവനെ കൊണ്ടാടി ചരിയാനത്തിൽ പിരിയമടഞ്ച് എരുശലേമുക്ക് തിരുമ്പി പോയെ.
പെട്ടൊൺ ഏശു അവറളെ കണ്ട് അവറകാൽ, “നിങ്കാക്ക് നിമതി” ഒൺ ചൊല്ലിയെ. അവറെ അവൻകാക്ക് പോയി അവൻ കാലെ പുടിച്ച് കുമിടെ വായ്‌ങ്കെ.
അതുവോലെ ഇപ്പെ നിങ്കാക്ക് കവലെ ഒണ്ട്; ഒണ്ണാ ഏൻ നിങ്കളെ പിന്നേം കാണും അന്നേരം നിങ്കെ പിരിയമടയും; അം പിരിയമെ നിങ്കളിൽ നുൺ എടുത്തൊറീകേക്ക് ആരുനാലേം മുടിയാത്ത്.
അവനെ നിങ്കെ ഇതുവരെ കണ്ടതില്ലെ ഒണ്ണാലും അവനെ പിരിയപ്പടിനെ; ഇപ്പണും നിങ്കെ അവനെ കാണാത്തതൊണ്ണാലും അവനേത്തിൽ നമ്പുകേം ചെയ്യിനെ. അം നമ്പിക്കനാലെ ചൊൽവെ കൂടാത്തെ എപ്പേരുപ്പട്ടതും മകിമെ ഒള്ളതുമാനെ പിരിയത്തിൽ തികിളിക്കികേം ചെയ്യിനെ.
തോമശ് അവൻകാക്ക്, “എൻ കരുത്താവും എൻ തെയ്‌വമുമാനവനെ” ഒൺ ചൊല്ലിയെ.
ഏൻ നിങ്കകാൽ നുൺ മണ്ണതൊണ്ണും നിങ്കകാക്ക് തിരുമ്പി വരുമൊണ്ണും ചൊല്ലിയതെ നിങ്കെ കേട്ട് ഇരുക്കിനതാനേ? നിങ്കെ എൻകാൽ ആത്തിരമാ ഇരുക്കിനതൊണ്ണാ ഏൻ തകപ്പൻകാക്ക് പോനെ ഒൺ തിക്കിലൊണ്ടാനവോളെ പിരിയമോറുവനായെ; എന്തൊണ്ണാ തകപ്പൻ എന്നക്കാട്ടീം വലിയവൻ.
ഏശുവെ കണ്ടവോളെ അവറെ അവനെ കുമിടെ വായ്‌ങ്കെ. അവറളിൽ ചിലവേരാക്ക് അത് ഏശുതാൻ ഒൺ നമ്പുകേക്കായതില്ലെ.
ഒണ്ണാ ഏൻ ചത്തിയമാ നിങ്കകാക്ക് ചൊന്നെ ഏൻ പോനത് നിങ്കെ നൽമേക്കുചൂട്ടിതാൻ; ഏൻ പോകാതവോയേ ഉതവാളി നിങ്കകാക്ക് വാരാത്ത്; ഒണ്ണാ ഏൻ പോയാ ഏൻ അവനെ നിങ്കകാക്ക് കടത്തി വുടുക്കും.
കൂശാടിയവോളയേ അവൻ അവറളെ വുട്ട് മേലോകത്തുക്ക് ഓറി പോയെ.
അവറെ തെയ്‌വത്തുക്ക് മകത്തമെ കൊടുത്തുകിട്ട് തെയ്‌വ ആലയത്തിലേ ഇരുന്തെ.
പിന്നെ അവറെ ഒലിവ് മലേൽ നുൺ എരുശലേമുക്കു തിരുമ്പി പോയെ; ഇം എരുശലേം പട്ടണത്തുക്കും ഒലിവ് മലേക്കും ഒരു കിലോമീട്ടർ തുലതാൻ.