36 പിന്നെ അവൻ അവറകാൽ, “ഒണ്ണാ ഇപ്പെ പണെ പയ്യെ ഒള്ളാ അതെ എടുക്കട്ടെ; മാരാപ്പൊള്ളാളും അതെ എടുക്കട്ടെ; വാൾ നാത്താ ഉടവൻ പുതപ്പെ വിത്താലെ വാളെ വാങ്കട്ടെ” ഒണ്ണെ.
എങ്കെ നിങ്കകാൽ ഇരുന്തവോളെ നങ്കെ തണ്ടനെ ഏൽക്കെ വേണ്ടി വരുമൊൺ എങ്കെ മിന്നമേ ചൊല്ലിയിരുന്തതാനേ? നിങ്കാക്ക് തിക്കിനൊള്ളവോലെ അത് അകനെ നടമായേയെ.
നിങ്കാക്ക് എന്നിൽ നിമതി ഒണ്ടാകേക്കുചൂട്ടിതാൻ ഇതയെല്ലാം നിങ്കകാക്ക് ചൊല്ലിയത്; ഇം ഉലകത്തിൽ നിങ്കാക്ക് കറുമം ഒണ്ട്; ഒണ്ണാ പേടിയാതിരിൻ; എന്തൊണ്ണാ ഏൻ ഉലകമെ തോൽവി അടയെ വച്ചിരുക്കിനെ.”
കിരിശ്ത്തു ഉടയാ ഉടമ്പിൽ കറുമമെ ഏത്തെടുത്തതുനാലെ നിങ്കളും അകനയേതാൻ കറുമമെ ഏത്തെടുപ്പേക്ക് മനശൊള്ളവേരാ ആയിരുക്കോണും. എന്തൊണ്ണാ ഏശു കറുമമടഞ്ചതുവോലെ കറുമമടേനവൻ ആരും ഒരുനാളും പാപമെ ചെയ്യാത്ത്.
ഒരു പണ്ണക്കാറൻ ഉടയാ എശമാനക്കാട്ടി ഒരിത്തിനേം വലിയവനില്ലെ ഒൺ ഏൻ നിങ്കകാൽ ചൊല്ലിയെ പേച്ച് വാത്തകാടെ നിനച്ചോനിൻ; അവറെ എന്നെ അലക്കശിച്ചതൊണ്ണാ അവറെ നിങ്കളാം അലക്കശിക്കും; അവറെ എൻ വശനമെ പാലിച്ചതായപ്പെ നിങ്കെ ചൊല്ലാം കോപ്പനായെ.
നിങ്കെ പയണത്തുക്കൊള്ളെ മാരാപ്പോ ഇരണ്ടു ചട്ടകാടോ ചെരുപ്പുകാടമോ കുത്തി നടക്കിനെ തടിയമോ എടുപ്പാനില്ലെ; എന്തൊണ്ണാ വേലക്കാറൻ ഉടയാ തീനുക്ക് അവകാശമൊള്ളാതാൻ.
പിന്നെ ഏശു ശിശിയരുകാൽ, “ഏൻ നിങ്കളെ പണെ പയ്യേം മാരാപ്പും ചെരുപ്പും നാതെ കടത്തിവുട്ടവോളെ എന്തൊണ്ണാലും കുറവ് നിങ്കാക്ക് ഒണ്ടായതീ?” ഒൺ കേട്ടെ. അത്തുക്ക് അവറെ “ഒരു കുറവും ഒണ്ടായതില്ലെ” ഒൺ വതിലെ ചൊല്ലിയെ.
“‘അവനെ കുത്തവാളികെ കൂട്ടത്തിൽ എണ്ണി ഇരുക്കിനെ’ ഒൺ എന്നചൊല്ലിയൊള്ളെ പലകപ്പാട്ട് നടമാകേക്ക് നേരം വന്തിരുക്കിനെ. അതുവോലെ എന്നചൊല്ലി പലകപ്പാട്ടുക്കാറാ എളുതിയിരുക്കിനവോലയെല്ലാം നടമാവെ പോനെ” ഒൺ ചൊല്ലിയെ.
ശിശിയരുകാട് അവൻകാൽ ചൊല്ലിയത്, “കരുത്താവേ, ഇതി ഇങ്ക് ഇരണ്ട് വാളൊണ്ട്.” “അത് മതി” ഒൺ അവൻ അവറകാക്ക് ചൊല്ലിയെ.